
ഉഴുന്ന് ചേർക്കാതെ അടിപൊളി ദോശ തയ്യാറാക്കാം; സോഫ്‌റ്റും ടേസ്റ്റിയുമായ ബൺ ദോശ ഇനി എല്ലാ അടുക്കളയിലും തയ്യാറാകൂ; കഴിച്ചാൽ പിന്നെ എന്നും തയ്യാറാക്കും..!! | Tasty Soft Bun Dosa
Tasty Soft Bun Dosa : നമ്മുടെയെല്ലാം വീടുകളിൽ മിക്ക ദിവസങ്ങളിലും പ്രഭാത ഭക്ഷണത്തിനായി ദോശ,ഇഡ്ഡലി, പുട്ട് പോലുള്ള പലഹാരങ്ങളായിരിക്കും തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരമായി ഇത്തരം പലഹാരം കഴിക്കുമ്പോൾ കുട്ടികൾക്ക് അവ പെട്ടെന്ന് തന്നെ മടുത്തു പോവുകയും ചെയ്യും. മാത്രമല്ല ഇത്തരം പലഹാരങ്ങളോടൊപ്പമെല്ലാം സൈഡ് ആയി എന്തെങ്കിലും ഒരു കറിയോ ചട്നിയോ തയ്യാറാക്കേണ്ടതായും വരാറുണ്ട്. അതേസമയം കറിയോ ചട്ണിയോ ഒന്നും ഇല്ലാതെ തന്നെ കഴിക്കാവുന്ന നല്ല രുചികരമായ ഒരു പ്രത്യേക അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- Raw rice – 2 cup ( 400g )
- Fenugreek seeds – 1/2 tsp
- Boiled white rice – 1 cup
- Grated coconut – 1 cup
- Dry yeast – 1/4 tsp
- Coconut oil – 1 1/2 tbsp
- Mustard – 1/2 tsp
- Urad dal – 1 tsp
- Chopped onion – 2 tbsp
- Chopped ginger – 1 tsp
- Green chilli – 3 nos. ( chopped )
- Chopped Curry leaves
- Salt
How To Make Tasty Soft Bun Dosa
ഈയൊരു പലഹാരം തയ്യാറാക്കാനായി ഒരു കപ്പ് അളവിൽ പച്ചരി,ഒരു പിഞ്ച് അളവിൽ ഉലുവ എന്നിവ നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറഞ്ഞത് നാലു മുതൽ അഞ്ചു മണിക്കൂർ നേരം വരെ കുതിരനായി വെള്ളത്തിൽ ഇട്ടു വയ്ക്കാം. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അരിയും ഉലുവയും കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടുത്തതായി അതേ ജാറിലേക്ക് ഒരു കപ്പ് അളവിൽ ചോറും അതേ അളവിൽ തേങ്ങയും, അല്പം യീസ്റ്റും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം.
ഈയൊരു സമയത്ത് ചോറിന് പകരമായി വെളുത്ത അവൽ ഉണ്ടെങ്കിൽ അത് കുറച്ചുനേരം വെള്ളത്തിൽ കുതിർത്തി വെച്ച് അരയ്ക്കാനായി ഉപയോഗിച്ചാലും മതി. അരച്ചെടുത്ത രണ്ടാമത്തെ മാവിന്റെ കൂട്ട് ആദ്യം അരച്ചതിനോട് ഒപ്പം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് കുറഞ്ഞത് 8 മുതൽ 10 മണിക്കൂർ നേരം വരെ ഫെർമെന്‍റ് ചെയ്യാനായി വെക്കണം. പലഹാരം ഉണ്ടാക്കി തുടങ്ങുന്നതിന് മുൻപായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് എന്നിവയിട്ടു പൊട്ടിക്കുക.
അതിലേക്ക് ഇഞ്ചി, പച്ചമുളക്,കറിവേപ്പില എന്നിവ കൂടി ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടുകൂടി തയ്യാറാക്കി വെച്ച മാവിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പ് കൂടി മിക്സ് ചെയ്ത ശേഷം ചെറിയ അപ്പത്തിന്റെ രൂപത്തിൽ അപ്പച്ചട്ടിയിൽ ഒഴിച്ച് വേവിച്ചെടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Soft Bun Dosa Video Credits: Sheeba’s Recipes
🥞 Soft Bun Dosa Recipe (Mangalorean Style)
✨ Ingredients:
For soaking:
- 1 cup raw rice (like dosa rice or sona masoori)
- ¼ cup urad dal (split black gram)
- 1 tbsp poha (flattened rice)
- ¼ tsp fenugreek seeds (optional)
After fermentation:
- 2 tbsp sugar (adjust to taste)
- Salt to taste
- ¼ tsp baking soda (optional, for extra fluffiness)
- Water as needed
- Ghee or oil for cooking
🥣 Instructions:
1. Soak & Grind
- Wash and soak rice, urad dal, poha, and fenugreek seeds together for 4-6 hours.
- Drain and grind into a smooth, thick batter using minimal water.
- Transfer to a bowl, cover, and let it ferment overnight or for 8–12 hours, until bubbly and doubled.
2. Add Sweetness & Soda
- Once fermented, add sugar, salt, and (optional) baking soda. Mix gently.
- Add a little water if the batter is too thick — it should be pourable but not runny.
3. Cook the Bun Dosa
- Heat a non-stick or cast iron dosa pan. Keep the flame medium-low.
- Pour a ladleful of batter in the center. Do not spread — let it remain thick like a pancake.
- Drizzle ghee or oil around the edges.
- Cover with a lid and cook for 2–3 minutes or until the bottom is golden.
- Flip and cook the other side for another 1–2 minutes.
4. Serve Hot
- Serve soft bun dosa hot with coconut chutney, jaggery coconut mixture, or vegetable sambar.
✅ Tips:
- For extra softness, add a spoon of curd to the batter before fermentation.
- Use thick poha for a better spongy texture.
- No need to spread the dosa — its charm is in the thickness.
Comments are closed.