തന്റെ ആദ്യ തമിഴ് സിനിമ ഷൂട്ടിങ് ലൊക്കേഷനലിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് നമ്മുടെ സ്വന്തം കുഞ്ഞിപ്പുഴു…🤩👌

തന്റെ ആദ്യ തമിഴ് സിനിമ ഷൂട്ടിങ് ലൊക്കേഷനലിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് നമ്മുടെ സ്വന്തം കുഞ്ഞിപ്പുഴു…🤩👌 സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന ഒരു കുട്ടിത്താരമായി മാറിയിരിക്കുകയാണ് നമ്മുടെ വൃദ്ധിക്കുട്ടി. മലയാളികുടുംബങ്ങളിലെ സ്വന്തം വീട്ടിലെ കുട്ടിയെപോലെ പരിചിതയാണ് ഇന്ന് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേളയിൽ വാത്തി കമിങ് എന്ന ഗാനത്തിന് ചുവടുവെച്ചതോടെയാണ് വൃദ്ധിമോൾ എല്ലാരുടെയും പ്രിയങ്കരിയായത്. പിന്നീടങ്ങോട്ട് വൃദ്ധിമോൾ തരംഗമായി മാറി.

വൃദ്ധി വിശാലിന്റെ അച്ഛനും അമ്മയും ഡാൻസ് കോറിയോഗ്രാഫേഴ്സ് ആണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ” മഞ്ഞിൽ വിരിഞ്ഞ പൂവ് ” എന്ന സീരിയലിൽ അനുമോൾ എന്ന കഥാപാത്രത്തിലൂടെയും മലയാളികൾക്ക് വൃദ്ധിമോൾ പരിചിതയാണ്. ശേഷം മിനിസ്‌ക്രീനിൽ നിന്ന് ബിഗ്‌സ്‌ക്രീനിലേക്കും വൃദ്ധിക്കുട്ടിക്ക് നിരവധി അവസരങ്ങൾ ഉണ്ടായി. ഇൻസ്റ്റഗ്രാമിലൂടെ തന്റെ വിശേഷങ്ങളും പുതിയ ഡാൻസ് വിഡിയോസുമെല്ലാം ഈ കുഞ്ഞു താരം പങ്കുവയ്ക്കാറുണ്ട്.

ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറസ് എന്ന ചിത്രത്തിൽ വൃദ്ധി അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായകനായെത്തുന്ന കടുവ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായും വൃദ്ധി അഭിനയിക്കുണ്ട്. കൂടാതെ തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ് നമ്മുടെ സ്വന്തം കുഞ്ഞിപ്പുഴു. തമിഴ് സിനിമയിലെ നായകന്മാർക്കൊപ്പം എടുത്ത ചിത്രങ്ങൾ വൃദ്ധി തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മറ്റൊരു നായകനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് വന്നിരിക്കുകയാണ് വൃദ്ധിമോൾ. തമിഴ് സിനിമ താരം ജയുമൊപ്പമുള്ള ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ ത്രില്ലിൽ തന്നെയാണ് വൃദ്ധിക്കുട്ടി ഇപ്പോൾ എന്ന് ഈയിടെയായി പോസ്റ്റ് ചെയ്യുന്ന ഫോട്ടോസിലൂടെ മനസിലാക്കാം. വൃദ്ധിക്കുട്ടിയുടെ ഈ തമിഴ് ചിത്രത്തിനായി കാത്തിരിക്കുക തന്നെയാണ് ആരാധകർ.

Comments are closed.