തമ്പിയുടെ വില്ലത്തരങ്ങൾക്ക് കുടപിടിക്കാൻ ഒരാൾ കൂടി..!!😳😱 അപ്പുവിനെയും ഹരിയെയും സാന്ത്വനത്തിൽ നിന്നകറ്റാൻ ഇനി തമ്പിക്കൊപ്പം ഇവളുമുണ്ട്…😲😱 സാന്ത്വനത്തിലെ പുതിയ ആളെ കണ്ടോ..!?😱🔥

തമ്പിയുടെ വില്ലത്തരങ്ങൾക്ക് കുടപിടിക്കാൻ ഒരാൾ കൂടി..!!😳😱 അപ്പുവിനെയും ഹരിയെയും സാന്ത്വനത്തിൽ നിന്നകറ്റാൻ ഇനി തമ്പിക്കൊപ്പം ഇവളുമുണ്ട്…😲😱 സാന്ത്വനത്തിലെ പുതിയ ആളെ കണ്ടോ..!?😱🔥 കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കണ്ടിരിക്കാറുള്ളത്. ബാലന്റെയും ദേവിയുടെയും ജീവിതം അനുജന്മാർക്ക് വേണ്ടിയുള്ളതാണ്. അനുജന്മാരുടെ ഓരോ വേദനയും ബാലനും ദേവിക്കും താങ്ങാൻ ആവില്ല. ശിവൻ പോലീസ് ലോക്കപ്പിലായ സമയം ബാലനും ദേവിയും കടന്നുപോയത് ഏറെ സങ്കടകരമായ സാഹചര്യങ്ങളിലൂടെയാണ്.

ഇപ്പോൾ ശിവൻ സാന്ത്വനത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സാന്ത്വനത്തിലുള്ളവർ ഏറെ സമാധാനത്തിലാണ് ഇപ്പോൾ. അഞ്ജലിയുടെ സങ്കടം ഇനിയും വിട്ടുമാറിയിട്ടില്ല. ശിവൻ പോലീസ് സ്റ്റേഷനിൽ ആയ സമയത്ത് സാവിത്രി ശിവന് നേരെ തിരിഞ്ഞത് അഞ്‌ജലിയെ ഏറെ വേദനിപ്പിച്ചിരുന്നു. ആ സങ്കടം ദേവിയോട് പങ്കുവെക്കുന്ന അഞ്ജലിയെയാണ് സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നത്.

അതേ സമയം സാന്ത്വനത്തിന്റെ വരും എപ്പിസോഡുകളെ ത്രസിപ്പിക്കാൻ ഇനി ഒരാൾ കൂടി എത്തുന്നു എന്ന സൂചനയും പുതിയ പ്രൊമോ വീഡിയോ നൽകുന്നുണ്ട്. അമരാവതിയിയിലെ തമ്പിയുടെ ബന്ധുവാണ് താരം. അപ്പുവിനെ മനസ് മാറ്റി അമരാവതിയിലേക്ക് തിരിച്ചെത്തിക്കലാണ് പുതിയ കഥാപാത്രത്തിന്റെ ഉദ്ദേശ്യം എന്ന് പ്രൊമോയിൽ നിന്ന് വ്യക്തം. അപ്പുവിനെ മാത്രമായി സാന്ത്വനത്തിൽ നിന്ന് ഇങ്ങോട് കൊണ്ടുപോരാൻ സാധിക്കില്ലെന്നും ഹരിയേക്കൂടെ കൊണ്ടുപോന്നാലേ അത് സാധിക്കൂ എന്നുമാണ് തമ്പി പറയുന്നത്.

തമ്പിയുടെ വില്ലത്തരങ്ങൾക്ക് കുടപിടിക്കാൻ ഇനി ഈ ഒരാൾ കൂടി ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നടി സരിത ബാലകൃഷ്ണനാണ് പുതിയ കഥാപാത്രമായി രംഗപ്രവേശം ചെയ്യുന്നത്. മുന്നേ ഏഷ്യാനെറ്റിന്റെ മൗനരാഗം പരമ്പരയിൽ ശാരി എന്ന കഥാപാത്രമായി അഭിനയിക്കുകയായിരുന്നു താരം. കോവിഡ് വന്നതിനെ തുടർന്ന് താരം പിന്മാറുകയായിരുന്നു. ഇപ്പോൾ സാന്ത്വനത്തിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുന്ന സരിത ഒരു ഉഗ്രൻ നെഗറ്റീവ് ക്യാരക്ടർ വഴിയാണ് വീണ്ടും മിനിസ്‌ക്രീനിൽ സജീവമാകുന്നത്.

Comments are closed.