മാമാട്ടിയോളം പ്രായം തോന്നിക്കുമെങ്കിലും, ദിലീപിനും കാവ്യാ മാധവനും ഒപ്പമുള്ള കുട്ടി മറ്റൊരു പ്രശസ്ത താരമാണ്, ആളെ മനസിലായോ..?

Top Singer Fame Meghna Sumesh Shares Happiness Of Meeting Dileep Kavya Madhavan

Top Singer Fame Meghna Sumesh Shares Happiness Of Meeting Dileep Kavya Madhavan

മലയാളം സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരങ്ങൾ ആണ് ദിലീപും കാവ്യാമാധവനും. നിരവധി ആരാധകരാണ് നിലവിൽ ഇവർക്ക് ഉള്ളത്. വളരെ വൈകിയാണെങ്കിലും ജീവിതത്തിലും സിനിമയിലും ജോഡിയായി തിളങ്ങുകയാണ് താരങ്ങൾ ഇരുവരും. ഇരുവരുടെയും ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിനുശേഷം ആണ് ദിലീപും കാവ്യയും ഒന്നിച്ചത്.

സിനിമകളിലൂടെ ഇവരുടെ കെമിസ്ട്രി കണ്ട് കൈയ്യടിച്ചവർ എല്ലാം വിവാഹത്തിനും താരങ്ങളുടെ കൂടെയുണ്ടായിരുന്നു. ഇവരുടെ വിവാഹം 2016 നവംബർ 25നാണ് നടന്നത്. ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് പുറത്തുവിട്ടത്. ഇപ്പോൾ ഇരുവർക്കുമായി മഹാലക്ഷ്മി എന്നൊരു മകൾ ഉണ്ട് . തന്റെ വിവാഹത്തിനുശേഷം സിനിമ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. തന്റെ കണ്മണിയായ മഹാലക്ഷ്മിയും നോക്കി വീട്ടിൽ തന്നെയാണ് താരം ഇപ്പോൾ.

മുൻപ് താരത്തെ വളരെ വിരളമായാണ് വീടിനു പുറത്തേക്ക് കണ്ടിരുന്നത് എന്നാൽ ഇന്ന് ദിലീപിനൊപ്പം എല്ലാ പൊതുവേദികളിലും കാവ്യയും എത്താറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പുതിയൊരു ചിത്രം ആണ്. ഇരുവരുടെയും ഒന്നിച്ചുള്ള മിക്ക ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഫ്ലവേഴ്സ് ടോപ് സിംഗറിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കൊച്ചുമിടുക്കിയ മേഘന സുമേഷ് പങ്കുവെച്ച പുതിയ ചിത്രമാണ്.

മലയാളത്തിലെ ടോപ് സിംഗർ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരിയാണ് മേഘന. ചെറിയ പ്രായത്തിൽ തന്നെ തന്റെ കഴിവ് കാഴ്ചവച്ച നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെയാണ് ദിലീപിനെയും കാവ്യ മാധവനെയും മേഖനാ നേരിട്ട് കാണുന്നത് ആ ചിത്രങ്ങളാണ് താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. താരം നിരവധി വേദികളിലും മറ്റും ദിലീപിന്റെയും കാവ്യ മാധവനും അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകൾ പാടിയിട്ടുണ്ട് എങ്കിലും നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല ഇപ്പോൾ അപ്രതീക്ഷിതമായി ഇവരെ കണ്ട് ത്രില്ലിൽ ആണ് മേഘന. മേഘന പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്

Read Also :

വിവാഹനിശ്ചയത്തിന് പിന്നാലെ മറ്റൊരു ആഘോഷം കൂടെ; പ്രതിശ്രുത വരനൊപ്പം വിശേഷം പങ്കുവെച്ച് മീരാ നന്ദന്‍

എത്രയോ ഇടങ്ങളിൽ എനിക്ക് അവസരം നേടിതന്നു, ഒരുപാട് പൈസ തന്നു സഹായിച്ചു, ഇപ്പോൾ ഒന്നും ഓർമയില്ലാതെ; കനകലതയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി അനീഷ് രവി

Comments are closed.