
എന്റമ്മോ കിടിലൻ രുചി തന്നെ; ചിക്കൻ ചുക്ക ഇതുപോലെയൊന്ന് തയ്യാറാക്കി നോക്കൂ; പാത്രം കാലിയാകുന്ന വഴി അറിയില്ല..!! | Tasty And Spicy Chicken Chukka
Tasty And Spicy Chicken Chukka: ചിക്കൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള ചിക്കൻ കറി കഴിച്ച് മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Chicken
- Onion
- Tomato
- Ginger and Garlic
- Green chilly
- Garam Masala
- Kashmiri Chilly Powder
- Turmeric Powder
- Pepper Powder
- Curd
- Fennel Seed
- Salt
- Lemon Juice
അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് സവാള വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. സവാള വറുത്തെടുത്തതിന് ശേഷം അതേ പാനിലേക്ക് കറിയിലേക്ക് ആദ്യം ആവശ്യമായിട്ടുള്ള സവാളയിട്ട് വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,പച്ചമുളക് എന്നിവയിട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം എടുത്തുവച്ച പൊടികളെല്ലാം സവാള യോടൊപ്പം ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ഈയൊരു സമയം കൊണ്ട് മറ്റൊരു ബൗളിൽ ഗരം മസാല, മഞ്ഞൾപ്പൊടി, ഉപ്പ്, തൈര്, നാരങ്ങാനീര് എന്നിവ ഒഴിച്ച് മിക്സ് ചെയ്ത ശേഷം ചിക്കൻ അതിലേക്ക് ഇട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെക്കണം.
സവാള നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ തക്കാളി കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം റസ്റ്റ് ചെയ്യാനായി വച്ച ചിക്കൻ അതിലേക്ക് ചേർത്ത് വേവാൻ ആവശ്യമായ വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ചിക്കൻ മുക്കാൽ ഭാഗം വെന്തു വന്നുകഴിഞ്ഞാൽ വറുത്തുവെച്ച സവാള കൂടി അതിലേക്ക് ചേർത്ത് മിക്സ് ചെയ്തെടുത്താൽ കിടിലൻ ചിക്കൻ കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty And Spicy Chicken Chukka credit : Fathimas Curry World
Tasty And Spicy Chicken Chukka
Chicken Chukka is a deliciously tasty and spicy South Indian dish known for its bold flavors and dry texture. Made by sautéing tender chicken pieces in a blend of aromatic spices, curry leaves, onions, and garlic, the dish is slowly cooked until the masala coats the chicken perfectly. The fiery taste comes from red chili powder, pepper, and garam masala, balanced with a hint of tanginess from lemon juice or tomatoes. Chicken Chukka is best enjoyed as a side with rice, chapati, or parotta. Its irresistible aroma and flavor make it a favorite among lovers of spicy Indian cuisine.
Comments are closed.