മറക്കുവാൻ പറയാൻ എന്തെളുപ്പം;😰😓 താര കല്യാൺ..!! സന്തോഷ ദിനത്തിൽ കണ്ണു നിറക്കുന്ന വാക്കുകളുമായി താര..!!😢😭

മറക്കുവാൻ പറയാൻ എന്തെളുപ്പം;😰😓 താര കല്യാൺ..!! സന്തോഷ ദിനത്തിൽ കണ്ണു നിറക്കുന്ന വാക്കുകളുമായി താര..!!😢😭 ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും അഭിനേത്രിയുമാണ് താരകല്യാൺ.മുഖ്യധാരാ മലയാള സിനിമകളിലും ടെലിഫിലിമുകളിലും ടെലിവിഷൻ സീരിയലുകളിലും താര അഭിനയിച്ചിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയകളിൽ താരം എല്ലായിപ്പോഴും സജീവമാണ്. തന്റെ മകൾ സൗഭാഗ്യയോടൊത്തുള്ള നിരവധി വീഡിയോകൾ ഇൻസ്റ്റാ ഫേസ്ബുക് പേജുകളിൽ താരം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

കൂടാതെ മകൾ ഗർഭിണി ആയതും അമ്മയായതും താൻ മുത്തശ്ശി ആയതും വളരെ സന്തോഷത്തോടെ തന്നെ താരം ഷെയർ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തന്റെ വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് രാജാറാമിന്റെ ഓർമ പങ്കിടുകയാണ് താരാകല്യാൺ.ഇരുവരും ഒന്നിച്ചുള്ള സെൽഫിയാണ് താര സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. “മറക്കുവാൻ പറയാനെന്തെളുപ്പം.

നിങ്ങളുടെ ഭൗതിക സാന്നിധ്യമില്ലാതെ മറ്റൊരു വിവാഹവാർഷികം കൂടി’എന്നുകൂടി താര ചിത്രത്തോടൊപ്പം കുറിച്ചു.ഭർത്താവിന്റെ വിയോഗത്തിൽ താനിപ്പോഴും അനുഭവിക്കുന്ന നൊമ്പരവും ഈ ഒരു പോസ്റ്റിൽ കാണാൻ സാധിക്കും. മോഹിനിയാട്ടത്തിന്റെ ചരിത്രത്തിലാദ്യമായി വർഗീയവാദികൾക്കെതിരെ ശബ്ദമുയർത്താൻ ധൈര്യമുള്ള ഉരുക്കുവനിതയെ അവതരിപ്പിച്ച കൃതി ഈ അടുത്തായി താരം എഴുതിയിട്ടുണ്ട്.

2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ വിയോഗം. വൈറൽ പനിയാണ് അദ്ദേഹത്തിന്റെ മരണ കാരണം. 20ലധികം മെഗാസീരിയലുകളിൽ അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒരു സിറ്റി ലോക്കൽ ടിവി ചാനൽ പ്രോഗ്രാം എഡിറ്ററും പ്രാദേശിക സ്റ്റേജ് ഷോ കൊറിയോഗ്രാഫറുമായിരുന്നു.

Comments are closed.