ഉപ്പും മുളകും ലച്ചുവിന്റെ പുതിയ വിശേഷം അറിഞ്ഞോ..? ഈ സന്തോഷത്തിൽ ലൊക്കേഷനിൽ കേക്ക് മുറിച്ചു മധുരം പങ്കിട്ടു വീട്ടുകാർ.. ആശംസകൾ നേർന്നു ആരാധകരും | Uppum Mulakum Lachu Happy News

Uppum Mulakum Lachu Happy News

Uppum Mulakum Lachu Happy News Malayalam : മലയാളി പ്രേക്ഷകർ ഒരുപാടിഷ്ടപ്പെടുന്ന ഒരു മിനിസ്‌ക്രീൻ സീരീസ് ആണ് ഉപ്പും മുളകും. ഫ്ലവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകിന് വലിയ ആരാധക നിര തന്നെ സ്വന്തമായി ഉണ്ട്. അച്ഛനും അമ്മയും അവരുടെ 5 മക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ഉപ്പും മുളകിൽ തമാശക്കാണ് കൂടുതൽ പ്രാധാന്യം.

2015 ൽ ആരംഭിച്ച ഷോ ഇപ്പോഴും വിജയകരമായി തുടരുകയാണ്.ഉപ്പും മുളകിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്. അച്ഛൻ ബാലുവും അമ്മ നീലിമയും മൂത്ത മകൻ വിഷ്ണുവും ഇളയ മക്കളായ ലച്ചുവും കേശുവും ശിവാനിയും പാറുക്കുട്ടിയും ഒരുമിച്ചു ഒരുക്കുന്നകോമഡി സെന്റിമെന്റൽ രംഗങ്ങളും എല്ലാ മലയാളികളെ ടീവിക്ക് മുന്നിൽ പിടിച്ചു ഇരുത്തുന്നതാണ്. മറ്റൊരു തമാശ തുടക്കത്തിൽ ചൈൽഡ് ആർട്ടിസ്റ്റുകൾ ആയിരുന്ന കുട്ടികൾ എല്ലാം ഇപ്പോൾ വളർന്നു വലുതായതും ഉപ്പും മുളകും എന്ന ഷോയിലൂടെയാണ് അല്ലെങ്കിൽ

പ്രേക്ഷകരുടെ ഒപ്പമാണ്. മറ്റൊരു ടീവി ഷോയ്ക്ക് ജനങ്ങളിൽ ഇത്രയധികം സ്വാധീനം ചെലുത്താനായിട്ടുണ്ടോ എന്നത് സംശയമാണ്.ഓൺ സ്ക്രീനിലും ഓഫ്‌ സ്ക്രീനിലും ഇവർ തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതാണ്.സ്വന്തം സഹോദരങ്ങളെപ്പോലെ തന്നെയാണ് ഇവർ യഥാർത്ഥ ജീവിതത്തിലും. സ്വന്തം അമ്മയും അച്ഛനും പോലെയാണ് അവർ ബാലുവിനെയും നീലുവിനെയും കാണുന്നതും.ഇപോഴിതാ ഉപ്പും മുളകിലെ

ലച്ചുവിന്റെ പിറന്നാൾ ആഘോഷം ഷൂട്ടിങ് സെറ്റിൽ വെച്ച് തന്നെ ആഘോഷിച്ചിരിക്കുകയാണ് കുടുംബം. ജൂഹി എന്നാണ് ലച്ചുവിന്റെ യഥാർത്ഥ പേര്. മോഡൽ കൂടിയായ ജൂഹി ഫേമസ് ആയത് ഉപ്പും മുളകിലൂടെയാണ്. അത് കൊണ്ട് തന്നെ ലച്ചു എന്ന പേരിലാണ് ജൂഹിയെ പ്രക്ഷകർ അറിയുന്നതും. ലച്ചുവിന്റെ 25 ആം ബർത്ഡേ ആണ് ഇപ്പോൾ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചു മധുരം പങ്ക് വെച്ചായിരുന്നു പിറന്നാൾ ആഘോഷം. Uppum Mulakum Lachu Happy News

മുടിയൻ എന്തുകൊണ്ട് ഇപ്പോൾ ഉപ്പും മുളകിൽ ഇല്ല!..? മുടിയൻ ഡ്രഗ് കേസിൽ അകത്തായെന്നാക്കി, അച്ഛനും അമ്മയും ഒരുപാട് അഭ്യർത്ഥിച്ചു; ആരാധകരോട് തുറന്നുപറച്ചലുകളുമായി മുടിയൻ

Comments are closed.