മീരാജാസ്മിനോട് വിനീതിന് ഉള്ള അടുപ്പം തുറന്നു കാട്ടി ധ്യാൻ;😍🥰 വൈറൽ വീഡിയോക്ക് പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ..!!😍🔥

മീരാജാസ്മിനോട് വിനീതിന് ഉള്ള അടുപ്പം തുറന്നു കാട്ടി ധ്യാൻ;😍🥰 വൈറൽ വീഡിയോക്ക് പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ..!!😍🔥 ഹൃദയം എന്ന തന്റെ പുതു ചിത്രത്തിന്റെയും തന്റെ ജീവിതത്തിന്റെയും കഥ പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച് വിനീത്. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ മലയാള റൊമാന്റിക് നാടക ചിത്രമാണ് ഹൃദയം. മെറിലാൻഡ് സിനിമാസിലൂടെ വിശാഖ് സുബ്രഹ്മണ്യവും ബിഗ് ബാംഗ് എന്റർടെയ്ൻമെന്റ്‌സിലൂടെ നോബിൾ ബാബു തോമസും ചേർന്നാണ് ഇത് നിർമ്മിച്ചത്.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.ഹിഷാം അബ്ദുൾ വഹാബും ചേർന്നാണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. വിനീതിന്റെയും ഭാര്യയുടെയും അവരുടെ സുഹൃത്തുക്കളുടെയും കോളേജ് കാലഘട്ടത്തിലെയും അതിനപ്പുറമുള്ള അവരുടെ ജീവിതത്തിലെയും ചില മധുരമുള്ള ഓർമ്മകൾ കൂട്ടിയിണക്കിയാണ് ചിത്രത്തിനലെ കഥാപാത്രങ്ങളെ നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രണയ ചിത്രം എന്നതിനപ്പുറത്തേക്ക് മറ്റെന്തൊക്കെയോ പ്രതീക്ഷകൾ തരുന്ന ചിത്രമാണെന്ന് വിനീത് പറയുന്ന്.

അരുൺ നീലകണ്ഠൻ എന്ന പ്രണവിലൂടെ ആണ് കഥയുടെ സഞ്ചാരം. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം പ്രേക്ഷകർ ഇതിനോടകം തന്നെ നെഞ്ചോടു ചേർത്തുകഴിഞ്ഞു. ഈ അടുത്ത് വൈറൽ മീഡിയക്ക് വേണ്ടി കൊടുത്ത ഇന്റർവ്യൂവിൽ ഹിഷാമും വിനീതും വൈറൽ ആയി മാറിയ ദർശന എന്ന ഗാനത്തിന്റെ ഉത്ഭവത്തേക്കുറിച്ച് മനസ് തുറക്കുന്നുണ്ട്. കൂടാതെ മീര ജാസ്മിനെ കുറിച്ച് വിനീത് പറഞ്ഞ നർമ്മം തുളുമ്പുന്ന വൈറൽ ആയ ആ കാര്യത്തേക്കുറിച്ചും വിനീത് പ്രേക്ഷകരോട് പറയുന്നു. തന്റെ സിനിമ ജീവിതത്തിലെയും സംഗീത ജീവിതത്തെയും സ്വാധീനിച്ച രണ്ടു വ്യക്തികൾ അത് തന്റെ അച്ഛനായ ശ്രീനിവാസനും സഹോദരൻ ധ്യാൻ ആണ്.

ധ്യാൻ തന്നെ കളിയാക്കി പലതും പറയാറുണ്ടെന്നും ഒത്തിരി കാര്യങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ടെന്ന് വിനീത് പറഞ്ഞു. എന്നാൽ സിനിമയെ കുറിച്ച് ഏറ്റവും അധികം സംസാരിക്കുന്നത് അച്ഛനോടാണെന്നും താരം കൂട്ടിച്ചേർത്തു. ഹൃദയം എന്നത് കേവലം ഒരു സിനിമ മാത്രമല്ല. അതിൽ ഒത്തിരി ആളുകളുടെ ഹൃദയം ഉണ്ട്. കൂടാതെ കുറേയധികം വ്യക്തികളുടെ ഒരു സ്വപ്നം കൂടിയാണ്. കല്യാണിയും അപ്പുവും താര ജോടികൾ ആയി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് ആരാധകരുടെ കാത്തിരിപ്പിനും വീരാമം ഇടുകയാണ്.

Comments are closed.