സ്വാസികയുടെ പുതിയ വിശേഷം അറിഞ്ഞോ..!!😍👌 ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിച്ച പ്രിയനടിയ്ക്ക് ആശംസകളുമായി പ്രിയപ്പെട്ടവർ…🥰😍

സ്വാസികയുടെ പുതിയ വിശേഷം അറിഞ്ഞോ..!!😍👌 ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിച്ച പ്രിയനടിയ്ക്ക് ആശംസകളുമായി പ്രിയപ്പെട്ടവർ…🥰😍 പ്രേക്ഷകർക്ക് ഒരുപാട് പ്രിയങ്കരിയായ നടിയും അവതാരികയും ആണ് സ്വാസിക വിജയ്. ശ്വാസികയുടെ സ്വപ്ന ഭവനത്തിന്റെ പാലുകാച്ചൽ ചടങ്ങ് ആണ് താരം തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവച്ചിരിക്കുന്നത്. സ്വപ്നം സാക്ഷാത്കരിച്ചതിന്റെ പേരിൽ ഒത്തിരി പേരാണ് അഭിനന്ദനങ്ങളും പറഞ്ഞു സ്വാസികയെ വിളിക്കുന്നത്. സന്തോഷം ആണെന്നും പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം. സ്വന്തമായി ഉണ്ടാക്കിയ കാശുകൊണ്ട് ഒരു വീട് വയ്ക്കണം അതൊരു അഭിമാനം തന്നെയാണ് എന്ന് കൂടെ പ്രവർത്തിക്കുന്നവർ പറയുന്നു.

കൂടാതെ സ്റ്റാർ മാജിക്കിലൂടെ നമ്മുടെ വളരെ പ്രിയങ്കരിയായിരുന്നു സ്വാസിക വിജയ്. അതുകൊണ്ടുതന്നെ എല്ലാ ദിവസവും നമ്മുടെ വീട്ടിൽ വന്നു പോകുന്ന ആളെ പോലെയാണ് സ്വാസിക. ഇതു കൂടാതെ സ്വാസികയ്ക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ചാനലിലൂടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട് അങ്ങനെയും വളരെ സുപരിചിതയാണ് നമ്മുടെ പ്രിയ നടി. യൂട്യൂബ് വീഡിയോസുകൾ ആയാലും അവതരണത്തിലായാലും സിനിമയിലൂടെയും പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ ഒരു നടിയാണ് സ്വാസിക. പുതിയ വീടും പാലുകാച്ചൽ വിശേങ്ങളുമാണ് പുതുതായി സ്വാസിക പ്രേക്ഷകരോട് പങ്കുവച്ചിരിക്കുന്നത്.

യൂട്യൂബ് വീഡിയോ കളിലൂടെ ആണ് താരം തന്റെ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുന്നത് ഒത്തിരി സന്തോഷം ആയിട്ടാണ് ആ വാർത്ത പങ്കുവയ്ക്കുന്നത്. കൂടാതെ വളരെയധികം ഇഷ്ടമുള്ള സ്ഥലമാണ് ഇത് അതുകൊണ്ട് തന്നെയാണ് ഇവിടെ വീട് വാങ്ങിയത് എന്നും താരം വ്യക്തമാക്കുന്നു. വീട് മേടിച്ച് അതിൽ പണികളൊക്കെ ചെയ്യുമ്പോൾ സുഖകരമായ ഒരു ടെൻഷൻ ഉണ്ട് അത് അനുഭവിച്ച് തന്നെ വേണം അതിന്റെ ഒരു സന്തോഷം കൂടി സ്വാസിക പ്രേക്ഷകരോട് പങ്കുവെക്കുന്നു. ഇപ്പോൾ സ്വാസിക താമസിക്കുന്ന വീട് എല്ലാവരുംകൂടി മേടിച്ച്താണ് സ്വന്തമായി തന്റെ പേരിൽ ഒരു വീട് വാങ്ങിയതിന്റെ സന്തോഷം അത് പറഞ്ഞറിയിക്കാനാവാത്തതാണ് എന്നും സ്വാസിക കൂട്ടിച്ചേർക്കുന്നു.

പാലുകാച്ചൽ വേഗത്തിൽ നടത്തുകയായിരുന്നു എന്നും, ഒരു ദിവസം മുൻപാണ് തിരുവനന്തപുരത്തുന്നു വന്നതെന്നും, ഗണപതി ഹോമം ഒക്കെ ബന്ധുക്കളോടൊപ്പം നേരത്തെ കഴിഞ്ഞു എന്നും പറയുന്നുണ്ട് വീഡിയോയിൽ. കൂടാതെ പാലുകാച്ചൽ ചടങ്ങിൽ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങൾ ചൂരൽ കോട്ട അങ്ങനെ മറ്റു സാധനങ്ങൾ എല്ലാം പരിചയപെടുത്തുന്നുണ്ട്. കൂടാതെ വീട്ടുകാരെയും അവരുടെ കാര്യങ്ങളും ഒക്കെ പരിചയപെടുത്തുന്നുണ്ട്. കൂടാതെ അച്ഛനെ വീഡിയോ കോളിൽ വിളിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. കേക്ക് കൂടെ മുറിച്ചു എല്ലാവരെയും പരിചയപ്പെടുത്തി സ്വാസിക വളരെ സന്തോഷമായി പാലുകാച്ചൽ നടത്തി.

എന്നും അവിടെ താമസിക്കാൻ അല്ല ഇടയ്ക്കൊക്കെ അവിടെ പോയി താമസിക്കുകയുള്ളു എന്നും തന്റെ ഒരു അങ്കിളാണ് ഇങ്ങനെ ഒരു പ്രോപ്പർട്ടി യെപ്പറ്റി പറഞ്ഞതെന്നും ഉള്ള വിശേഷങ്ങൾ എല്ലാം സ്വാസിക പങ്കുവച്ചിരുന്നു. ഡാഫോഡിൽസ് എന്നാണ് സ്വാസികയുടെ ഫ്ലാറ്റിന്റെ പേര് കയ്യിലുള്ള പൈസയും കുറച്ചു ലോണ് കൂടി എടുത്തിട്ടാണ് ഫ്ലാറ്റ് സ്വന്തമാക്കിയത്. ജോയ്സി മാത്യു എന്നാണ് വീടിന്റെ പേര് കൊടുത്തിരിക്കുന്നത് എങ്കിലും കുറച്ചു നാൾ കഴിഞ്ഞിട്ട് അത് സ്വാസിക വിജയ് എന്നോ അല്ലെങ്കിൽ പൂജാ വിജയ് എന്നൊ മാറ്റുമെന്നും സ്വാസിക പറയുന്നു. വീടിന്റെ പെയിന്റ് അടിച്ചു കൊണ്ടിരുന്ന സമയത്താണ് സ്വാസിക വീടുകാണാൻ ആയിട്ട് പോകുന്നത് അതുകൊണ്ടുതന്നെ അവിടെ പണി ചെയ്തിരുന്ന ആളെയും സ്വാസിക വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു.

കൂടാതെ ഹൗസ് വാമിംഗ് വീഡിയോയിലൂടെ സ്വാസിക തന്റെ ഡീറ്റെയിൽസും സാധനങ്ങളെക്കുറിച്ചും ഡീറ്റെയിൽ ആയിട്ട് പരാമർശിക്കുന്നുണ്ട്. ഏഴുവർഷം പഴക്കമുള്ള വീടായതിനാൽ അതിനുള്ളിലെ ഇന്റീരിയർ എങ്ങനെ ചെയ്യണം എന്നൊന്നും ആദ്യം അറിയില്ലായിരുന്നു, പിന്നെ മറ്റുള്ളവരുടെ സഹായത്തോടുകൂടിയാണ് എല്ലാം കൂടുതൽ മനസ്സിലാക്കിയതും പിന്നെയാണ് വളരെ ഭംഗിയായി ചെയ്യാൻ സാധിച്ചതെന്നും സ്വാസിക വ്യക്തമാക്കുന്നു. ഇതിന്റെ ലൊക്കാലിറ്റി ഭയങ്കര രസമാണ് കൂടാതെ സിനിമയിൽ തന്നെ പ്രവർത്തിക്കുന്ന ഒത്തിരി ആളുകൾ ഈ ഫ്ലാറ്റിൽ തന്നെയുണ്ട്. സിദ്ധാർത്ഥ് ഭരതനും ഇവിടെയാണ് താമസിക്കുന്നത് ജിമ്മും സൂപ്പർ മാർക്കറ്റ് ഒക്കെയുണ്ട്. ഒരിക്കലും ഇത് വിട്ടുകളയരുത് എന്നും എന്നും സന്തോഷത്തോടെ ഇരിക്കുക എന്ന് ആശംസിച്ചുകൊണ്ട് സിനിമാലോകവും പ്രേക്ഷകരും ശ്വാസികയുടെ ഒപ്പമുണ്ട്.

Comments are closed.