ഇതിനൊക്കെയല്ലേ കയ്യടി നൽകേണ്ടത്..!!👏🏻👌 പ്രണദിനത്തിൽ വിവാഹിതരായി ട്രാൻസ് ജെൻഡർ വ്യക്തിത്വങ്ങളായ മനുവും ശ്യാമയും…😍🔥

ഇതിനൊക്കെയല്ലേ കയ്യടി നൽകേണ്ടത്..!!👏🏻👌 പ്രണദിനത്തിൽ വിവാഹിതരായി ട്രാൻസ് ജെൻഡർ വ്യക്തിത്വങ്ങളായ മനുവും ശ്യാമയും…😍🔥 ശ്യാമ എസ്. പ്രഭയും മനു കാർത്തികയും ട്രാൻസ് ജൻഡർ വ്യക്തികളാണ്. ഇരുവരും പത്തു വർഷത്തിലേറെ കാലമായി പ്രണയത്തിലാണ്. മനു ടെക്നോപാർക്കിൽ സീനിയർ എച്ച് ആർ എക്സിക്യൂട്ടിവ് ആയി വർക്ക് ചെയ്യുകയാണ്. അദ്ദേഹം തൃശൂർ സ്വദേശിയാണ്. ശ്യാമ പ്രഭ സാമൂഹിക സുരക്ഷാ വകുപ്പിൽ ട്രാൻസ് ജെൻഡർ സെല്ലിൻ്റെ സ്റ്റേറ്റ് പ്രോജക്ട് കോ- ഓർഡിനേറ്ററാണ്. കൂടാതെ ശ്യാമ ഒരു ആക്റ്റിവിസ്റ്റുകൂടിയാണ്. ശ്യാമ പ്രഭയുടെ സ്വദേശം തിരുവനന്തപുരം ആണ്.

ശ്യാമ പുരുഷനിൽ നിന്നും സ്ത്രീയിലേക്കും മനു സ്ത്രീയിൽ നിന്നും പുരുഷനിലേക്കും ശസ്ത്ര ക്രിയ വഴി ലിംഗമാറ്റം നടത്തിയ വ്യക്തികളാണ്. ഇരുവരും അഞ്ച് വർഷം മുൻ മ്പാണ് വിവാഹിതരാകുവാൻ തീരുമാനിച്ചത്. ഇതിനെ തുടർന്നു തന്നെയാണ് ഇരുവരും ശസ്ത്രക്രീയക്കു വിദേയരായതും. ട്രാൻസ് ജെൻഡേഴ്സിന്റെ ഉന്നമനത്തിൻ്റെ ഒരു നാഴികക്കല്ലു തന്നെയാണ് ഈ വിവാഹം എന്നതിൽ തർക്കമില്ല.

അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇരു വീട്ടുകാരുടേയും പൂർണ സമ്മതത്തോടെയായിരുന്നു വിവാഹം.വിവാഹത്തിനായി പ്രണയദിനം മനഃപൂർവം തിരഞ്ഞെടുത്തതല്ല. ജ്യോത്സൻ നിശ്ചയിച്ച പ്രകാരം നൽകിയ തീയതിയും സമയവുമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ശ്യാമ വിവാഹ വസ്ത്രത്തിൽ കൂടുതൽ സുന്ദരി ആയിരുന്നു. ഇരുവരും നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്.

ട്രാൻസ് ജൻഡർ വ്യക്തികൾക്ക് അവരവരുടെ ട്രാൻസ് ജൻഡർ തിരിച്ചറിയൽ രേഖ ഉപയോഗിച്ചുള്ള വിവാഹത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇവർ. ഇരുവരുടേയും കാത്തിരിപ്പിന് കോടതി അനുകൂലമായ വിധി എത്രയും പെട്ടെന്നു തന്നെ കൽപ്പിക്കട്ടെയെന്ന് ആശംസിക്കുകയാണ് ജനങ്ങൾ.

Comments are closed.