സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി സ്വാസിക..!!😍🔥 താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്…🔥🔥

സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി സ്വാസിക..!!😍🔥 താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്…🔥🔥 മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധ നേടുന്ന താരമാണ് സ്വാസിക. അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടെലിവിഷൻ അവതരണത്തിലും താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിലും ഫോട്ടോ ഷൂട്ടുകളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും താരം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സ്വാസികയുടെ ഒരു പുത്തൻ ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ട് ഇരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം റീൽസിൽ ട്രെൻഡിംഗ് ആയി നിൽക്കുന്ന പാട്ടിന് ഡാൻസ് ചെയ്തുകൊണ്ടുള്ള സ്വാസികയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. 2 ദിവസം മുൻപ് ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തിയെങ്കിലും ഇപ്പോഴും ഇത് ട്രെൻഡിങ്ങിൽ തന്നെ തുടരുകയാണ്. 2009 മുതൽ സിനിമ അഭിനയം ആരംഭിച്ച സ്വാസിക 2015 ൽ ആണ് സീരിയൽ അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്.

തമിഴ് സിനിമയിലൂടെ ആയിരുന്നു തുടക്കം എങ്കിലും മലയാളത്തിൽ നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. 2020 ൽ റഹ്മാൻ ബ്രോതേഴ്‌സിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വസന്ധി എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്. കേശു ഈ വീടിന്റെ നാഥൻ ആണ് സ്വാസിക അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം. താരത്തിന്റെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

സിനിമയും സീരിയലും ഒരുപോലെ കൈകാര്യം ചെയുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സ്വാസിക. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറാൻ സ്വാസികയ്ക്ക് സാധിക്കുകയും ചെയ്തു. ദിവസങ്ങൾക്കു മുൻപ് താരത്തിന്റെ കല്യാണവുമായി ബന്ധപ്പെട്ട വാർത്തകൾ ഒക്കെ പുറത്തു വന്നിരുന്നു, എന്നാൽ അത് യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബ്ഴ്സിനെ കൂട്ടാൻ വേണ്ടിയാണ് കല്യാണ കാര്യം പറഞ്ഞുകൊണ്ടുള്ള വീഡിയോ ചെയ്തതെന്ന് താരം തന്നെ തുറന്നു പറഞ്ഞിരുന്നു.

Comments are closed.