
വളരെയധികം രുചിയുള്ളതും വ്യത്യസ്തവുമായ പലഹാരം; വളരെ എളുപ്പം തയ്യാറാക്കാം..!! | Tasty Appam Recipe
Tasty Appam Recipe : നമ്മുടെയെല്ലാം വീടുകളിൽ മിക്ക ദിവസങ്ങളിലും പ്രഭാത ഭക്ഷണത്തിനായി ദോശ,ഇഡ്ഡലി, പുട്ട് പോലുള്ള പലഹാരങ്ങളായിരിക്കും തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരമായി ഇത്തരം പലഹാരം കഴിക്കുമ്പോൾ കുട്ടികൾക്ക് അവ പെട്ടെന്ന് തന്നെ മടുത്തു പോവുകയും ചെയ്യും. മാത്രമല്ല ഇത്തരം പലഹാരങ്ങളോടൊപ്പമെല്ലാം സൈഡ് ആയി എന്തെങ്കിലും ഒരു കറിയോ ചട്നിയോ തയ്യാറാക്കേണ്ടതായും വരാറുണ്ട്. അതേസമയം കറിയോ ചട്ണിയോ ഒന്നും ഇല്ലാതെ തന്നെ കഴിക്കാവുന്ന നല്ല രുചികരമായ ഒരു പ്രത്യേക അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ഒരു കപ്പ് അളവിൽ പച്ചരി,ഒരു പിഞ്ച് അളവിൽ ഉലുവ എന്നിവ നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറഞ്ഞത് നാലു മുതൽ അഞ്ചു മണിക്കൂർ നേരം വരെ കുതിരനായി വെള്ളത്തിൽ ഇട്ടു വയ്ക്കാം. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അരിയും ഉലുവയും കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടുത്തതായി അതേ ജാറിലേക്ക് ഒരു കപ്പ് അളവിൽ ചോറും അതേ അളവിൽ തേങ്ങയും, അല്പം യീസ്റ്റും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഈയൊരു സമയത്ത് ചോറിന് പകരമായി വെളുത്ത അവൽ ഉണ്ടെങ്കിൽ അത് കുറച്ചുനേരം വെള്ളത്തിൽ കുതിർത്തി വെച്ച് അരയ്ക്കാനായി ഉപയോഗിച്ചാലും മതി.
അരച്ചെടുത്ത രണ്ടാമത്തെ മാവിന്റെ കൂട്ട് ആദ്യം അരച്ചതിനോട് ഒപ്പം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് കുറഞ്ഞത് 8 മുതൽ 10 മണിക്കൂർ നേരം വരെ ഫെർമെന്‍റ് ചെയ്യാനായി വെക്കണം. പലഹാരം ഉണ്ടാക്കി തുടങ്ങുന്നതിന് മുൻപായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് എന്നിവയിട്ടു പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക്,കറിവേപ്പില എന്നിവ കൂടി ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടുകൂടി തയ്യാറാക്കി വെച്ച മാവിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പ് കൂടി മിക്സ് ചെയ്ത ശേഷം ചെറിയ അപ്പത്തിന്റെ രൂപത്തിൽ അപ്പച്ചട്ടിയിൽ ഒഴിച്ച് വേവിച്ചെടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Appam Recipe CREDIT : Sheeba’s Recipes
Tasty Appam Recipe
Here’s a tasty and authentic Appam recipe — soft in the center and crispy at the edges — just like it’s made in Kerala!
🥥 Kerala-Style Appam Recipe (Palappam)
🌾 Ingredients:
For Batter:
- Raw rice – 2 cups (preferably sona masoori or idli rice)
- Cooked rice – ½ cup
- Grated coconut – ¾ cup (or coconut milk – 1 cup)
- Sugar – 2 tablespoons
- Salt – to taste
- Instant yeast – 1 teaspoon (or active dry yeast – 1½ tsp)
- Warm water – as needed (for soaking & grinding)
Optional (for extra softness):
- A spoonful of semolina (rava) or poha (flattened rice) soaked in water
🔪 Instructions:
Step 1: Soak
- Wash and soak raw rice in enough water for 4–5 hours.
Step 2: Prepare Yeast
- If using active dry yeast, activate it by dissolving in ¼ cup warm water with 1 tsp sugar. Let it sit for 10 minutes until frothy.
- If using instant yeast, you can add it directly while grinding.
Step 3: Grind Batter
- Drain soaked rice.
- In a blender, add soaked rice, cooked rice, grated coconut (or coconut milk), and the activated yeast.
- Add water little by little and grind to a smooth, slightly thin batter (like pancake batter).
- Transfer to a large bowl. Add sugar and mix well.
Step 4: Ferment
- Cover and let the batter ferment overnight (8–12 hours) in a warm place.
- After fermentation, the batter will rise and have a slightly sour smell.
Step 5: Adjust & Cook
- Add salt just before making appams.
- If the batter is too thick, add a little water.
- Heat an appachatti (Appam pan) or a small non-stick wok.
- Pour a ladle of batter into the pan and swirl to spread it around the edges, leaving a little batter in the center (this forms the soft middle).
- Cover with a lid and cook for 2–3 minutes on medium heat, until the edges are crispy and golden, and the center is cooked through.
- Do not flip.
🥄 Serve With:
- Kerala-style vegetable stew
- Egg curry
- Chicken or mutton curry
- Sweetened coconut milk (for a light version)
Comments are closed.