കല്യാണ വീടുകളിലെ നെയ്‌ച്ചോറിന്റെ രഹസ്യം കിട്ടി; മണമൂറും നെയ്‌ച്ചോർ ഇനി വീട്ടിലും; ഇതാണ് അതിന്റെ രഹസ്യ ചേരുവ…!! | Tasty Special Ghee Rice

asty Special Ghee Rice : കല്യാണ വീട്ടിലെ നെയ്‌ച്ചോർ കഴിച്ചിട്ടില്ലേ? അതിനൊരു പ്രത്യേക ടേസ്റ്റ് തന്നെ ആണല്ലേ.. എന്താണതിന്റെ രഹസ്യം? രഹസ്യമറിയണമെങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ…! ആദ്യം ഒരു ചെമ്പ് അടുപ്പത്തു വെക്കുക. അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ആവശ്യത്തിന് ഉള്ളി അരിഞ്ഞതും മിൽമ നെയ്യും ചേർത്ത് ഇളക്കുക. സവാള നന്നായി പൊരിച്ച് എടുക്കണം.

Ingredients

  • Coconut Oil
  • Onion
  • Ghee
  • Cashew Nuts
  • Raisins
  • Kaima Rice
  • Pepper
  • Cloves
  • Cinnamon
  • Cardamom
  • Star Anise
  • Nutmeg
  • Bay Leaf
  • Fennel Seed
  • Water
  • Salt
  • Mint Leaf
  • Corriander Leaf
  • Pineapple

ഇനി അതേ എണ്ണയിലേക്ക് ആവശ്യത്തിന് കശുവണ്ടി ഇട്ട് വറുത്ത് കോരുക. കൂടെ തന്നെ കിസ്മിസും വറുത്ത് കോരുക. ശേഷം ഒരു കിലോ കയമ അരി കഴുകി വെള്ളം ഊറ്റി ഈ എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. ഇത് ഇനി വറുത്ത് എടുക്കണം. ഇനി ഇതിലേക്ക് അര ടീസ്പൂണോളം കുരു മുളക് ചേർക്കുക. 6 ഗ്രാമ്പു, ഒരു ചെറിയ കഷ്ണം പട്ട , 6 ഏലക്ക, തക്കോലം , ജാധി പത്രി, ബേ ലീഫ്, ജീരകം എന്നിവ ചേർത്ത് നന്നായി ഒന്ന് വറുക്കുക.

ശേഷം ഇതിലേക്ക് 1 ഗ്ലാസ്‌ അരിക്ക് ഒന്നെ മുക്കാൽ ഗ്ലാസ്‌ വെള്ളം എന്ന കണക്കിൽ തിളപ്പിക്കുക. തിളച്ച വെള്ളം അരിയിലേക്ക് ഒഴിക്കുക. ശേഷം പാകത്തിന് ഉപ്പ് ഇട്ട് ഇളക്കി അടച്ചു വെക്കാം. നന്നയി ഒന്ന് ചൂടായ അരിയിലേക്ക് പൊതിന ഇല, മല്ലി ഇല, പൈനാപ്പിൾ എന്നിവ ചേർത്ത് ഇളക്കി അടച്ചു വെക്കാം. വെള്ളം നന്നായി വറ്റിയ ശേഷം ചോറ് ഒന്ന് ഇളക്കി ഇട്ട് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം ആദ്യം വറുത്തു വെച്ച ഉള്ളി, അണ്ടി പരിപ്പ്, കിസ്മിസ്,മല്ലി ഇല എന്നിവ ചേർത്തു കൊടുക്കുക. നമ്മുടെ അടിപൊളി കല്യാണ വീട്ടിലെ നെയ്‌ച്ചോർ റെഡി..!! കൂടുതൽ അറിയാൻ വീഡിയോ കാണുക…!! Tasty Special Ghee Rice Video Credits : AMINAS ADUKKALA

Tasty Special Ghee Rice

Tasty Special Ghee Rice is a fragrant and flavorful South Indian dish made with basmati rice, pure ghee, and aromatic spices. The rice is sautéed in ghee along with whole spices like cinnamon, cloves, cardamom, and bay leaves, then cooked to perfection. Fried cashews, raisins, and thinly sliced onions are added for richness and texture. This dish is simple yet indulgent, making it perfect for festive occasions or as an accompaniment to spicy curries and gravies. Ghee Rice’s buttery aroma, soft texture, and mildly spiced flavor make it a beloved comfort food that delights both kids and adults alike.

Also Read : ഉണക്കലരി വട്ടയപ്പം തയ്യാറാക്കാം; നല്ല പഞ്ഞിപോലെയാവാൻ ഇങ്ങനെ പരീക്ഷിക്കൂ; കിടിലൻ രുചിയാണ്…

Comments are closed.