കരളേ കരളിന്റെ കരളേ..!!😍😘 ന്യൂജനറേഷൻ ശ്രീനിവാസനും മീനയുമായി  മിന്നൽ മുരളിയിലെ മിന്നും താരങ്ങൾ…😍🔥 സോഷ്യൽ മീഡിയ പൊളിച്ചടുക്കിയ കുട്ടി തെന്നലും മാസ്റ്റർ വസിഷ്ടും…👌🔥

കരളേ കരളിന്റെ കരളേ..!!😍😘 ന്യൂജനറേഷൻ ശ്രീനിവാസനും മീനയുമായി  മിന്നൽ മുരളിയിലെ മിന്നും താരങ്ങൾ…😍🔥 സോഷ്യൽ മീഡിയ പൊളിച്ചടുക്കിയ കുട്ടി തെന്നലും മാസ്റ്റർ വസിഷ്ടും…👌🔥 ടിക് ടോക് വീഡിയോകള്ളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കുട്ടി താരമാണ് തെന്നൽ.  തെന്നലിന്റെ മികവുറ്റ അഭിനയവും ടൈമിംങ്ങും എല്ലാം മലയാളികൾ ഏറെ ശ്രദ്ധിചിച്ചിരുന്നു . ഇൻസ്റ്റഗ്രാമിൽ സജീവമായ കുട്ടി താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും വല്ല ക്ഷണനേരംകൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത്.

അത്തരത്തിൽ തെന്നൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുള്ളത്. മാസ്റ്റർ വസിഷ്ഠുമൊത്ത് കരളെ കരളിന്റെ കരളേ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ചുവട് വെച്ചിരിക്കുന്നത്. റോസ് നിറത്തിലുള്ള ഉടുപ്പിൽ അതീവ സുന്ദരിയായാണ് തെന്നൽ എത്തിരിക്കുന്നത്.വസിഷ്ടും അല്പം ഫ്രീക് ലുക്കിൽ ആണ് വീഡിയോയിൽ ഉള്ളത്. വളരെ കൃത്യതയോടെ വീഡിയോകൾ എല്ലാം റീ ക്രിയേറ്റ് ചെയ്യുന്ന കുട്ടി തെന്നൽ ഇതിനോടകം തന്നെ സിനിമയിലും ചുവടുറപ്പിച്ചു കഴിഞ്ഞു.

മുൻപ് ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’  തമിഴ് ​ഗാനത്തിന് ചുവടുവച്ച് വസിഷ്ഠും കുട്ടിത്തെന്നലും എത്തിയിരുന്നു. ‘ജോസ് മോനും അപ്പുമോളും കുറുക്കൻ മൂലയിൽ നിന്നും കൽപ്പാത്തിയിലേക്ക്’ എന്ന അടി കുറിപ്പോടെയാണ് വസിഷ്ഠ് അന്ന് വിഡിയോ പോസ്റ്റ് ചെയ്തത്. ടോവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ മിന്നൽ മുരളിയിൽ അജു വർഗീസിന്റെ മകളായി അപ്പുമോൾ എന്ന കഥാപാത്രമായി കുട്ടി തെന്നൽ എത്തിയിരുന്നു. എന്തായാലും മിന്നൽ മുരളിയിലെ മിന്നും താരങ്ങളായ ഇവർ റീൽസിലും തകർപ്പൻ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.

ഇരുവരുടേയും ഡാൻസിന് നിരധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയത്. റീൽസ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഹാനയുടെ സംവിധാനത്തിൽ ഇറങ്ങിയ തോന്നൽ എന്ന മ്യൂസിക് ആൽബത്തിൽ ആഹാനയുടെ കുട്ടിക്കാലം ആയി തെന്നൽ അഭിനയിച്ചിട്ടുണ്ട്.  ലവ് ആക്ഷൻ ‍ഡ്രാമയിൽ അജു വർഗീസിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് വസിഷ്ഠ് സിനിമയിലേക്ക് അരങ്ങേറിയത്.

Comments are closed.