ഹെലികോപ്റ്ററിൽ സ്റ്റൈലായി പറന്നിറങ്ങി ഉണ്ണി മുകുന്ദൻ..!!😍🔥 അല്ല, ഇത് സിനിമാ ഷൂട്ടിങ് അല്ല…😍🥰 താരം പറഞ്ഞത് കേട്ടോ..!!🔥🔥

ഹെലികോപ്റ്ററിൽ സ്റ്റൈലായി പറന്നിറങ്ങി ഉണ്ണി മുകുന്ദൻ..!!😍🔥 അല്ല, ഇത് സിനിമാ ഷൂട്ടിങ് അല്ല…😍🥰 താരം പറഞ്ഞത് കേട്ടോ..!!🔥🔥 മലയാളസിനിമയിൽ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ. വിക്രമാദിത്യൻ, മല്ലുസിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിമുകുന്ദൻ മലയാള സിനിമയിലെ മസിൽമാൻ എന്നാണ് അറിയപ്പെടുന്നത്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദൻ നായകനായി ഇറങ്ങിയ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാന് വളരെ മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. മികവേറിയ കുടുംബചിത്രമായ പ്രേക്ഷക പ്രതികരണം നേടി ചിത്രം കുതിക്കുകയാണ്. ജനുവരി 14 ന് ആണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഉണ്ണി മുകുന്ദന്റെ തന്നെ പ്രൊഡക്ഷനിൽ എത്തുന്ന ആദ്യത്തെ ചിത്രം കൂടിയാണ് മേപ്പടിയാൻ.

അഞ്ചു കുര്യനാണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ് തുടങ്ങിവരും പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തുന്ന സിനിമകൂടിയാണിത്. സോഷ്യൽ മീഡിയയിലും മറ്റും നിരവധി ആരാധകരുള്ള ഉണ്ണിയുടെ ഓരോ ചിത്രങ്ങൾക്കും ആരാധകർക്കിടയിൽ വലിയ ചലനങ്ങൾ പലപ്പോഴും സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഉണ്ണി. താരം കുറിച്ചത് ഇങ്ങനെ…

മേപ്പടിയൻ ഒരിക്കലും എനിക്ക് മറ്റൊരു സാധാരണ സിനിമ അല്ല. തനിക്ക് ഏറെ വെല്ലുവിളി നേരിട്ട ഒരു സിനിമ ആണ് മേപ്പടിയാൻ. ആ വെല്ലുവിളികൾ എല്ലാം താൻ ഏറ്റെടുക്കുകയും ചെയ്തു. ഈ പ്രോജക്റ്റിൽ താൻ ചിലവഴിച്ച ഓരോ സെക്കൻഡും വിലപ്പെട്ടതാണെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. മേപ്പാടിയാൻ കാണുകയും തന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി ഇതിനെ മാറ്റുകയും ചെയ്ത എല്ലാവർക്കും നന്ദി. സിനിമ ഇനിയും കാണാത്തവർ തീർച്ചയായും കാണുക.

Comments are closed.