മുണ്ടുടുത്ത് പൃഥ്വിരാജ്..!!😍👌 സാരിയിൽ തിളങ്ങി സുപ്രിയ മേനോൻ…🥰😍 വൈറലായി താരദമ്പതികളുടെ ചിത്രങ്ങൾ…😍🔥

മുണ്ടുടുത്ത് പൃഥ്വിരാജ്..!!😍👌 സാരിയിൽ തിളങ്ങി സുപ്രിയ മേനോൻ…🥰😍 വൈറലായി താരദമ്പതികളുടെ ചിത്രങ്ങൾ…😍🔥 1970 കളിൽ മലയാള സിനിമാ ലോകത്ത്‌ നടനായും സംവിധായകനായും തിളങ്ങിയിരുന്ന താരമാണ് സുകുമാരൻ. മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച് കൊണ്ട് 1997 ൽ അദ്ദേഹം വിട വാങ്ങുന്നത് മലയാള സിനിമാ ലോകത്തിന് തന്റെ മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും സമ്മാനിച്ചു കൊണ്ടാണ്.

ഇന്ന് മലയാള സിനിമയിൽ ആൾ റൗണ്ടർ ആയി വിലസുന്ന പൃഥ്വിരാജ് “നക്ഷത്ര കണ്ണുള്ളൊരു രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി” എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തെത്തുന്നത്. തുടർന്ന് സംവിധായകൻ രഞ്ജിത്തിന്റെ ‘നന്ദനം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു താരം. എന്നാൽ ഇന്ന് മോളിവുഡിൽ എണ്ണപ്പെട്ട യുവ താരങ്ങളിൽ പ്രധാനിയായും മികച്ചൊരു സംവിധായകനായും അദ്ദേഹം മാറിയിട്ടുണ്ട്. ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ സംവിധായക രംഗത്തേക്ക് പ്രവേശിച്ച പൃഥ്വിരാജ് വിമർശകരുടെ വായടപ്പിക്കും തരത്തിലുള്ള ഉയർച്ചയായിരുന്നു മലയാള സിനിമാലോകത്ത് കാഴ്ച വച്ചിരുന്നത്.

അമ്മയായ മല്ലികാ സുകുമാരനും സഹോദരൻ ഇന്ദ്രജിത്തുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളായതിനാൽ ഈ താര കുടുംബങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ മേനോൻ സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമായതിനാൽ ഇൻസ്റ്റഗ്രാം അടക്കമുള്ളവയിൽ തന്റെതായ ആരാധക വൃന്ദവും ഇവർക്കുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സുപ്രിയ മേനോൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പച്ച നിറത്തിലുള്ള ഷർട്ടും വെള്ളമുണ്ടും ധരിച്ച പൃഥ്വിരാജും പച്ച നിറത്തിലുള്ള സാരി ധരിച്ച സുപ്രിയയും അതാണ് താരം പങ്കുവെച്ച ചിത്രത്തിൽ.

ഐശ്വര്യ കുമാർ, പ്രശാന്ത് എന്നിവരുടെ എൻഗേജ്മെന്റ് പരിപാടിയിൽ പങ്കെടുത്തപ്പോൾ പകർത്തിയ ഈ ചിത്രങ്ങൾ ആരാധകർക്കിടയിൽ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു. കാരണം പല കോസ്റ്റ്യൂമുകളിലും പൃഥ്വിരാജ് പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത്തരത്തിൽ മുണ്ടുടുത്ത് കേരളത്തനിമയിൽ ഈയടുത്തൊന്നും പൃഥ്വിരാജ് ക്യാമറക്ക് മുന്നിൽ എത്തിയിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഐശ്വര്യ- പ്രശാന്ത് ദമ്പതികളുടെ എൻഗേജ്മെന്റിന് ആശംസകൾ അർപ്പിക്കുന്നുവെന്നും വിവാഹ സുദിനത്തിനായി കാത്തിരിക്കുന്നു എന്നുമായിരുന്നു ചിത്രത്തിന് സുപ്രിയ മേനോൻ നൽകിയ അടിക്കുറിപ്പ്.

Comments are closed.