Today Episode : 409 | 07 March 2022 | സാന്ത്വനത്തിൽ പ്രണയമഴയുമായി ശിവാഞ്‌ജലി…😍🥰 വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിച്ച് ലച്ചു അപ്പച്ചി..!!😡😠

സാന്ത്വനത്തിൽ പ്രണയമഴയുമായി ശിവാഞ്‌ജലി…😍🥰 വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിച്ച് ലച്ചു അപ്പച്ചി..!!😡😠 മലയാളികൾ എല്ലാം വളരെ ആവേശപൂർവ്വം കാണുന്ന സാന്ത്വനം മിനിസ്‌ക്രീൻ പരമ്പരയിൽ വീണ്ടും വഴിത്തിരുവുകൾ.സഹോദര സ്നേഹത്തിലും പരസ്പര സ്നേഹത്തിലും മുന്നോട്ട് പോകുന്ന സാന്ത്വനം വീട്ടിൽ പുത്തൻ പ്രശ്നങ്ങൾ വരുന്നതായി സൂചനകൾ നൽകുകയാണ് പുത്തൻ പ്രോമോ.

ഇക്കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡുകളിൽ സാന്ത്വനം വീട്ടിൽ ലച്ചു അപ്പച്ചിയും തമ്പിയും അവരുടെ ഗുഡ തന്ത്രങ്ങൾ നടപ്പിലാക്കി എങ്കിൽ വരാനിരിക്കുന്ന ആഴ്ച ഇത്തരം ചതികൾക്ക് എതിരെ പ്രതികരിക്കുന്ന അഞ്ജലിയേ അടക്കം കാണാൻ കഴിയുമെന്നുള്ള സൂചനയും പുത്തൻ പ്രോമോ നൽകുന്നുണ്ട്.സമാധാനപരമായി പോകുന്ന സാന്ത്വനത്തിൽ ഓരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ലച്ചു അപ്പച്ചി അഞ്ജലിയുമായി തർക്കത്തിന് എത്തുന്നതും അതിനെ തുടർന്ന് അഞ്ജലി – ലച്ചു അപ്പച്ചി തർക്കം ഉടലെടുക്കുന്നതും നമുക്ക് കാണാൻ സാധിക്കും.

എന്നാൽ ഈ പ്രശ്നങ്ങൾക്കിടയിലും മനോഹരമായ ശിവാഞ്‌ജലി പ്രണയത്തിന്റെ കാഴ്ചകളും നമുക്ക് പുത്തൻ പ്രോമോയിൽ നിന്നും കാണാൻ കഴിയും. തുണി കഴുകുന്ന അഞ്ജലിയേ സഹായിക്കുന്ന ശിവനും അവരുടെ തുണി കഴുകുന്നതിനിടയിലെ രസകരമായ ചില കാഴ്ചകളും പ്രേക്ഷകരിൽ സൂപ്പർ കാഴ്ചയായി മാറുന്നുണ്ട്. തുണി കഴുകാൻ സഹായിക്കുമോ എന്നുള്ള അഞ്ജലി ചോദ്യത്തിനും ഒപ്പം ശിവൻ കൂടുമ്പോൾ വീണ്ടും ശിവജ്ഞലി പ്രണയം പിറക്കുന്ന സന്തോഷത്തിലാണ് പ്രേക്ഷകർ എല്ലാം.

എന്നാൽ സാന്ത്വനത്തിൽ പ്രണയ നിമിഷങ്ങൾ എത്തുമ്പോൾ തർക്കങ്ങളും വഴക്കുകളും തീവ്രമാകുന്ന സൂചനയും പുതിയ പ്രോമോ നൽകുന്നു. അഞ്ജലിയുമായി തർക്കത്തിന് എത്തുന്ന ലച്ചു അപ്പച്ചിക്ക് കണക്കിന് മറുപടി നൽകുന്ന അഞ്ജലിയേ കാണാൻ സാധിക്കും. തനിക്ക് ആരെയും ഭയമില്ലെന്ന് പറയുന്ന അഞ്ജലി നൽകുന്ന മാസ്സ് മറുപടിക്ക് കയ്യടിക്കുകയാണ് പ്രേക്ഷകർ എല്ലാം.

Watch Santhwanam Today Episode : 409 | 07 March 2022

Comments are closed.