വിവാഹത്തിനൊരുങ്ങി സൂസനും സന്ദീപും.!! സൗന്ദര്യം മനസിനെന്ന് തെളിയിച്ച് സൂസൻ തോമസിന്റെ പ്രണയ കഥ ഇങ്ങനെ.!! | Susan Thomas Life Story Latest Exclusive Interview Viral Malayalam

Susan Thomas Life Story Latest Exclusive Interview Viral Malayalam : നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പല രീതിയിലുള്ള പ്രതിസന്ധികളും ഉണ്ടായേക്കാം. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത മുന്നോട്ടു നടക്കുമ്പോഴാണ് ജീവിതത്തിൽ യഥാർത്ഥത്തിൽ വിജയം കൈവരിക്കാൻ ഓരോ മനുഷ്യനും സാധിക്കുന്നത്. ചില ചെറിയ മാനസിക വിഷമങ്ങൾ ഉണ്ടാകുമ്പോൾ തന്നെ തകർന്നുപോകുന്നു. എന്നാൽ ഇത്തരത്തിലുള്ള ആളുകൾ ഒന്നും തന്നെ ഇതിലും മോശം പരിതസ്ഥിതികൾ നേരിടുന്നവരെ കുറിച്ച് ഓർക്കാറില്ല എന്നതാണ് വാസ്തവം.

സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾക്ക് സുപരിചിതയായ ഒരു വ്യക്തിയാണ് സൂസൻ തോമസ്. ശരീരത്തിന്റെ 50 ശതമാനത്തിലധികം പൊള്ളലേറ്റ സൂസനെ നമുക്ക് മറക്കാൻ സാധിക്കില്ല. ഈയടുത്ത് തന്റെ ഡോക്ടർക്കൊപ്പം സൂസൻ ചെയ്ത ഒരു ഫോട്ടോ ഷൂട്ട് സമൂഹം മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. വിവാഹം കഴിഞ്ഞു എന്ന തരത്തിലാണ് അന്ന് വാർത്തകൾ പ്രചരിച്ചത്. എന്നാൽ തന്റെ വിവാഹം കഴിഞ്ഞതല്ല എന്നും അതൊരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു എന്നും സൂസൻ പിന്നീട് പറഞ്ഞു. ഇപ്പോഴിതാ സൂസന്റെ പുതിയ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സൂസൻ യഥാർത്ഥത്തിൽ ഒരു വിവാഹം കഴിക്കാൻ പോവുകയാണ്. വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയുടെ പേരാണ് സന്ദീപ്. ഇരുവരും തമ്മിൽ പ്രണയ വിവാഹമാണ്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെയും ആണ് ഇവർ വിവാഹിതരാകാൻ പോകുന്നത്. ഇപ്പോൾ ഇതാ സൂസൻ നൽകുന്ന ഒരു ഇന്റർവ്യൂ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളെയും പോസിറ്റീവായി നോക്കിക്കാണാനാണ് സൂസന് താല്പര്യം. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിൽ തനിക്കുണ്ടായ നിരവധി അപ കടങ്ങളെ പറ്റി ഒരു തമാശ രൂപേണയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് അവതരിപ്പിക്കുന്നത്. സന്ദീപ് നല്ലപോലെ സംസാരിക്കുന്ന ഒരു വ്യക്തിയാണെന്നും എന്നാൽ ഇന്റർവുകളിൽ വരുമ്പോൾ മിണ്ടാതെ ഇരിക്കും എന്നും സൂസൻ പറയുന്നു.സൂസന്റെ പാട്ട് കേട്ടാണ് സൂസനോട് പ്രണയം തോന്നിയത് എന്നാണ് സന്ദീപ് പറയുന്നത്.

സന്ദീപിന് വേണ്ടി ഒരു പാട്ട് സൂസൻ പാടുകയും ചെയ്യുന്നുണ്ട്. ഡോക്ടറുടെ അഭാവമാണ് തനിക്ക് ഇത്രയധികം പൊള്ളൽ ഗുരുതരമാകാൻ കാരണമാക്കിയത് എന്നും സൂസൻ ആരാധകരോട് പറയുന്നു. തന്നെക്കൊണ്ട് ആവും വിധത്തിൽ എല്ലാ ജോലിയും ചെയ്യാൻ താൻ ആഗ്രഹിക്കാറുണ്ടെന്നും ആരെയും ബുദ്ധിമുട്ടിക്കുന്നത് തനിക്കിഷ്ടമല്ല എന്നും സൂസൻ പറയുന്നുണ്ട്. കൂടാതെ ചില സർജറികൾ ചെയ്താൽ തന്നെ കൈ ശരിയാക്കി എടുക്കാൻ സാധിക്കുമെന്നും, എന്നാൽ തന്റെ രൂപം മുഴുവനായി മാറ്റണമെന്ന് തനിക്ക് ആഗ്രഹമില്ല എന്നും സൂസൻ പ്രതികരിക്കുന്നു. വിശേഷങ്ങൾ പങ്കുവെക്കുന്ന സൂസന്റെ വീഡിയോയ്ക്ക് താഴെ ആരാധകർ നിരവധി കമന്റുകളാണ് ഇപ്പോൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇരുവർക്കും മനോഹരമായ ഒരു ദാമ്പത്യജീവിതം ആശംസിക്കുകയാണ് പ്രേക്ഷകർ.

Comments are closed.