ശിവനെ ഈ രാത്രി തന്നെ സാന്ത്വനത്തിൽ എത്തിക്കുമെന്ന ഉറപ്പുമായ് രാജശേഖരൻ തമ്പി..!!😳😲 എന്നാൽ ദേവിയുടെ ഹൃദയം തകരുന്നു…😰😥

ശിവനെ ഈ രാത്രി തന്നെ സാന്ത്വനത്തിൽ എത്തിക്കുമെന്ന ഉറപ്പുമായ് രാജശേഖരൻ തമ്പി..!!😳😲 എന്നാൽ ദേവിയുടെ ഹൃദയം തകരുന്നു…😰😥 മലയാളികളുടെ പ്രിയ ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന പരമ്പരയ്ക്ക് ഏറെ ആരാധകരാണുള്ളത് പരമ്പരയിൽ ഏറെ ജനപ്രീതിയുള്ള രണ്ട് കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും ഇരുവരുടെയും പ്രണയനിമിഷങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ പോലും ശിവനും അഞ്ജലിക്കും ഒട്ടേറെ ആരാധകരാണുള്ളത്. ശിവാജ്ഞലി എന്ന പേരിലാണ് ഇവരുടെ പ്രണയസീനുകളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടാറുള്ളത്.

ഇപ്പോഴിതാ പരമ്പരയുടെ പുതിയ എപ്പിസോഡുകളിൽ ശിവൻ പോലീസ് സ്റ്റേഷനിൽ അകപ്പെട്ടിരിക്കുന്നതായാണ് കാണിക്കുന്നത്. ശിവൻ പോലീസ് സ്റ്റേഷനിൽ എത്തപ്പെട്ടത് ജഗൻ എന്നയാളെ തല്ലി എന്ന കേസിലാണ്. ഇക്കാരണത്താൽ ഏറെ വേദനയിലാണ് അഞ്ജലി. ഈ സങ്കടം ദേവിയുമായ് പങ്കുവയ്ക്കുകയാണ് അഞ്ജലി. എൻറെ മുമ്പിൽ വെച്ചാണ് ശിവേട്ടനെ പോലീസുകാർ പൊതിരെ തല്ലിയതെന്നും കാലുകൊണ്ട് ചവിട്ടി താഴത്തേക്ക് തള്ളിയിട്ടതെന്നുമൊക്കെ അഞ്ജലി ദേവിയോട് പറയുന്നുണ്ട്.

ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ദേവി. ദേവിയുടെ കണ്ണുകളിൽ ഒരു കൊടുങ്കാറ്റ് പെയ്യാനൊരുങ്ങുന്നതും കാണാം. എങ്ങനെയെങ്കിലും ശിവനെ പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തുകൊണ്ടുവരണമെന്നാണ് സാന്ത്വനം ആരാധകരുടെ ആവശ്യം. അതേസമയം സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോയിൽ രാജശേഖരൻ തമ്പി സാന്ത്വനം വീട്ടിലെത്തുന്നതും ശിവനെ ഈ രാത്രി തന്നെ തിരിച്ചെത്തിക്കാനുള്ള നടപടികൾ താൻ ചെയ്തിരിക്കും എന്ന് ഉറപ്പുനൽകുന്നതും കാണാം.

ഇതുകേട്ട് അൽപം സമാധാനം സാന്ത്വനം കുടുംബാംഗങ്ങളുടെ മുഖത്ത് കാണുന്നുണ്ടെങ്കിലും ഇനി എന്താണ് സംഭവിക്കുക എന്ന ചോദ്യമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. വീണ്ടും ഞങ്ങളുടെ ശിവേട്ടനെ ഉപദ്രവിക്കാനാണ് പ്ലാനെങ്കിൽ, ശിവേട്ടന് എതിരെയുള്ള ആക്രമണം ഇനിയും ഇങ്ങനെ നീട്ടിക്കൊണ്ടുപോയാൽ സാന്ത്വനം കാണുന്ന പരിപാടി തന്നെ ഞങ്ങൾ നിർത്തും എന്നാണ് ഒരു കൂട്ടരുടെ പ്രതികരണം എന്താണെങ്കിലും റേറ്റിംഗിൽ മുൻപന്തിയിലുള്ള പരമ്പരയിൽ ശിവൻ ജയിലിലായതോടെ ചെറിയ ഇടിവും സംഭവിച്ചിട്ടുണ്ട്.

Comments are closed.