ഒരു തരി പോലും കയ്പ്പില്ലാതെ നാരാങ്ങാ അച്ചാർ; വടുകപ്പുളി ഇനി കൈപ്പില്ലാതെ ഉണ്ടാക്കാം; ഇത് കിടിലൻ തന്നെ..!! | Vadukapuli Naranga Achar Recipe

Vadukapuli Naranga Achar Recipe : ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും കളഞ്ഞു ചെറുതായി അച്ചാറിനു പാകത്തിൽ അരിയുക. ഇതിലേക്ക് 3-3.5 ടേബിൾ സ്പൂൺ

  • വലിയൊരു കറിനാരങ്ങ ( വടുകപ്പുളി നാരങ്ങ) – (ഏകദേശം 700 ഗ്രാമോളം)
  • വെളുത്തുള്ളി – അര കപ്പ് രണ്ടായി പകുത്തത്
  • കറിവേപ്പില – ആവശ്യത്തിന്
  • പച്ചമുളക്ക് /കാന്താരിമുളക് – ആവശ്യത്തിന്

ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഒരു പാനിൽ നല്ലെണ്ണ ചേർത്ത് നന്നായി ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക. തീ കുറച് വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് ചെറുതായി വഴറ്റുക (കാന്താരിമുളക് തെറിക്കാൻ സാധ്യതയുണ്ട്). ചെറുതായി വഴന്നു വരുമ്പോൾ തീ ഓഫ് ചെയ്ത് അല്പം തണുത്തശേഷം അഞ്ച് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ വറുത്തുപൊടിച്ച ഉലുവ,

ഒന്നര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർക്കുക. തീ ഓണാക്കിയ ശേഷം പൊടികളെല്ലാം പച്ചമണം മാറും വരെ വഴറ്റുക. ഫ്ലെയിം ഓഫാക്കിയ ശേഷം ഒന്നര ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കുക. പൊടികളും പാത്രവുമെല്ലാം നന്നായി തണുത്തശേഷം നാരങ്ങ ചേർത്ത് മിക്സ്‌ ചെയ്യുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു ഗ്ലാസ് പാത്രത്തിലാക്കി അടച്ചു രണ്ടു ദിവസം പുറത്ത് വെച്ചതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. Vadukapuli Naranga Achar Recipe credit : Sheeba’s Recipes

Vadukapuli Naranga Achar Recipe

Vadukapuli Naranga Achar is a traditional Kerala-style pickle made from the large, tangy wild lemon known as Vadukapuli (also called wild lime or giant lemon). This aromatic and intensely flavorful pickle is a must-have during Onam Sadya and other festive feasts. The preparation begins by cutting the lemon into small pieces and salting it to reduce bitterness and enhance its sourness. It’s then mixed with a rich blend of spices like red chili powder, turmeric, fenugreek, and asafoetida, all tempered in gingelly (sesame) oil for a deep, earthy aroma. Curry leaves and mustard seeds add the final touch. Vadukapuli Naranga Achar is known for its long shelf life and matures over time, developing complex flavors. The balance of sour, salty, and spicy makes it a perfect accompaniment to curd rice or boiled rice meals. This pickle embodies Kerala’s love for bold, punchy condiments that awaken the palate.

Also Read : സദ്യ സ്പെഷ്യൽ പുളിശേരി എളുപ്പം തയ്യാറാക്കാം; നല്ല നാടൻ പുളിശ്ശേരി ചോറിനൊപ്പം ഒഴിച്ച് കഴിച്ചാൽ ഉണ്ടാലോ; എന്താ സ്വാദ്.

Comments are closed.