മലയാളികളുടെ ഇഷ്ടപെട്ട രുചി വിഭവം; സ്വാദേറും ചക്ക വറവ് വെറും 10 മിനിറ്റിൽ തയ്യാറാക്കാം; ഈ ട്രിക്ക് ചെയ്‌താൽ ചക്ക വറുത്തത് ക്രിസ്പി ആയിരിക്കും..!! | Tasty Crispy jackfruit Chips Recipe

Tasty Crispy Banana Chips Recipe : പച്ച ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ കറികളും, വറുവുലുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നിരുന്നാലും ചക്ക, ചിപ്സ് ആക്കി എടുക്കുമ്പോൾ പെട്ടെന്ന് തന്നെ തണുത്ത് പോകുന്നത് പതിവാണ്. സാധാരണ ചക്ക ചിപ്സ് വറക്കുന്നതിൽ നിന്നും കുറച്ച് മാറ്റം വരുത്തി ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാനായി സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങൾ

എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചക്ക ചിപ്സ് വറുത്തെടുക്കാനായി ആദ്യം തന്നെ ചുളയുടെ ചകിണി എല്ലാം കളഞ്ഞശേഷം നീളത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അധികം മൂക്കാത്ത ചക്ക നോക്കി വേണം ചിപ്സ് തയ്യാറാക്കാനായി തിരഞ്ഞെടുക്കാൻ. അതല്ലെങ്കിൽ തയ്യാറാക്കി കഴിയുമ്പോൾ ബലം കൂടുതലായി വരും. ചിപ്സ് തയ്യാറാക്കാൻ ആവശ്യമായ ചക്കച്ചുളകൾ വൃത്തിയാക്കി എടുത്തശേഷം വേണം വറുക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കാൻ. അത്യാവിശ്യം അടി കട്ടിയുള്ള

ഒരു പരന്ന ഉരുളിയോ മറ്റോ ഉപയോഗിക്കുന്നതാണ് ചക്ക വറുക്കാൻ ഏറ്റവും നല്ലത്. അതല്ലെങ്കിൽ എണ്ണ പെട്ടെന്ന് ചൂടായി ചക്ക ചിപ്സ് കരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ചിപ്സ് വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി തുടങ്ങിയാൽ അതിലേക്ക് ഒരു പിടി അളവിൽ വൃത്തിയാക്കിവെച്ച ചക്കച്ചുളയുടെ കഷണങ്ങൾ ഇട്ടുകൊടുക്കാവുന്നതാണ്. ചുളയുടെ നിറം ചെറുതായി മാറി തുടങ്ങുമ്പോൾ തന്നെ ആവശ്യത്തിന് ഉപ്പുവെള്ളം

കൂടി തളിച്ച് ഒന്നുകൂടി വറുത്ത ശേഷം ചിപ്സ് എണ്ണയിൽ നിന്നും വറുത്ത് കോരാവുന്നതാണ്. ഇതേ രീതിയിൽ രണ്ടോ മൂന്നോ തവണയായി വൃത്തിയാക്കി വെച്ച ചക്കച്ചുള കഷണങ്ങൾ വറുത്തെടുത്തു മാറ്റി വയ്ക്കുക. ശേഷം അതേ എണ്ണയിലേക്ക് തന്നെ തയ്യാറാക്കി വെച്ച ചക്ക ചിപ്സ് ഒരിക്കൽ കൂടി ഇട്ടശേഷം നിറം മാറുന്നത് വരെ ഇട്ട് വറുത്തെടുക്കുക. ചിപ്സിന്റെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോൾ അത് എയർ ടൈറ്റ് ആയ പാത്രങ്ങളിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും തണുക്കാതെ ഉപയോഗിക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Crispy Banana Chips Recipe Credit : Flavours

Ingredients

  • Raw bananas (plantains) – 3–4
  • Coconut oil – 1 cup (for frying)
  • Turmeric powder – ½ tsp
  • Salt – to taste
  • Water – as needed

Instructions

  1. Peel and slice bananas: Peel the raw bananas and slice them thinly (use a mandolin slicer for uniform thickness).
  2. Soak slices: In a bowl, mix water, turmeric powder, and salt. Soak banana slices for 10–15 minutes. This removes excess starch and adds flavor.
  3. Dry slices: Drain and pat the slices dry using a kitchen towel to avoid splattering during frying.
  4. Heat oil: Heat coconut oil in a deep frying pan on medium heat.
  5. Fry in batches: Fry banana slices in small batches until golden and crispy. Avoid overcrowding.
  6. Drain and cool: Remove with a slotted spoon and place on paper towels to remove excess oil. Let them cool completely to become crisp.
  7. Store: Store in an airtight container to maintain crispiness.

Tips:

  • Use thin slices for extra crispiness.
  • Coconut oil gives authentic Kerala flavor.
  • Fry on medium heat; high heat burns chips quickly.

Also Read : റവ കൊണ്ട് ഇനി പൂരി തയ്യാറാക്കിയാലോ; എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് പൂരി ഞൊടിയോടയിൽ തയ്യാറാക്കാം; ഇങ്ങനെ ഒരുതവണ ഉണ്ടാക്കി നോക്കൂ; സ്വാദേറും ബ്രേക്ക് ഫാസ്റ്റ്..

Comments are closed.