‘എന്റെ ലോകം..’ കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പം ഉര്‍വശി!! അമ്മയോളം വളർന്ന മകൾ.!! ആദ്യ മകൾ കുഞ്ഞാറ്റക്കൊപ്പം ഊർവ്വശിയും മകനും | Urvashi shares Photos with son and Daughter

Urvashi shares Photos with son and Daughter Malayalam : ചിരിപ്പിച്ചും ചിന്തിപ്പിച്ചു മലയാളത്തിലും തമിഴിലും അടക്കം നിരവധി ആരാധകരെ സമ്പാദിച്ച മലയാളത്തിന്റെ പ്രിയ താരമാണ് ഉർവശി. അഭിനയത്തിൽ സജീവമായിരുന്നെങ്കിലും ഉർവശി സോഷ്യൽ മീഡിയയിൽ അത്ര സജീവ സാന്നിധ്യം അല്ലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് താരം  ഇൻസ്റ്റാഗ്രാം പേജ് തുടങ്ങി എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.  മകനും ഭർത്താവിനും ഒപ്പം ഉള്ള

വീഡിയോയും താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു. മകൾ എവിടെ എന്നായിരുന്നു അന്ന് ആരാധകർ താരത്തോട് ചോദിച്ച ഒരേയൊരു ചോദ്യം. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഉർവശി. മകൾ കുഞ്ഞാറ്റയ്ക്കൊപ്പമുള്ള  ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഉർവശി പങ്കുവെച്ചിട്ടുള്ളത്. കുഞ്ഞാറ്റയ്ക്കരികിലായി ഇളയ മകൻ ഇഷാനെയും കാണാം. ഉർവശിയുടെയും മക്കളുടെയും ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ ആരാധകർ

Urvashi shares Photos with son and Daughter
Urvashi shares Photos with son and Daughter

സന്തോഷം എന്നായിരുന്നു ആരാധകര്‍ കുറിച്ചത്.  മാതാപിതാക്കളെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു താര പുത്രിയാണ് കുഞ്ഞാറ്റ. സിനിമയിലേക്ക് താരപുത്രി എത്തിയില്ലെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. നിരവധി ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്.

ഡ്ബ്‌സ്മാഷ് വിഡിയോകളിലൂടെ തനിക്കും അഭിനയിക്കാൻ അറിയാമെന്ന് കഴിവ് തെളിയിച്ച കുഞ്ഞാറ്റ ഇനി എന്നാണ് സിനിമയിലേക്ക് എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ഉയർത്തുന്നത്. മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ

Comments are closed.