ചക്കപ്പഴവും കാപ്പിപ്പൊടിയും കൊണ്ട് കിടിലൻ വിഭവം; ഇതുവരെ ചെയ്തു നോക്കാത്തവർ ഉറപ്പായും പരീക്ഷിക്കണം; ഇത് നിങ്ങളെ എന്തായാലും ഞെട്ടിക്കും; ഒരിക്കലെങ്കിലും പരീക്ഷിക്കൂ..!! | Tasty Chakka Coffee Powder Recipe

Tasty Chakka Coffee Powder Recipe : ചക്ക പഴത്തിന്റെ സീസണായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കൂടാതെ ചക്ക കൂടുതൽ നാൾ ഉപയോഗിക്കുന്നതിനായി ചക്ക വരട്ടി സൂക്ഷിക്കുന്നവരും കുറവല്ല. നല്ല മധുരമുള്ള ചക്കച്ചുള ഉപയോഗിച്ച് ഒരു വെറൈറ്റി സമൂത്തി എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു സ്മൂത്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചക്കയുടെ

ചുള തൊലിയും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുത്തത്, ഒന്നര കപ്പ് പാൽ, അര ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ, മധുരത്തിന് ആവശ്യമായ ഈന്തപ്പഴം കുരുകളഞ്ഞെടുത്തത് ഇത്രയുമാണ്. ആദ്യം തന്നെ സ്മൂത്തി തയ്യാറാക്കാൻ ആവശ്യമായ ചക്കച്ചുള കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫ്രീസ് ചെയ്യാനായി വെക്കണം. എന്നാൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ സ്മൂത്തി ലഭിക്കുകയുള്ളൂ.

ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഫ്രീസ് ചെയ്തുവെച്ച ചക്കച്ചുള ഇട്ടു കൊടുക്കുക, മധുരത്തിന് ആവശ്യമായ ഈന്തപ്പഴം കുരു കളഞ്ഞെടുത്തതും, എടുത്തുവച്ച കാപ്പിപ്പൊടിയും, പാലും, കുറച്ച് ഐസ്ക്യൂബും കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഇതൊരു സ്മൂത്തി ആയതുകൊണ്ട് തന്നെ കൂടുതൽ അയഞ്ഞ് ഇരിക്കേണ്ട ആവശ്യം വരുന്നില്ല. ഇപ്പോൾ രുചികരമായ സ്മൂത്തി തയ്യാറായിക്കഴിഞ്ഞു. ശേഷം സ്മൂത്തിയുടെ മുകളിൽ ഗാർണിഷ് ചെയ്യാനായി അല്പം കാപ്പിപ്പൊടി കൂടി വിതറി

കൊടുക്കാവുന്നതാണ്. നല്ല തണുപ്പോട് കൂടി തന്നെ സ്മൂത്തി സെർവ് ചെയ്യാവുന്നതാണ്. സാധാരണ പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന സ്മൂത്തിയേക്കാൾ കൂടുതൽ രുചി ഈയൊരു സ്മൂത്തിക്ക് ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടാതെ മധുരത്തിനായി പഞ്ചസാര ഒന്നും ചേർക്കാത്തതു കൊണ്ടുതന്നെ കൂടുതൽ ഹെൽത്തി ആയ ഒരു സ്മൂത്തിയായി ഇതിനെ കണക്കാക്കാം. വ്യത്യസ്തമായ രുചിയിൽ ഒരു സ്മൂത്തി കഴിക്കാനാഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരിക്കലെങ്കിലും ഈ ഒരു സ്മൂത്തി പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Chakka Coffee Powder Recipe Credit : Pachila Hacks

Chakka (Jackfruit) Coffee Powder recipe you can try at home:


Ingredients:

  • 1 cup dried jackfruit seeds (chakka varikka)
  • 1 cup coffee beans (medium roasted)
  • 2–3 tablespoons jaggery (optional, for sweetness)
  • 1 teaspoon cardamom powder (optional, for flavor)

Instructions:

  1. Prepare Jackfruit Seeds:
    • Boil the jackfruit seeds until soft (about 20–25 minutes).
    • Peel off the outer brown skin and let them dry completely (can sun-dry or use a low-temperature oven for a few hours).
  2. Roasting:
    • In a dry pan, roast the dried jackfruit seeds until golden brown and aromatic.
    • Separately, lightly roast the coffee beans until aromatic (do not burn).
  3. Grinding:
    • Grind the roasted jackfruit seeds into a fine powder using a coffee grinder or blender.
    • Grind the roasted coffee beans separately.
  4. Mixing:
    • Mix the jackfruit powder and coffee powder in a 1:1 ratio (adjust as per taste).
    • Add cardamom powder or jaggery if desired for extra flavor.
  5. Storage:
    • Store in an airtight container.
    • Use 1–2 teaspoons per cup of hot water or milk like regular coffee.

Tip: Jackfruit seed powder adds a natural sweetness and nutty flavor, reducing the need for sugar.

Also Read : പച്ചമാങ്ങയും ഉള്ളിയും കൊണ്ട് അടിപൊളി ചമ്മന്തി; മിക്സിയിൽ ഇങ്ങനെ കറക്കി നോക്കൂ; മിനിറ്റുകൾക്കുള്ളിൽ സ്വാദേറും ചമ്മന്തി റെഡി; ഇതുമതി വയറു നിറയെ ചോറുണ്ണാൻ.

Comments are closed.