
ഏതു പച്ചക്കറിയും പൂത്തു കായ്ക്കാൻ ഇതുമതി; കരിയില കൊണ്ട് കൃഷിക്കാവശ്യമായ മുഴുവൻ വളവും വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇതുപോലെ ഒന്ന് തയ്യാറക്കി നോക്കൂ..!! | To Make Compost Easliy
To Make Compost Easliy : ഇങ്ങനെ ചെയ്താൽ കരിയില കമ്പോസ്റ്റ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം! വീടിനോട് ചേർന്ന് ഒരു ചെറിയ പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ മിക്ക ആളുകളും. എന്നാൽ അവക്ക് നല്ല രീതിയിൽ വളർച്ച ഉണ്ടാകണമെങ്കിൽ ആവശ്യത്തിന് വളപ്രയോഗം നടത്തേണ്ടതുണ്ട്. പലരും അതിനായി കടയിൽ നിന്നും ഉയർന്ന വില കൊടുത്ത് വളം വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക.
എന്നാൽ അതിനു പകരമായി വീട്ടിൽ തന്നെ കരിയില കമ്പോസ്റ്റ് എങ്ങിനെ നിർമ്മിക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്. കരിയില കമ്പോസ്റ്റ് ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കുറച്ച് പച്ചയില, കരിയില, ചാണകവെള്ളം എന്നിവയാണ്. ഈ ഒരു കമ്പോസ്റ്റ് ഉണ്ടാക്കാനായി ആദ്യം ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് ചാക്കെടുത്ത് അതിലേക്ക് മുറ്റത്തും മറ്റുമുള്ള കരിയില നിറച്ചു കൊടുക്കുക എന്നതാണ്. കൂട്ടിയിട്ട കരിയിലയിൽ കാൽ ഭാഗമാണ് ആദ്യം ചാക്കിലേക്ക് നിറച്ചു കൊടുക്കേണ്ടത്.
അതിനുശേഷം എടുത്തുവച്ച പച്ചിലകൾ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തത് ഒരു ലയർ ഇട്ടു കൊടുക്കണം. പച്ചിലകൾ തിരഞ്ഞെടുക്കുമ്പോൾ വള്ളിപ്പടർപ്പു പോലുള്ളവ തിരഞ്ഞെടുത്ത് അവ ചെറുതായി കട്ട് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.അതിനുശേഷം എടുത്തു വെച്ച ചാണകവെള്ളം അല്പം ഒഴിച്ചു കൊടുക്കാവുന്നതാണ്. എത്രത്തോളം കരിയിലകൾ കൂട്ടി വെച്ചിട്ടുണ്ടോ അതിന്റെ അത്രയും അളവിൽ നേരത്തെ പറഞ്ഞ അതേ രീതിയിൽ ലയർ സെറ്റ് ചെയ്ത് കരിയില കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാനായി സാധിക്കും.പ്ലാസ്റ്റിക് ചാക്ക് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഒരു പ്രധാന ഗുണം അതിൽ ചെറിയ ഓട്ടകൾ ഉള്ളതു കൊണ്ട് തന്നെ ആവശ്യത്തിന് വായു സഞ്ചാരം അകത്തേക്ക് ലഭിക്കും എന്നതാണ്.
ചാക്ക് പൂർണ്ണമായും ഫിൽ ചെയ്ത ശേഷം മുകൾഭാഗം ഒരു ചാക്ക് നൂല് ഉപയോഗിച്ച് ടൈറ്റായി സ്റ്റിച്ച് ചെയ്ത് നൽകാവുന്നതാണ്. ഈയൊരു ചാക്ക് കുറച്ചു ദിവസം തുറക്കാതെ വയ്ക്കുകയാണെങ്കിൽ അതിലെ ഇലകളും മറ്റും നല്ലതുപോലെ അഴുകിച്ചേർന്ന് വളമായി മാറും എന്നതാണ്. ബാക്കി അവശേഷിക്കുന്നത് ഇലകളുടെ തണ്ടിന്റെ ചെറിയ ഭാഗങ്ങൾ മാത്രമായിരിക്കും. ഇവ ചെടികൾക്ക് ഇട്ടു കൊടുക്കുകയാണെങ്കിൽ കായ്ഫലങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. To Make Compost Easliy Credit : walks with ponny
🌱 How to Make Compost Easily at Home
✅ What You Need:
- A compost bin or pile – any container or a corner of your yard
- Organic waste – kitchen scraps, garden waste
- Air and moisture – to help the materials break down
🍎 Step 1: Know What to Compost
✅ Green materials (Nitrogen-rich)
- Fruit and vegetable scraps
- Coffee grounds and tea leaves
- Grass clippings
- Green leaves
✅ Brown materials (Carbon-rich)
- Dry leaves
- Shredded paper/newspaper
- Cardboard (non-glossy)
- Sawdust (from untreated wood)
➕ Balance is key: Mix greens and browns in a 1:2 ratio for faster composting.
🚫 What NOT to Compost
- Meat, fish, bones
- Dairy products
- Oily or greasy food
- Plastic, glass, or metal
- Pet waste
🧺 Step 2: Layer Your Materials
- Start with a layer of browns (dry leaves, cardboard)
- Add a layer of greens (kitchen scraps)
- Keep alternating
- Chop large pieces small – helps them break down faster
💧 Step 3: Keep It Moist
- Your compost should feel like a wrung-out sponge.
- If too dry – sprinkle some water.
- If too wet – add more dry materials like paper or leaves.
🌬️ Step 4: Turn Occasionally
- Every 1–2 weeks, turn or mix your pile to add air and speed up decomposition.
- If you’re using a bin, stir with a stick or compost aerator.
⏳ Step 5: Wait and Harvest
- Compost is ready in 2–3 months (or longer if not turned).
- It will look dark, crumbly, and smell earthy.
🧑🌾 Tips for Easy Composting
- Keep a small bin in your kitchen for daily scraps.
- If you’re lazy to turn it often, try “cold composting” – just pile and wait (takes longer but works).
- Add a handful of soil or finished compost now and then to add microbes.
Comments are closed.