വീട്ടിലെ പച്ചരി കൊണ്ട് നല്ല അസൽ രുചിയിൽ അരിപ്പയസം തയ്യാറാക്കാം; നാവിൽ കപ്പലോടും രുചിയിൽ പായസം..!!| Tasty Sharkkara Payasam Recipe

Tasty Sharkkara Payasam Recipe: മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ നന്നെ കുറവായിരിക്കും. അതുകൊണ്ടുതന്നെ വ്യത്യസ്ത രീതിയിലുള്ള പായസങ്ങളെല്ലാം മിക്ക വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. സാധാരണ ഉണ്ടാക്കുന്ന അരിപ്പായസങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  • Raw Rice
  • Jaggery Juice
  • Ghee
  • Sugar
  • Cardamom Powder
  • Coconut Milk
  • Coconut Pieces

ആദ്യം തന്നെ അരി വേവിച്ചെടുക്കാൻ ആവശ്യമായ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച പച്ചരി അതിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വേവിച്ചെടുക്കണം. വെള്ളം പൂർണമായും കളഞ്ഞശേഷം അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് നല്ലതുപോലെ തിളയ്ക്കാനായി വയ്ക്കുക. അരിയും ശർക്കരപ്പാനിയും നല്ല രീതിയിൽ മിക്സ് ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച പഞ്ചസാരയും നെയ്യും ചേർത്തു കൊടുക്കാവുന്നതാണ്.

അതിനുശേഷം തേങ്ങയുടെ ഒന്നാം പാലും, രണ്ടാം പാലും പായസത്തിലേക്ക് ഒഴിച്ച് കൊടുക്കുക. അവസാനമായി അല്പം ഏലക്ക പൊടിച്ചത് കൂടി ചേർത്തു കൊടുക്കണം. ഇഷ്ടമാണെങ്കിൽ മാത്രം തേങ്ങാക്കൊത്ത് കൂടി നെയ്യിൽ വറുത്ത് പായസത്തിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Tasty Sharkkara Payasam Recipe

Tasty Sharkkara Payasam is a traditional Kerala dessert made with rice, jaggery, and coconut milk. Rich, sweet, and aromatic, it’s flavored with cardamom, dry ginger, and garnished with ghee-roasted cashews and raisins. Often served during festivals and feasts, this payasam is a comforting, delicious treat loved across generations.

Comments are closed.