21 – 26 Febfruary 2022 | സാന്ത്വനം കുടുംബം കുട്ടിച്ചോറാക്കാൻ തമ്പിയും ലച്ചുവും..!!😲😱 ഉരുളയ്ക്ക് ഉപ്പേരിപോലെ പൊരുതാനുറച്ച് അഞ്ജുവും…😍👌

സാന്ത്വനം കുടുംബം കുട്ടിച്ചോറാക്കാൻ തമ്പിയും ലച്ചുവും..!!😲😱 ഉരുളയ്ക്ക് ഉപ്പേരിപോലെ പൊരുതാനുറച്ച് അഞ്ജുവും…😍👌 സാന്ത്വനം കുടുംബം കുട്ടിച്ചോറാക്കാൻ തമ്പിയും ലച്ചുവും..!!😲😱 ഉരുളയ്ക്ക് ഉപ്പേരിപോലെ പൊരുതാനുറച്ച് അഞ്ജുവും…😍👌 കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിൽ ഇപ്പോൾ രാജലക്ഷ്മി എന്ന ലച്ചു അപ്പച്ചിയുടെ ആറാട്ടാണ് നടക്കുന്നതെന്നാണ് പ്രേക്ഷകരുടെ കമന്റ്. അപ്പുവിനെ നോക്കാനും ഒപ്പം സാന്ത്വനത്തിന്റെ കെട്ടുറപ്പ് തകർക്കാനും എത്തിയ ലച്ചു അപ്പച്ചി അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്.

സീരിയലിന്റെ കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡിൽ അപ്പുവിന്റെ മുറിയിലേക്ക് പുതിയ കിടക്ക വാങ്ങിക്കൊണ്ടുവന്ന രാജലക്ഷ്മി വരുന്ന ആഴ്ച്ച ഫ്രിഡ്ജ് ഉൾപ്പെടെയുള്ള പല വീട്ടുപകരണങ്ങളും അപ്പുവിനായി സാന്ത്വനത്തിലേക്കെത്തിക്കുന്ന കാഴ്ചയാണ് പുതിയ പ്രോമോ വീഡിയോ കാണിച്ചിരിക്കുന്നത്. ലച്ചു അപ്പച്ചിയുമായി കോർക്കുന്ന അഞ്ജുവിനെയും പ്രൊമോയിൽ കാണിക്കുന്നുണ്ട്. ഉരുളക്കുപ്പേരി പോലെയാണ് ലച്ചു അപ്പച്ചിയോട് അഞ്ജുവിന്റെ മറുപടി. അപ്പുവിനെ നോക്കാനെന്ന പേരിൽ വന്നിട്ട് സാന്ത്വനം വീട്ടുകാരുടെ മൊത്തം കാര്യത്തിൽ ഇടപെടുകയാണ് രാജലക്ഷ്മി. ആദ്യം കണ്ണനെ ചീത്ത പറഞ്ഞു.

കണ്ണന് വകതിരിവില്ലെന്ന് പറഞ്ഞ് നന്നായി അപമാനിച്ചു. പിന്നീട് ദേവിയെ അപമാനിക്കാൻ ശ്രമിച്ചു. ഒരു കുഞ്ഞില്ലാത്ത ദേവിക്ക് ഗർഭകാലത്തെ പരിചരണം എങ്ങനെ അപ്പുവിന് നൽകാൻ സാധിക്കും എന്നായിരുന്നു ലച്ചുവിന്റെ ചോദ്യം. ആ ഒരു ചോദ്യത്തിന് മുന്നിൽ ഈറനണിഞ്ഞ ദേവിയേടത്തിയെ കണ്ടിരുന്നു. എന്താണെങ്കിലും ഇനി ബാലേട്ടൻ വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല എന്നാണ് സാന്ത്വനം ആരാധകർ പറയുന്നത്. ഒരുപക്ഷേ ബാലേട്ടൻ അപർണയോട് ലച്ചു അപ്പച്ചിയുടെ ഇടപെടലുകളിൽ വരേണ്ട മാറ്റത്തെ പറ്റി സംസാരിച്ചേക്കാം എന്നാണ് പ്രേക്ഷകർ തന്നെ പറയുന്നത്.

സാന്ത്വനം വീടിന്റെ രീതിയനുസരിച്ച് അതാവും സംഭവിക്കുക. എന്താണെങ്കിലും ലച്ചു അപ്പച്ചിക്ക്, കിട്ടുന്ന അവസരങ്ങളിലെല്ലാം നന്നായി മറുപടികൾ കൊടുക്കുന്ന അഞ്‌ജലിക്കാണ് പ്രേക്ഷകർ ഇപ്പോൾ കയ്യടിക്കുന്നത്. അഞ്ജുവിനെപ്പോലെ പ്രതികരിക്കാൻ മാറ്റാരും സാന്ത്വനത്തിൽ ഇല്ലല്ലോ എന്നതാണ് പ്രേക്ഷകരിൽ പലരുടെയും സങ്കടം. ലച്ചു അപ്പച്ചിയെ ഉടൻ സാന്ത്വനത്തിൽ നിന്നും പറഞ്ഞുവിടണമെന്നാണ് പ്രേക്ഷകരിൽ പലരുടെയും ആവശ്യം.

Watch Santhwanam 21 – 26 Febfruary 2022

Comments are closed.