കല്യാണ സദ്യയിലെ രുചിയൂറും വിഭവം; അവിയലിന്റെ രഹസ്യം ഇതാണ്; വൈറൽ ആയ കാറ്ററിംഗ് അവിയൽ റെസിപ്പി ഇതാ; ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ..!! | Special Tasty Sadhya Aviyal Recipe

Special Tasty Sadhya Aviyal Recipe : ഓണസദ്യയിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എന്നാൽ കേരളത്തിന്റെ പല ഭാഗങ്ങളിലും അവിയൽ വ്യത്യസ്ത രീതികളിലാണ് ഉണ്ടാക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒന്നാമൻ തന്നെയാണ് അവിയൽ. അത്തരത്തിൽ തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ അവിയലിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ അവിയൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പച്ചക്കറികൾ നീളത്തിൽ അരിഞ്ഞെടുത്ത ക്യാരറ്റ്, പയർ, വെള്ളരിക്ക, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, കായ, ചേന, കറിവേപ്പില, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി, വെളിച്ചെണ്ണ, തേങ്ങ, പച്ചമുളക്, പച്ചമാങ്ങ, തൈര്, മഞ്ഞൾപൊടി, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എല്ലാ കഷ്ണങ്ങളും നീളത്തിൽ അരിഞ്ഞ് കഴുകി വൃത്തിയാക്കി മാറ്റിവെക്കണം.

അതിനുശേഷം ഒരു ഉരുളി അടുപ്പത്ത് വെച്ച് അതിലേക്ക് എല്ലാ കഷ്ണങ്ങളും ഇട്ടുകൊടുക്കുക. അവിയലിലേക്ക് ആവശ്യമായ ഉപ്പും, കുറച്ചു മഞ്ഞൾപൊടിയും, വെളിച്ചെണ്ണയും കൂടി ചേർത്ത് കഷ്ണങ്ങൾ ഒന്ന് മിക്സ് ചെയ്യുക. ശേഷം സ്റ്റൗ ഓൺ ചെയ്യാവുന്നതാണ്. ചൂടത്ത് കഷണങ്ങളെല്ലാം നന്നായി വെന്തു തുടങ്ങുമ്പോൾ അതിലേക്ക് അരപ്പ് ചേർത്തു കൊടുക്കണം. അരപ്പ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, കറിവേപ്പിലയും, പച്ചമുളകും, വെളുത്തുള്ളിയും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ശേഷം അതിലേക്ക് ഒരു തേങ്ങ കൂടി ഇട്ട് നന്നായി ക്രഷ് ചെയ്ത് എടുക്കുക. അരച്ചുവച്ച കൂട്ട് അവിയലിലേക്ക് ചേർത്ത് കുറച്ചുനേരം അടപ്പ് വച്ചു കൊടുക്കുക. അരപ്പിൽ നിന്ന് വെള്ളമെല്ലാം ഇറങ്ങി തുടങ്ങുമ്പോൾ തൈരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാവുന്നതാണ്. കുറച്ച് നേരം കൂടി അവിയൽ അടച്ച് വെച്ച് വേവിച്ചെടുക്കുക. ബാക്കി വിവരങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Tasty Sadhya Aviyal Recipe Credit : Chef Nibu The Alchemist

Special Sadhya Aviyal Recipe

Ingredients (Serves 4–5)

  • Raw vegetables (a mix of carrot, beans, drumstick, yam, cucumber, snake gourd, plantain) – 3 cups, cut into 2-inch pieces
  • Coconut – 1 cup, grated
  • Green chilies – 3–4
  • Cumin seeds – 1 tsp
  • Yogurt (curd) – ½ cup, slightly beaten
  • Turmeric powder – ½ tsp
  • Coconut oil – 2 tbsp
  • Curry leaves – 1 sprig
  • Salt – to taste
  • Water – 1 to 1.5 cups

Instructions

  1. Prepare Vegetables: Wash and chop vegetables uniformly.
  2. Cook Vegetables: In a deep pan, add vegetables, turmeric, salt, and enough water to cover. Cook until vegetables are tender but not mushy.
  3. Grind Coconut Paste: Grind coconut, green chilies, and cumin seeds with a little water to make a smooth paste.
  4. Mix Paste with Vegetables: Add the coconut paste to the cooked vegetables. Stir gently.
  5. Add Yogurt: Lower the heat and mix in the beaten yogurt. Stir carefully; avoid boiling after adding yogurt.
  6. Tempering & Finish: Drizzle coconut oil and add curry leaves. Mix lightly.
  7. Serve: Best served hot with steaming rice as part of Sadhya.

Tips

  • Use a mix of seasonal vegetables for authentic flavor.
  • Avoid overcooking the vegetables to retain color and texture.
  • Coconut oil enhances the traditional Kerala aroma.

Also Read : ചക്കക്കുരു മുരിങ്ങയില കറി കഴിച്ചിട്ടുണ്ടോ; നടൻ കറി ഇങ്ങനെ ഉണ്ടാക്കിയാൽ ചോറ് കാലിയാവുന്നതറിയില്ല; അത്രമേൽ രുചിയാണ്; ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

Comments are closed.