സുബി ചേച്ചി ഇല്ലാത്ത ആദ്യ പിറന്നാള്‍! വികാരനിർഭരരായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും! കണ്ണ് നിറയാതെ കാണാനാകില്ല.. | Subi Suresh Birthday in Heaven

Subi Suresh Birthday in Heaven

Subi Suresh Birthday in Heaven : മലയാളികളുടെ പ്രിയങ്കരിയായ ഹാസ്യതാരവും, ടെലിവിഷൻ അവതാരികയുമാണ് സുബിസുരേഷ്. തനതായ ഹാസ്യ ശൈലികൊണ്ട് മലയാളികളെ കുടുകുടാ ചിരിപ്പിച്ച കലാകാരിയായിരുന്നു സുബി. ഈ കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു താരം ഈ ലോകത്തോട് വിട പറഞ്ഞത്. കരൾ രോഗത്തെ തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തു നിൽക്കുമ്പോഴായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. സുബിയുടെ വിയോഗം കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, മലയാളികൾക്കും, ടെലിവിഷൻ മേഖലയിലും വലിയ നഷ്ടം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമ ,സീരിയൽ മേഖലയിലെ ഒട്ടുമിക്ക താരങ്ങളെയും പോലെ സുബിക്കും സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ടായിരുന്നു. ‘സുബി സുരേഷ് ഒഫീഷ്യൽ’ എന്ന താരത്തിൻ്റെ ചാനലിലാണ് വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കുന്നത്.

വീട്ടുകാരും ഒരുമിച്ചുള്ള എല്ലാ വീഡിയോകളും താരം പ്രേക്ഷകർക്കായി ചാനലിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. 2022 ആഗസ്ത് 23 നായിരുന്നു സുബിയുടെ അവസാന പിറന്നാൾ ആഘോഷം നടന്നത്. 41-ാം പിറന്നാൾ സുഹൃത്തുക്കളുമൊരുമിച്ചുള്ള ഓണാഘോഷ പരിപാടിക്കിടെയായിരുന്നു ആഘോഷിച്ചത്. പിന്നീട് വീട്ടിൽ എത്തി അച്ഛനും, അമ്മയും, സഹോദരനും, ഭാര്യയും, സഹോദരൻ്റെ കുഞ്ഞാവയും ഒരുമിച്ചുള്ള പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോ താരം താരത്തിൻ്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. താരം വിട പറഞ്ഞ ശേഷം എപ്പോഴെങ്കിലും അനുജൻ സുബി പണ്ട് ചെയ്ത് വച്ച വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ സുബിയില്ലാത്ത പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോയാണ് സുബി സുരേഷ് ഒഫീഷ്യൽ ചാനലിൽ സുബിയുടെ കുടുംബാംഗങ്ങൾ പങ്കുവച്ചിരിക്കുന്നത്. കണ്ണീർ തോരാതെ അമ്മയും, അനുജനും, മറ്റു കുടുംബാംഗങ്ങളും സുഹുത്തുക്കളും ചേർന്നാണ് കെയ്ക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. സുബിയെ വിവാഹം കഴിക്കാനിരുന്ന രാഹുൽ സുബിയില്ലാത്തതിൻ്റെ വിഷമം പങ്കുവച്ചു. എബിയുടെ ഭാര്യ ചേച്ചി ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാവുമെന്നും, ചേച്ചി നമ്മുടെ കൂടെ തന്നെയുണ്ടെന്നും പറയുകയുണ്ടായി. സുബിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായ എബിയുടെ മകനാണ് കേക്ക് കട്ട് ചെയ്തത്.സുബിയുടെ ഫോട്ടോയ്ക്ക് കുഞ്ഞാവ കേക്ക് നൽകുന്നത് മലയാളി പ്രേക്ഷകരെ ഓരോരുത്തർക്കും കണ്ണീർ നൊമ്പരമായി. Subi Suresh Birthday in Heaven

Comments are closed.