പത്താം ക്ലാസ് മിന്നും വിജയത്തിന് ശേഷം പുതിയ സന്തോഷം, വാനമ്പാടി അനുമോൾ ഇനി ബിഗ് സ്ക്രീനിലേക്ക്, സന്തോഷതിളക്കത്തിൽ താരം | Vanambadi Anumol Latest Happy News

Vanambadi Anumol Latest Happy News : വാനമ്പാടി എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഗൗരി പ്രകാശ്. ഒരൊറ്റ സീരിയലിലൂടെ തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞ താരം ഇന്ന് സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ്. നിരവധി കഥാപാത്രങ്ങൾക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് ജീവൻ നൽകാൻ സാധിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

ഇന്ന് സമൂഹമാധ്യമങ്ങൾ വളർന്ന് വികസിച്ചിരിക്കുന്നത് കൊണ്ട് തന്നെ താരങ്ങൾക്ക് താങ്കളുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെക്കുവാനുള്ള ഉപാധിയായി സമൂഹമാധ്യമം മാറിയിരിക്കുകയാണ്. ഓരോ താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന അതേതോതിൽ തന്നെ അവരുടെ വിശേഷങ്ങളൊക്കെ ആരാധകരിലേക്ക് എത്തിക്കുന്നും ഉണ്ട്

ഇപ്പോൾ ഗൗരി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഉർവശി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന റാണി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിൽ താൻ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് ഗൗരി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സ്കൂൾ യൂണിഫോം വേഷത്തിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗൗരി ഈ സന്തോഷവാർത്ത മറ്റുള്ളവരിലേക്ക് എത്തിച്ചിരിക്കുന്നത്. റാണി എന്ന ചിത്രത്തിലെ ഉർവശിയുടെ കുട്ടിക്കാലത്തെയാണ് ഗൗരി സിനിമയിൽ അവതരിപ്പിക്കുന്നത്

ശങ്കർ രാമകൃഷ്ണൻ ഡയറക്റ്റ് ചെയ്യുന്ന ചിത്രത്തിൽ ഉർവശിക്ക് പുറമേ ഇന്ദ്രൻസ്, മാല പാർവതി, ഗുരു സോമസുന്ദർ, ഹണി റോസ്, ഭാവന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒറ്റയ്ക്കും പിന്നീട് ലൊക്കേഷനിലെ മറ്റ് താരങ്ങൾക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളൊക്കെ ഗൗരി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കണ്ട് നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ച വാക്കുകളൊക്കെ രേഖപെടുത്തിയിരിക്കുന്നത്. പത്താം ക്ലാസിലെ വിജയത്തിന് ശേഷം തന്റെ അച്ഛനെപ്പറ്റി താരം പറഞ്ഞ വാക്കുകൾ ആളുകൾ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയുണ്ടായി. ഈ സന്തോഷ നിമിഷത്തിൽ തനിക്കൊപ്പം അച്ഛനില്ലല്ലോ എന്ന വിഷമമം ആണ് ഉള്ളത് എന്നാണ് അന്ന് ഗൗരി പറഞ്ഞത്.

Comments are closed.