
എന്റെ പൊന്നോ ഇതാണ് അച്ചാർ; കഞ്ഞിക്കും ചോറിനും ഒപ്പം ഒരു പിടിപിടിച്ചാൽ ഉണ്ടാലോ; രുചികരമായ കണ്ണിമാങ്ങ അച്ചാർ ഈരീതിയിൽ തയ്യാറാക്കൂ..!! | Tasty Kannimanga Pickle
Tasty Kannimanga Pickle: കണ്ണിമാങ്ങയുടെ സീസണായാൽ അത് ഉപ്പിലിട്ട ശേഷം പിന്നീട് അച്ചാർ രൂപത്തിൽ ആക്കി സൂക്ഷിക്കുന്ന പതിവ് കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരത്തിൽ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കുമ്പോൾ അതിന് ഉദ്ദേശിച്ച രീതിയിൽ രുചി ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കണ്ണിമാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Salted Mango
- Chilly Powder
- Turmeric Powder
- Fenugreek
- Mustard
- Oil
കണ്ണിമാങ്ങ കിട്ടുകയാണെങ്കിൽ ആദ്യം തന്നെ അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒട്ടും വെള്ളമില്ലാത്ത രീതിയിൽ തുടച്ചെടുക്കണം. ശേഷം ഒരു ഭരണിയിൽ മാങ്ങ, ഉപ്പ് എന്നിങ്ങനെ ലയറുകൾ ആക്കി നല്ലതുപോലെ അടുക്കി വയ്ക്കുക. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഭരണിയുടെ മുകൾഭാഗം ഒരു തുണികൊണ്ട് നല്ലതുപോലെ മുറുക്കി കെട്ടി അടപ്പു വച്ച് അടച്ച് 15 ദിവസം റസ്റ്റ് ചെയ്യാനായി വയ്ക്കുക. പിന്നീട് മാങ്ങ എടുക്കുമ്പോൾ അതിൽ നിന്നുമുള്ള വെള്ളം അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ കടുക്, ഉലുവ എന്നിവ ചൂടാക്കി എടുക്കുക.
ശേഷം പൊടിച്ചെടുക്കുക.അതേ പാനിൽ മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവയെല്ലാം ഒന്ന് ചൂടാക്കി എടുത്ത് മാറ്റിവയ്ക്കണം. എണ്ണയും ചൂടാക്കി എടുക്കുക. മാങ്ങയിലേക്ക് ആദ്യം പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി ആവശ്യത്തിന് എണ്ണയും ഒഴിച്ച് മിക്സ് ചെയ്ത ശേഷം എത്രത്തോളം വെള്ളം ആവശ്യമാണോ അത് അരിച്ചെടുത്തതിൽ നിന്നും എടുത്ത് ഒഴിച്ച ശേഷം വീണ്ടും എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ ആക്കി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Kannimanga Pickle credit : Sudharmma Kitchen
Tasty Kannimanga Pickle
Tasty Kannimanga Pickle is a traditional Kerala delicacy made from tender baby mangoes, known for their crisp texture and tangy flavor. These young mangoes are pickled whole in a blend of aromatic spices, red chili powder, mustard seeds, and gingelly oil, creating a bold and flavorful accompaniment to any meal. Naturally preserved and matured over time, this pickle develops a rich, deep taste with a perfect balance of sourness and heat. Often enjoyed with rice kanji, or dosa, Kannimanga Pickle adds a zesty punch to your plate. It’s a must-have for pickle lovers craving authentic, homemade South Indian flavors.
Also Read : ഒരു വെറൈറ്റി സേമിയ പായസം ആയാലോ; അമ്പോ ഒന്ന് രുചിച്ചാൽ ഇടക്കിടെ ഉണ്ടാക്കും.
Comments are closed.