ഉള്ളി മസാല വഴറ്റാതെ നല്ല അടിപൊളി ചിക്കൻ കറി; ഒരേ ഒരു തവണ ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കൂ; പാത്രം കാലിയാകുന്ന വഴി അറിയില്ല.!! | Special Tasty Chicken Curry Recipe

Special Tasty Chicken Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ചോറ്, ചപ്പാത്തി എന്നിങ്ങനെ എന്തിനോടൊപ്പം വേണമെങ്കിലും രുചിയോടു കൂടി വിളമ്പാവുന്ന കറി എന്ന രീതിയിൽ ചിക്കൻ കറി ഉണ്ടാക്കാമെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സവാളയെല്ലാം വഴറ്റിയെടുത്തതിനു ശേഷം ചിക്കൻ കറി തയ്യാറാക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരും. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ചിക്കനിലേക്ക് മസാല കൂട്ട് എല്ലാം നല്ലതുപോലെ തേച്ചു പിടിപ്പിക്കണം. അതിനായി കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷ്ണങ്ങളിലേക്ക് ഒന്നര ടീസ്പൂൺ അളവിൽ കാശ്മീരി ചില്ലി പൗഡർ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾ സ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, 10 മുതൽ 15 എണ്ണം വരെ അണ്ടിപ്പരിപ്പ് നല്ലതുപോലെ വെള്ളത്തിൽ ഇട്ട് കുതിർത്തി അരച്ചെടുത്ത പേസ്റ്റ്, ഒന്നര ടീസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.

അതോടൊപ്പം തന്നെ കറിയിലേക്ക് ആവശ്യമായ ഒരു പ്രധാന ചേരുവയാണ് വറുത്തുവച്ച ഉള്ളി. ഉള്ളി നല്ലതുപോലെ വറുത്തെടുത്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ടുകൂടി ചിക്കനിലേക്ക് ചേർത്ത് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. എല്ലാ ചേരുവകളും ചിക്കനിലേക്ക് നല്ലതുപോലെ ഇറങ്ങി പിടിച്ചു കഴിഞ്ഞാൽ കറി ഉണ്ടാക്കി തുടങ്ങാം. അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മസാല തേച്ചുവച്ച ചിക്കൻ ഇട്ട് കുറച്ചു വെള്ളം കൂടി അതിലേക്ക് ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ചിക്കൻ നല്ലതുപോലെ വെന്ത് കുറുകി വന്നു തുടങ്ങുമ്പോൾ

അതിലേക്ക് കുറച്ച് കുരുമുളകു പൊടിയും സോയാസോസും ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് ഉപ്പ് ആവശ്യമെങ്കിൽ അതും ചേർത്തു കൊടുക്കാം. കറി വാങ്ങി വയ്ക്കുന്നതിനു മുൻപായി കുറച്ച് കറിവേപ്പിലയും, മല്ലിയിലയും, രണ്ട് പച്ചമുളക് കീറിയതും ഗ്രേവിക്ക് മുകളിലായി ഇട്ടു കൊടുക്കാവുന്നതാണ്. കുറച്ചുനേരം കൂടി കറി ഇളം ചൂടിലിരുന്ന് കുറുകി വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്ത് മാറ്റിവയ്ക്കാം. ഇപ്പോൾ നല്ല രുചികരമായ ചിക്കൻ കറി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Tasty Chicken Curry Recipe Credit : Fathimas Curry World

Special Tasty Chicken Curry Recipe

🍗 Special Tasty Chicken Curry

📝 Ingredients:

For marination:

  • Chicken – ½ kg (bone-in preferred)
  • Turmeric powder – ½ tsp
  • Red chili powder – 1 tsp
  • Lemon juice or curd – 1 tbsp
  • Salt – ½ tsp

For curry:

  • Onion – 2 large (sliced)
  • Tomato – 2 medium (chopped)
  • Ginger – 1 tbsp (crushed)
  • Garlic – 1 tbsp (crushed)
  • Green chilies – 2 (slit)
  • Curry leaves – 1 sprig
  • Coconut oil – 2–3 tbsp
  • Mustard seeds – ½ tsp
  • Garam masala – 1 tsp
  • Coriander powder – 2 tsp
  • Red chili powder – 1½ tsp (adjust to taste)
  • Turmeric powder – ½ tsp
  • Pepper powder – ½ tsp
  • Coconut milk (optional) – ½ cup (thick)

🔥 Method:

  1. Marinate the chicken
    Mix chicken with turmeric, chili powder, salt, and lemon juice. Let it rest for 30 mins.
  2. Sauté base
    Heat coconut oil, splutter mustard seeds. Add curry leaves, then sliced onions. Sauté until golden brown.
  3. Add masala
    Add ginger, garlic, green chilies. Sauté until raw smell disappears. Add tomatoes, cook until soft and oil separates.
  4. Add spices
    Add coriander, chili, turmeric, pepper, and garam masala powders. Cook for a minute on low flame.
  5. Cook chicken
    Add marinated chicken. Stir to coat well with masala. Add ½ cup water. Cover and cook on medium heat until chicken is tender.
  6. Finish with coconut milk (optional)
    Add thick coconut milk and simmer on low heat for 5 minutes (don’t boil). Adjust salt and garnish with more curry leaves.

🍽️ Serving Suggestions:

  • Best with steamed rice, ghee rice, appam, or chapati.

Also Read : കടല പരിപ്പ് പ്രഥമൻ തയ്യാറാക്കാം; സദ്യ സ്പെഷ്യൽ പരിപ്പ് പായസം ഞൊടിയിടയിൽ ഉണ്ടാക്കാം; കൂട്ടുകളെല്ലാം ഇങ്ങനെ ചേർക്കൂ; ഇതുപോലെ ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും.

Comments are closed.