എന്റെ ഹൃദയത്തെ സ്നേഹം കൊണ്ട് നിറക്കുന്ന ഒരേയൊരാൾ! നാലാം വിവാഹ വാർഷികത്തിൽ തിളങ്ങി ഡാൻസർ കുക്കുവും ഭാര്യ ദീപയും | Suhaid Kukku Deepa Paul Wedding Anniversary

Suhaid Kukku Deepa Paul Wedding Anniversary

Suhaid Kukku Deepa Paul Wedding Anniversary : മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അറിയപ്പെട്ട താരമാണ് സുഹൈദ് കുക്കു.രണ്ടാം സീസണിലെ ജനപ്രിയ മത്സര താരങ്ങളിൽ ഒരാളായ കുക്കു മലയാളികളെ തന്റെ നൃത്ത കലവികൾ കൊണ്ട് മുൾമുനയിൽ നിർത്തി.ഷോയ്ക്ക് ശേഷവും സോഷ്യൽ മീഡിയയിലൂടെ കുക്കുവിന് ലഭിച്ച പ്രേക്ഷക സ്വീകാര്യം എടുത്തു പറയേണ്ടതാണ്.കുക്കുവിന്റെ നാലാം വിവാഹ വാർഷികമാണ് സോഷ്യൽ മീഡിയയിലൂടെ ഇന്ന് വൻ വൈറലായി കൊണ്ടിരിക്കുന്നത്.

ഫുൾടൈം ഡാൻസർ ആയി കുക്കു നമ്മുടെ മുന്നിൽ എത്തിയിട്ട് കുറേക്കാലമായി.കുക്കുവിന്റെ ഭാര്യയും ഡാൻസറുമായ ദീപ പോൾ കുക്കുവിന്റെ കൂടെ എത്തിയിട്ട് ഇന്നേക്ക് നാല് വർഷം.ഏഴുവർഷം നീണ്ട ഒരു ലോങ്ങ് ടേം റിലേഷൻഷിപ്പ് വിവാഹത്തിലേക്ക് കൊണ്ടുപോയി വിജയിപ്പിച്ചു എന്ന കാര്യം കൂടിയുണ്ട് ഇതിന് പിന്നിൽ.ഇപ്പോൾ ദീപയും കുക്കുവിന്റെ ഡാൻസ് പെർഫോമൻസുകളിലും റിൽസിന്റെയും ഭാഗമാണ്.അടിക്കടി വൈറലാകുന്ന ഈ ഡാൻസ് വീഡിയോകളിൽ

കുക്കുവിന് ഒപ്പം പൊരുതിനിൽക്കുന്ന ദീപയെയാണ് നമുക്ക് ചുണക്കുട്ടിയായ ഭാര്യയായി കാണാൻ കഴിയുന്നത്.ബിഫോർ ഡാൻസ് രണ്ടാം സീസണിലെ കണ്ടസ്റ്റന്റ് ആയി തകർപ്പൻ നൃത്തപ്രകടനങ്ങൾക്ക് പരക്കെ ആരാധിക്കപ്പെട്ട കുക്കു പിന്നീട് മൂന്നാം സീസണിൽ ഗസ്റ്റ് ആയും മറ്റു വന്നിട്ടുണ്ട്.പ്രസന്ന മാസ്റ്ററുടെയും മറ്റ് ജഡ്ജസ്സുകളുടെയും ഓമനക്കുട്ടിയായിരുന്നു കുക്കു, അതിപ്പോഴും അങ്ങനെ തന്നെ.അതിനെ വലിയ ഉദാഹരണമാണ് 2020ൽ നടന്ന കുക്കുവിന്റെ വിവാഹ ചടങ്ങ്.കൊച്ചിയിൽ നടന്ന വിവാഹ സൽക്കാരത്തിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.കുക്കുവിൻ്റെ മുൻ സഹ മത്സരാർത്ഥികളും അഭിനേതാക്കളുമായ

റോഷൻ, പ്രിയ പ്രകാശ് വാര്യർ , സാനിയ ഇയ്യപ്പൻ എന്നിവരായിരുന്നു സായാഹ്നത്തിലെ പ്രധാന താരങ്ങൾ.ഡി 4 ഡാൻസ് അവതാരകരായ പേളി മാണി , ഗോവിന്ദ് പത്മസൂര്യ എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.ദമ്പതികൾക്ക് ആശംസകൾ നേരുന്നതിനൊപ്പം, ഡി 4 ഡാൻസ് കുടുംബത്തിൻ്റെ ഒത്തുചേരലിൻ്റെ ആവേശം ഗോവിന്ദ് പത്മസൂര്യ എന്ന ജി പി സന്തോഷം പങ്കുവെച്ചു. 2020 ഫെബ്രുവരി ഇരുപതാം തീയതി ഒന്നിച്ച് ഈ ദമ്പതികൾക്ക് ഇന്ന് നാലാം വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് ഫാൻസും മറ്റ് പ്രമുഖരും കമന്‍സിലൂടെയും മറ്റും ആശംസകൾ അറിയിച്ചു.

Comments are closed.