ഹെൽത്തിയും രുചികരവുമായ റാഗി വട്ടയപ്പം; വെറും 5 മിനുട്ടിൽ സോഫ്റ്റ് വട്ടയപ്പം തയ്യാറാക്കി എടുക്കാം; ഇതുപോലെ ചെയ്തു നോക്കൂ..!! | Special Ragi Vattayappam Recipe

Special Ragi Vattayappam Recipe : എല്ലാദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കൊടുക്കാനായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ മിക്ക ആളുകൾക്കും സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ കുട്ടികൾക്ക് നൽകാനായി താല്പര്യമുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന റാഗി ഉപയോഗിച്ചുള്ള രുചികരമായ ഒരു പലഹാരത്തിന്റെ

റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ റാഗിപ്പൊടി ഇടുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഇളക്കി എടുക്കുക. ഈയൊരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട ശേഷം അതിലേക്ക് മുക്കാൽ കപ്പ് അളവിൽ തേങ്ങ, ഒരു കപ്പ് അളവിൽ ചോറ്, മധുരത്തിന് ആവശ്യമായ പഞ്ചസാര, ഒരു ടീസ്പൂൺ

ഇൻസ്റ്റന്റ് യീസ്റ്റ്, അല്പം ഏലയ്ക്ക പൊടിച്ചത് എന്നിവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മാവ് ഫെർമെന്റ് ചെയ്യാനായി കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും വെക്കണം. ഈയൊരു സമയം കൊണ്ട് പലഹാരത്തിലേക്ക് ആവശ്യമായ നിലക്കടല, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നെയ്യിൽ വറുത്തെടുത്തു വയ്ക്കാം. മാവ് നല്ല രീതിയിൽ പൊന്തി വന്നു കഴിഞ്ഞാൽ പലഹാരം ഉണ്ടാക്കാനുള്ള

തയ്യാറെടുപ്പ് തുടങ്ങാം. അതിനായി ഒരു പാത്രത്തിൽ വെള്ളം എടുത്ത് ആവി കയറ്റാനായി വയ്ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ഒരു പ്ലേറ്റ് എടുത്ത് അതിൽ അല്പം നെയ്യ് തടവി തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് ഒഴിച്ചു കൊടുക്കുക. മുകളിലായി വറുത്തുവെച്ച ചേരുവകൾ കൂടി ചേർത്ത ശേഷം 10 മുതൽ 15 മിനിറ്റ് വരെ ആവി കയറ്റി എടുക്കണം. ഈയൊരു സമയം കൊണ്ട് നല്ല രുചികരമായ ഹെൽത്തിയായ റാഗി കൊണ്ടുള്ള പലഹാരം റെഡിയായിട്ടുണ്ടാകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Ragi Vattayappam Recipe credit : Cookhouse Magic

Special Ragi Vattayappam Recipe

🕒 Prep Time: 15 mins

Fermentation: 6–8 hrs

🍽️ Cook Time: 20–25 mins

👩‍🍳 Serves: 4–5


🧺 Ingredients:

  1. Ragi flour – 1 cup
  2. Rice flour – ½ cup
  3. Grated coconut – ½ cup
  4. Jaggery – ¾ cup (adjust to taste)
  5. Cardamom powder – ½ tsp
  6. Yeast – ½ tsp (active dry yeast)
  7. Warm water – ½ cup
  8. Cooked rice – 2 tbsp
  9. A pinch of salt
  10. Cashews and raisins – for garnish

👩‍🍳 Preparation Steps:

  1. Activate yeast: Mix yeast and a pinch of sugar in warm water. Rest for 10 mins till frothy.
  2. Grind base: Blend cooked rice, coconut, and a little water to a smooth paste.
  3. Combine: In a bowl, mix ragi flour, rice flour, jaggery syrup, and the ground paste.
  4. Add yeast mix and combine well. The batter should be of idli batter consistency.
  5. Ferment 6–8 hours or overnight until slightly bubbly.
  6. Add flavor: Mix in cardamom powder and salt.
  7. Steam: Grease a plate or idli mould, pour batter halfway, top with cashews & raisins.
  8. Steam for 20–25 minutes on medium heat until firm and cooked through.
  9. Cool & slice into pieces before serving.

Also Read : പാള ഉണ്ടോ വീട്ടിൽ കിലോക്കണക്കിന് ചീര വളരാൻ ഇതുമതി; റോക്കറ്റ് പോലെ ചീര വളരും; വെറും 7 ദിവസം കൊണ്ട് കിലോ കണക്കിന് പറിക്കാം.

Comments are closed.