ബേബി ശാലിനി ആയി വീണ്ടും ഞെട്ടിച്ച് സുന്ദരിക്കുട്ടി വൃദ്ധി വിശാൽ..!! ശാലിനിയെയും ദിലീപിനെയും ഞെട്ടിച്ച പ്രകടമെന്ന് ആരാധകർ…

ബേബി ശാലിനി ആയി വീണ്ടും ഞെട്ടിച്ച് സുന്ദരിക്കുട്ടി വൃദ്ധി വിശാൽ..!!😍🔥 ശാലിനിയെയും ദിലീപിനെയും ഞെട്ടിച്ച പ്രകടമെന്ന് ആരാധകർ…🔥🔥 ആരെയും ആകർഷിക്കുന്ന അഭിനയവും നൃത്തചുവടുകളുമായി സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്ന കുഞ്ഞു സുന്ദരിയാണ് വൃദ്ധി വിശാൽ. ഇപ്പോഴിതാ വൃദ്ധിയുടെ പുതിയൊരു വീഡിയോ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുകയാണ്. സുന്ദരകില്ലാടി എന്ന സിനിമയിലെ ബേബി ശാലിനിയുടെ ഡയലോഗ് അതിമനോഹരമായി ഒരു തെറ്റും വരാതെ അഭിനയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് പുറത്തു വരുന്നത്. സീരിയൽ താരം അഖിലിന്റെ വിവാഹച്ചടങ്ങിനിടെ വൃദ്ധി കളിച്ച ഒരു നൃത്തമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി ഈ കുഞ്ഞിന്റെ കഴിവ് പുറംലോകമറിയുന്നത്.

ഇപ്പോൾ ഒത്തിരി അവസരങ്ങളാണ് ഈ കുഞ്ഞുമോളെ തേടി വരുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിൽ അനുമോൾ എന്ന കുട്ടി ആയിട്ടാണ് അഭിനയിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ പിച്ചാത്തി ഷാജി എന്ന കഥാപാത്രം ചെയ്യുന്ന അഖിൽ ആനന്ദിന്റെ വിവാഹ ചടങ്ങിനിടെയാണ് വൃദ്ധി വാത്തി കമിങ് എന്ന ഡാൻസ് കളിക്കുന്നതും വൈറലാകുന്നതും ഡാൻസറായ വിശാലിന്റെയും, ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. എളമക്കര ശ്രീ ശങ്കര സ്കൂളിലാണ് വൃദ്ധി പഠിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ ചിത്രം. ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന സിനിമയിലെ കുഞ്ഞിപ്പുഴു എന്ന പാട്ടും ആ സിനിമയിലെ രസകരമായ മോളുടെ അഭിനയവും ഗംഭീരമായിരുന്നു. സിനിമയിൽ ആയാലും, വീഡിയോ, ചിത്രങ്ങൾ ആയിട്ടും ഈ കുഞ്ഞു സുന്ദരി പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്. ടിക് ടോക്ക് വിഡിയോയിലൂടെയാണ് വൃദ്ധിമോളുടെ കഴിവുകൾ സോഷ്യൽ മീഡിയയിൽ ആദ്യം നിറഞ്ഞുനിന്നിരുന്നത്. ഡോക്ടർ പശുപതിയിലെ കൽപനയുടെ ഡയലോഗ് മനോഹരമായി തന്നെ ആയിരുന്നു വൃദ്ധി കുട്ടി ചെയ്തിരുന്നത്.

അടുത്തിടെ മഴവിൽ മനോരമയിലെ ഉടൻ പണം എന്ന പ്രോഗ്രാമിൽ വന്നതുപോലെ തന്നെ, ഫ്ലവർസ് ചാനലിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലും വളരെ മനോഹരമായിട്ടാണ് പെർഫോം ചെയ്തത്. ഇത്ര ചെറുപ്പത്തിൽതന്നെ ഞെട്ടിക്കുന്ന ഡാൻസ് പെർഫോമൻസ് ആണ് വൃദ്ധി വിശാൽ കാഴ്ചവയ്ക്കുന്നത്. മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരം അല്ലു അർജുൻ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുമ്പോൾ ബൊമ്മ കുട്ടി ബൊമ്മ എന്ന ഗാനത്തിന് ചുവടു വച്ച് ഹാപ്പി ബര്ത്ഡേ അങ്കിൾ ഞാൻ അങ്കിളിന്റെ കട്ട ഫാൻ എന്ന് പറയുന്നതും എല്ലാം ഒരുപാട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Comments are closed.