ആ ദിവസങ്ങൾ ഏറെ കഠിനമായിരുന്നു..!! അച്ഛന്റെ ഓർമ്മകളുമായി നടി വിദ്യാ ഉണ്ണി…

മലയാള സിനിമാ ലോകത്ത് ഒരുകാലത്ത് ഏറെ തിളങ്ങി നിന്നിരുന്ന നായികമാരിൽ ഒരാളാണ് വിദ്യ ഉണ്ണി. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയായിരുന്നു ഇവർ. മാത്രമല്ല നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും തിളങ്ങിയ ഇവർക്ക് ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയും പ്രേക്ഷകരെയും നേടിയെടുക്കാനും സാധിച്ചിരുന്നു. കെ ബിജുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡോക്ടർ ലൗ എന്ന ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ ഇവർ വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമായിരുന്നു അഭിനയിച്ചിരുന്നത് എന്ന് മാത്രമല്ല മലയാള സിനിമാ സിനിമയിൽ നിന്നും പിന്നീട് സജീവമല്ലാതെയായി മാറുകയും ചെയ്യുമായിരുന്നു.

വിദ്യാ ഉണ്ണിയുടെ സഹോദരിയും അഭിനേത്രിയുമായ ദിവ്യാ ഉണ്ണിയും ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമായിരുന്നു. മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക് സിനിമകളിലും അഭിനയ മുദ്ര പതിപ്പിച്ചിരുന്ന ഇവരും പിന്നീട് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയും കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ അച്ഛന്റെ ഓർമ്മകൾ അയവിറക്കി കൊണ്ട് വിദ്യ ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളും പങ്കുവച്ച വീഡിയോയുമാണ് പ്രേക്ഷകർക്കിടയിൽ ഇടം പിടിച്ചിട്ടുള്ളത്.

കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു വിദ്യാ ഉണ്ണിയുടെയും ദിവ്യ ഉണ്ണിയുടെയും അച്ഛനായ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ മരണപ്പെടുന്നത്. അതിനാൽ തന്നെ അന്നുമുതൽ ഇന്നുവരെയുള്ള 90 ദിവസങ്ങൾ തനിക്ക് ഏറെ കഠിനമായിട്ടാണ് തോന്നിയിരുന്നത് എന്നാണ് വിദ്യാ ഉണ്ണി പറയുന്നത്. മാത്രമല്ല അച്ഛനുമായുള്ള സ്നേഹം മുഹൂർത്തങ്ങളിൽ പകർത്തിയ ചിത്രങ്ങളും മറ്റും കോർത്തിണക്കിക്കൊണ്ടുള്ള മനോഹരമായ ഒരു വീഡിയോയും താരം പങ്കു വച്ചിട്ടുണ്ട്. വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെ: “അച്ഛാ,നിങ്ങളില്ലാതിരുന്ന 90 ദിവസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു.

നിങ്ങൾ എന്നെന്നേക്കുമായി എന്റെ വഴികാട്ടിയായ ഒരു വെളിച്ചമായിരുന്നു, എന്നാൽ നിങ്ങളില്ലാതെ എനിക്ക് എന്തൊക്കെ നഷ്ടപ്പെട്ടതായി തോന്നുന്നു. മാത്രമല്ല ഇനിയൊരിക്കലും പഴയതുപോലെ ആകാൻ പോകുന്നില്ല. ഞാൻ ഒരിക്കലും പഴയതുപോലെ ആകാൻ പോകുന്നില്ല.എപ്പോഴും എന്നിൽ വിശ്വസിച്ചതിനും എന്റെ സ്വപ്നങ്ങളെ എങ്ങനെ പിന്തുടരാമെന്ന് എന്നെ പഠിപ്പിച്ചതിനും നന്ദി. നിങ്ങളുടെ മകളാകാൻ കഴിഞ്ഞതിൽ ഞാൻ എത്ര ഭാഗ്യവാനാണ് എന്ന് വിവരിക്കാൻ വാക്കുകൾ മതിയാകുന്നില്ല”. താരത്തിന്റെ ഈയൊരു വാക്കുകളും അച്ഛനുമായുള്ള വീഡിയോയും ആരാധകർക്കിടയിൽ വൈറലായതോടെ നിരവധിപേരാണ് ആശ്വാസ വാക്കുകളാൽ പ്രതികരണങ്ങളുമായി എത്തുന്നത്.

Rate this post

Comments are closed.