നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി..!!😍👌 അമ്പതിനോട് അടുക്കുമ്പോൾ ഇരട്ടകുഞ്ഞുങ്ങളുടെ അമ്മയാകാൻ കഴിഞ്ഞ ഇരട്ടി സന്തോഷം പങ്കിട്ട് സുമ ജയറാം…😍🥰

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി..!!😍👌 അമ്പതിനോട് അടുക്കുമ്പോൾ ഇരട്ടകുഞ്ഞുങ്ങളുടെ അമ്മയാകാൻ കഴിഞ്ഞ ഇരട്ടി സന്തോഷം പങ്കിട്ട് സുമ ജയറാം…😍🥰 മലയാള സിനിമ പ്രേക്ഷകർക്കും മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകർക്കും സുപരിചിതമായ മുഖമാണ് നടി സുമ ജയറാമിന്റേത്. ഒരുപക്ഷെ പലർക്കും നടിയുടെ യഥാർത്ഥ പേര് അറിയില്ലെങ്കിലും, ഭർത്താവുദ്യോഗം എന്ന ചിത്രത്തിലെ സ്റ്റെല്ലയേയും, ഇഷ്ടത്തിലെ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായ ഗിരിജയേയുമെല്ലാം മലയാളികൾക്ക് വളരെ പരിചിതമാണ്.

1980-കളുടെ അവസാനത്തിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി, 90 കളിൽ സഹനടിയായി മലയാള സിനിമയിൽ സജീവമായിരുന്നു. മാലയോഗം, കുട്ടേട്ടൻ, ഉത്സവപിറ്റേന്ന്, ഏകലവ്യൻ, മഴയെത്തും മുമ്പേ, കാബൂളിവാല, സ്ഥലത്തെ പ്രധാന പയ്യൻസ് തുടങ്ങിയ ചിത്രങ്ങൾ സുമയുടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ചില പരമ്പരകളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു.

പിന്നീട്, സിനിമയിൽ നിന്ന് വിട്ടുനിന്ന നടി, 2018-ൽ വിവാഹിതയായിരുന്നു. തന്റെ ബാല്യകാല സുഹൃത്തായിരുന്ന ലല്ലുഷ് ഫിലിപ്പ് മാത്യുവിനെയാണ് സുമ വിവാഹം കഴിച്ചത്. സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും, തന്റെ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് സുമ സോഷ്യൽ മീഡിയയിൽ സജീവമാണ്. യാത്രകളെയും ഭക്ഷണവും ഇഷ്ടപ്പെടുന്ന ദമ്പതികൾ കൂടുതലും തങ്ങളുടെ യാത്രകളുടെയും, ഭക്ഷണത്തിന്റെയും വിശേഷങ്ങളും ചിത്രങ്ങളുമാണ് സുമ പങ്കുവെക്കാറുള്ളത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ്, തന്റെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമായി, താൻ ഒരു അമ്മയാവാൻ ഒരുങ്ങുകയാണ് എന്ന വിവരം സുമ ജയറാം പങ്കുവെച്ചിരുന്നു. ഇപ്പോൾ, തനിക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നു എന്ന സന്തോഷ വാർത്ത നടി ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. പ്രായം അമ്പതിനോട് അടുക്കുന്ന വേളയിൽ ഇരട്ടി സന്തോഷം ലഭിച്ച ആവേശത്തിലാണ് സുമ ജയറാം ഇപ്പോൾ. നിരവധി ആരാധകർ നടിയുടെ സന്തോഷത്തിൽ പങ്കുചേർന്നുകൊണ്ട് കമന്റ്‌ ബോക്സിൽ എത്തുകയും ചെയ്തു.

Comments are closed.