
കാറ്ററിങ് അവിയലിൻറെ രഹസ്യം ഇതാ; ഇനി മനം മയക്കും രുചിയിൽ വീട്ടിൽ തയ്യാറാക്കാം; വെറും 2 മിനിറ്റിൽ എളുപ്പം റെഡിയാക്കാം.!! | Tasty Perfect Catering Aviyal Recipe
Tasty Perfect Catering Aviyal Recipe : വളരെയധികം പോഷക സമൃദ്ധമായ വിഭവങ്ങളിൽ ഒന്നാണ് അവിയൽ. എല്ലാവിധ പച്ചക്കറികളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കുന്ന അവിയൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി തയ്യാറാക്കാറുള്ളതായിരിക്കും. എന്നിരുന്നാലും പലരും പറയാറുള്ള ഒരു കാര്യം സദ്യയിൽ കഴിക്കുന്ന അവിയലിന്റെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കുന്നില്ല എന്നതായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന
ഒരു രുചികരമായ അവിയലിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. അവിയലിനായി കഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും ആവശ്യാനുസരണം ഇഷ്ടമുള്ള കഷ്ണങ്ങൾ ചേർക്കുകയോ ഒഴിവാക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. എന്നിരുന്നാലും ക്യാരറ്റ്, ചേന, കായ എന്നിവയെല്ലാം അവിയലിൽ കൂടുതലായും ചേർക്കാറുണ്ട്. ആദ്യം തന്നെ ആവശ്യമുള്ള കഷ്ണങ്ങളെല്ലാം ഒട്ടും കനമില്ലാതെ നീളത്തിൽ അരിഞ്ഞെടുത്ത ശേഷം അവിയൽ തയ്യാറാക്കുന്ന പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക.
അവിയൽ തയ്യാറാക്കാനായി മൺപാത്രങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കുന്നതാണ്. അതിനുശേഷം കഷ്ണത്തിലേക്ക് ആവശ്യത്തിന് ഉപ്പും, അല്പം വെളിച്ചെണ്ണയും ഒഴിച്ച് കൈ ഉപയോഗിച്ച് നല്ലതുപോലെ തിരുമ്മി പിടിപ്പിക്കുക. അതിലേക്ക് കഷ്ണം വേവാൻ ആവശ്യമായ കുറച്ച് വെള്ളം കൂടി ഒഴിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. കഷ്ണങ്ങൾ വെന്ത് വരുന്ന സമയം കൊണ്ട് അവിയലിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങ, നാല് ചെറിയ ഉള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർത്ത്
ഒന്ന് കൃഷ് ചെയ്ത് എടുക്കുക. കഷ്ണങ്ങൾ വെന്തു വന്നു കഴിഞ്ഞാൽ തേങ്ങയുടെ കൂട്ടുകൂടി അതിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കണം. അല്പനേരം കൂടി അവിയലിന്റെ കൂട്ട് ഒന്ന് ചൂടാക്കി എടുക്കണം. ശേഷം അതിലേക്ക് നല്ല പുളിപ്പുള്ള കട്ട തൈര് ചേർത്ത് മിക്സ് ചെയ്യുക. തൈര് പൂർണമായും കഷ്ണത്തിലേക്ക് ഇറങ്ങി പിടിച്ചു കഴിഞ്ഞാൽ അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും മുകളിൽ തൂവിയ ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ സദ്യ സ്റ്റൈൽ അവിയൽ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Perfect Catering Aviyal Recipe Credit : bushras tastyhut
Tasty Perfect Catering Aviyal Recipe
🥥 Tasty Perfect Catering-Style Aviyal Recipe
📋 Ingredients:
Vegetables (cut into 2-inch batons):
- 1/2 cup raw banana (plantain)
- 1/2 cup ash gourd (white pumpkin)
- 1/2 cup carrot
- 1/2 cup beans
- 1/2 cup drumstick
- 1/4 cup yam (optional)
- 1/4 cup cucumber (optional)
For coconut paste:
- 1 cup grated fresh coconut
- 2–3 green chilies (adjust to spice)
- 1 tsp cumin seeds
- 2 tbsp yogurt (optional, for slight tang)
Tempering:
- 1 tbsp coconut oil
- 1 sprig curry leaves
Other:
- 1/4 tsp turmeric powder
- Salt to taste
- Water (as needed)
👩🍳 Method:
- Prepare the vegetables:
- Wash, peel, and cut vegetables into 2-inch long pieces.
- Boil drumstick and yam first (as they take longer), then add the rest gradually with a little water, turmeric, and salt. Cook until just tender (not mushy).
- Make the coconut paste:
- Grind coconut, green chilies, and cumin into a coarse paste using little water.
- (Optional) Add yogurt for a tangy touch at this stage or at the end.
- Combine:
- Once vegetables are cooked, add the coconut paste and mix gently.
- Simmer for 2–3 minutes on low flame. Do not overcook — the raw taste of coconut should go, but it should remain fresh.
- Finish:
- Turn off the heat. Drizzle coconut oil and add curry leaves.
- Cover with a lid and let it rest for 5–10 minutes for flavors to absorb.
- Optional Tip (Tasty Perfect Style):
- They may mix a tiny bit of raw mango or a few drops of lemon juice for a slightly tangy flavor instead of yogurt.
🍛 Serving Suggestion:
Serve hot with steamed rice and sambar or parippu curry. It’s a signature dish in Kerala Sadya meals.
Comments are closed.