സുരഭിക്ക് വേണ്ടി അടിപൊളി പാട്ടുമായി വിഷ്ണു..!!😍👌 വിഷ്ണുവിന്റെ പാട്ടിന് താളം പിടിച്ച് സുരഭിയും…😍🥰 ട്വിസ്റ്റ് കണ്ട് ഞെട്ടി ആരാധകർ..!!😳😱

സുരഭിക്ക് വേണ്ടി അടിപൊളി പാട്ടുമായി വിഷ്ണു..!!😍👌 വിഷ്ണുവിന്റെ പാട്ടിന് താളം പിടിച്ച് സുരഭിയും…😍🥰 ട്വിസ്റ്റ് കണ്ട് ഞെട്ടി ആരാധകർ..!!😳😱 വിഷ്ണു ഉണ്ണികൃഷ്ണൻ നല്ലൊരു നടനും അടിപൊളി എഴുത്തുകാരനുമൊക്കെയാണ്. താരത്തിന്റെ ചിത്രങ്ങൾക്ക് കിട്ടുന്ന കയ്യടി പറയും വിഷ്ണുവിന്റെ റേഞ്ച്. ഇടയ്ക്ക് സീരിയസ് കഥാപാത്രങ്ങൾ ചെയ്തുവെങ്കിലും തന്റെ ഹ്യൂമർ സെൻസിന്‌ ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. സുരഭിയ്ക്ക് വേണ്ടി വിഷ്ണു ഉണ്ണികൃഷ്ണൻ പാടുന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

രാധിക ശരത്കുമാറും എസ്‌പി ബാലസുബ്രഹ്മണ്യവും തകർത്തഭിനയിച്ച കേളടി ‘കണ്മണി’ എന്ന ചിത്രത്തിലെ, എസ്‌പിബി തന്നെ ആലപിച്ച “മണ്ണിൽ ഇന്ത കാതൽ” എന്ന ഗാനമാണ് ഇപ്പോൾ വൈറലാകുന്നത്. വിഷ്ണു സുരഭിക്ക് വേണ്ടി അതിമനോഹരമായി ഈ ഗാനം പാടുന്നു. പാട്ടിനൊപ്പം താളം പിടിച്ച് ആസ്വദിക്കുന്ന സുരഭിയാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ അവസാന നിമിഷമാണ് ട്വിസ്റ്റ്. ഇത് കണ്ട പൊട്ടിച്ചിരിച്ച് പോവുകയാണ് ആരാധകർ. ശരിക്കും പാട്ട് പാടുന്നത് വിഷ്ണു അല്ല, വിനോദ് തോമസ് എന്ന നടനാണ്.

അയാൾ ശശി, അയ്യപ്പനും കോശിയും, സുല്ല് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് വിനോദ് തോമസ്. വിനോദിന്റെ പാട്ടിനു ചുണ്ട് അനക്കുകയാണ് വിഷ്ണു. എന്തായാലും ഇവരുടെ തമാശ ആളുകൾ ഏറ്റെടുത്ത കഴിഞ്ഞു. വിഷ്ണുവിന്റെ കള്ളി വെളിച്ചത്താകുമ്പോൾ ഉള്ള അഭിനയവും “പോ പോ ബോ” എന്ന ഡയലോഗും ആളുകൾ ഏറ്റെടുത്തു. എനിക്ക് അവസാനത്തെ ആ പോ പോ ബോ.. എന്ന ഭാഗമാണ് ഇഷ്ടപ്പെട്ടത് എന്നാണ് ഒരു ആരാധകന്റെ കമന്റ്.

വല്ലാത്ത ട്വിസ്റ്റ് ആയ് പോയ്‌ എന്ന് മറ്റൊരു ആരാധകൻ പറയുന്നു. ഇതൊക്കെ നാടൻ തമാശയിൽ കൂട്ടാം എന്നും, ആ ചേട്ടൻ നന്നായി പാടി എന്നുമുള്ള കമെന്റുകളും വരുന്നുണ്ട്. ആ ചേട്ടൻ സ്പൈഡർ മാൻ പോലെ ഭിത്തിയിൽ കേറാൻ നിൽക്കുന്നു എന്ന് കുറിച്ച ആരാധകൻ എസ്പിബി യെയും സ്മരിച്ചു. പാട്ടിലെ തമാശയ്ക്കൊപ്പം പലരും എസ്പിബിയുടെ ഓർമകളും പങ്ക് വയ്ക്കുന്നുണ്ട്. ഞാൻ മനസ്സിൽ ചെറുതായി ഒന്ന് മന്ദഹസിച്ചോ, വളരെക്കാലം ആയി ഒന്ന് മനസ്സിൽ ചിരിച്ചിട്ട്.

ഇത് കണ്ടത് നന്നായി, നിങ്ങളുടെ പേരൊന്നും അറിയില്ല എങ്കിലും മൂന്നുപേർക്കും നന്ദി – വീഡിയോയ്ക്ക് ലഭിച്ച ഏറ്റവും മനോഹരമായ കമന്റ് ഇതായിരുന്നു. ‘കുറി’ എന്ന ചിത്രത്തിലാണ് സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ് എന്നിവർ ഒന്നിച്ച് എത്തുന്നത്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ “പാട്ട്” ഹിറ്റ് ആയതോടെ ഇവർ മൂവരെയും ഒന്നിച്ച് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ…

Comments are closed.