അറബിക്കുത്ത് ഡാൻസ് വേറെ ലെവലാക്കി കുട്ടിതാരം വൃദ്ധി വിശാൽ..!!😍🔥

അറബിക്കുത്ത് ഡാൻസ് വേറെ ലെവലാക്കി കുട്ടിതാരം വൃദ്ധി വിശാൽ..!!😍🔥 കുട്ടിത്താരങ്ങളിലെ വൈറൽ താരമാണ് വൃദ്ധി വിശാൽ. വാത്തി കമിങ് എന്ന ഒറ്റ ഡാൻസിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച മിടുക്കി മോളാണ് ഈ കുഞ്ഞു താരം. 2020 ൽ മലയാള ചലച്ചിത്ര നടൻ അഖിൽ ആനന്ദിന്റെ വിവാഹത്തിൽ വൃദ്ധി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് വൃദ്ധി കുട്ടി പ്രേക്ഷകർക്കിടയിൽ സജീവമായത്.

ചെറുപ്പത്തിൽ തന്നെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വൃദ്ധിക്കുട്ടിയുടെ റീൽസ് വീഡിയോകളെല്ലാം തന്നെ കുറഞ്ഞ സമയം കൊണ്ട് വൈറൽ ആകാറുണ്ട്. അത്തരത്തിൽ വൃദ്ധിക്കുട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. അറബിക്കുത്ത് ഡാൻസിനെ വേറെ ലെവലാക്കി മാറ്റിയിരിക്കുകയാണ് കൊച്ചു മിടുക്കി. വൃദ്ധിയുടെ ഈ വീഡിയോക്ക് നിരവധി ആളുകളാണ് പ്രോത്സാഹനവുമായി എത്തിയിരിക്കുന്നത്.

വിജയ് നായകനായെത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ മനോഹരമായ ഈ ഗാനത്തിന് നിരവധി താരങ്ങളാണ് ഇതിനോടകം തന്നെ റീൽസ് വീഡിയോകളുമായി എത്തിയിട്ടുള്ളത്. ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതായി എത്തിയ ഈ ഗാനത്തിന് വ്യത്യസ്തമായ ചുവടുകൾ വെച്ച് കൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ് വൃദ്ധി. ഡാൻസേർസ് ആയ വിശാലിന്റെയും, ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ.

ആറാമത്തെ വയസ്സിൽ മോഡലിങ്ങിലും, അഭിനയത്തിലും കഴിവ് തെളിയിച്ച ഈ കൊച്ചുമിടുക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായും വൃദ്ധി വിശാൽ എത്തുന്നുണ്ട്. വൃദ്ധിക്കുട്ടിയുടെ പഴയ ടിക് ടോക് വീഡിയോകളും റീൽസുകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Comments are closed.