കുട്ടി കുറുമ്പുകൾക്ക് വേണ്ടി സുബി ഒരുക്കിയ വീഡിയോ കണ്ടോ ? ഈ ചിരിക്ക് പകരം വയ്ക്കാനൊരു സ്ത്രീ ചിരിയില്ല ഇനി.!! | Subi Suresh Funny Video Goes Viral Malayalam

Subi Suresh Funny Video Goes Viral Malayalam : പ്രേക്ഷകരുടെ പ്രിയതാരം ആയിരുന്നു സുബി സുരേഷ്. സുബിയുടെ ഓരോ വീഡിയോകളും നിറഞ്ഞ ചിരിയോടെ അല്ലാതെ ആരാധകർക്ക് കണ്ടിരിക്കാൻ ആകില്ല. കോമഡി രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇക്കാലം കൊണ്ട് സുബിക്ക് സാധിച്ചിരുന്നു. കൃത്യമല്ലാത്ത ചിട്ടയില്ലാത്ത ജീവിത രീതിയാണ് സുബിയെ മരണത്തിലേക്ക് എത്തിച്ചത്. പലപ്പോഴും ഒരു നേരം മാത്രമാണ് താൻ ഭക്ഷണം കഴിച്ചിരുന്നത് എന്ന് ഇതിനു മുൻപ് ഒരു വീഡിയോയിൽ താരം പറഞ്ഞിരുന്നു.കരൾ രോഗത്തെ തുടർന്നാണ് താരം മരണപ്പെടുന്നത്.

അപ്രതീക്ഷിതമായ വിയോഗമാണ് സുബിക്ക് സംഭവിച്ചത്. സുബിയുടെ ഈ വിയോഗത്തിൽ ആരാധകർ വളരെയധികം സങ്കടപ്പെടുന്നു. ഇപ്പോൾ മാഞ്ഞു പോകേണ്ട ഒരു പുഞ്ചിരി ആയിരുന്നില്ല. നിരവധി ടെലിവിഷൻ ഷോകളിലെയും സിനിമകളിലെയും സജീവ സാന്നിധ്യമായിരുന്നു സുബി. കുട്ടിപ്പട്ടാളം എന്നാ ടെലിവിഷൻ റിയാലിറ്റി ഷോയിൽ താരത്തിന്റെ പ്രകടനം മികച്ചതായിരുന്നു. കുട്ടികളുടെ മനസ്സിൽ നിന്നും കാര്യങ്ങൾ വായിച്ചെടുക്കുക എന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ സുബിക്ക് അത് സാധിച്ചിരുന്നു. അതുതന്നെയാണ് കുട്ടിപ്പട്ടാളം എന്ന പരമ്പരയെ ഇത്രയധികം പ്രിയങ്കരമാക്കി മാറ്റിയതും.

സുബി കുട്ടിയോട് ചോദിക്കുന്ന അടുത്ത ചോദ്യം എന്താണെന്ന് കാണാൻ ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരുന്നിരുന്നത്. കുട്ടികൾക്കിടയിലെ ഒരു കുട്ടിയായി മാറാൻ സുബിക്ക് സാധിച്ചിരുന്നു എന്ന് വേണം പറയാൻ. ഇപ്പോഴിതാ സുബിയുടെ ഈ വിയോഗ ദിവസത്തിൽ കുട്ടികുറുമ്പു കാണിച്ച് ആരാധകരെ രസിപ്പിക്കുന്ന സുബിയുടെ വീഡിയോ ആണ് പുറത്തുവരുന്നത്. ഒരു കൊച്ചുകുട്ടിയെ പോലെ ഒരുങ്ങി ഒരു പോപ്പി കുടയും പിടിച്ച് ഡിങ്കിരി ഡിങ്കിരി ഡിങ്കിരി കുസൃതി പട്ടാളം,ടുമുക്കി ടുമുക്കി ടുമുക്കി കുസൃതി പട്ടാളം… എന്ന ഒരു പാട്ടും പാടിയാണ് സുബി വന്നിരിക്കുന്നത്.

പച്ചനിറത്തിലുള്ള സ്കൂൾ യൂണിഫോം എന്ന് തോന്നിക്കുന്ന വസ്ത്രങ്ങളും പച്ച നിറത്തിലുള്ള മുടിയും കവിളിൽ ഒരു പൊട്ടും തൊട്ടാണ് സുബി വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നത്. ഈ വീഡിയോ പ്രേക്ഷകരിൽ ചിരി പടർത്തുമ്പോഴും എവിടെയോ ഒരു വേദന കോറിയിടുന്നു . പുറമേ ചിരിച്ച് ഉള്ളിൽ ഒരു സങ്കടക്കടൽ ഒതുക്കിയ മഹാപ്രതിഭ. നിരവധി ആരാധകരാണ് സുബിയുടെ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. കമന്റുകളിൽ എല്ലാം നിറയുന്നത് സുബിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നേർക്കാഴ്ചകളാണ്.

Rate this post

Comments are closed.