
റാഗി പുട്ട് തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആകാനും രുചി കൂടാനും ഒരു പൊടികൈ ഇതാ; വളരെ എളുപ്പത്തിൽ പഞ്ഞിപോലൊരു പുട്ട് തയ്യാറാക്കാം..!! | Special Healthy Ragi Puttu Recipe
Special Healthy Ragi Puttu Recipe : റാഗി നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറിയ കുട്ടികൾക്ക് എപ്പോഴും കൊടുക്കുന്ന ഒന്നാണ് റാഗി. ഇത് കുറുക്കി ആണ് കൊടുക്കാറുളളത്. എന്നാൽ മുതിർന്നവർക്കും റാഗി കഴിക്കാം. റാഗി പുട്ട്, ദോശ ഇതൊക്കെ ഉണ്ടാക്കി റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പുട്ട് പലതരത്തിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ റാഗി വെച്ച് ഉണ്ടാക്കിയാൽ വളരെ നല്ലതാണ്.
Ingredients
- Ragi -1 cup
- Cow ghee
- Coconut as required
- Salt as required
വിശപ്പ് പെട്ടന്ന് മാറും. കാരണം റാഗിയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്. റാഗി ഷുഗർ ഉള്ളവർക്ക് വളരെ നല്ലതാണ്. സ്ഥിരമായി റാഗി കഴിക്കുന്നവർക്ക് ഷുഗർ വരില്ല. റാഗിയിൽ ഒരുപാട് നാര് അടങ്ങിയിട്ടുണ്ട്. റാഗി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.റാഗി പൊടി ആദ്യം വറുത്ത് എടുക്കുക. ചെറിയ തീയിൽ ആണ് വറുക്കേണ്ടത്. ഇത് കരിഞ്ഞ് പോവാതെ ശ്രദ്ധിക്കുക. ഇത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് പശു നെയ്യ് ചേർക്കുക. ഇങ്ങനെ ചേർക്കുമ്പോൾ നല്ല മണവും കിട്ടും. ഉപ്പ് ചേർക്കുക. ഉപ്പ് പൊടിയായി ചേർക്കാം അല്ലെങ്കിൽ ഉപ്പ് വെള്ളം ആക്കിയാൽ മതിയാവും.
ഇനി ഇത് നനച്ച് എടുക്കണം. വേണമെങ്കിൽ ഇതിലേക്ക് തേങ്ങ ചേർത്ത് കുഴച്ച് എടുക്കാം. കുറച്ച് കുറച്ച് ആയി വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. ചെറുതായി നനവ് ഉണ്ടാവണം. എന്നാൽ കൈയിൽ എടുക്കുമ്പോൾ പൊടിഞ്ഞ് പോവണം ഇതാണ് പുട്ട് പൊടിയുടെ പാകം. പുട്ട് കുറ്റിയിലേക്ക് തേങ്ങയും പൊടിയും മാറി മാറി ചേർക്കുക. പൊടി നനച്ച് അധിക സമയം വെക്കരുത്. സാധാരണ പുട്ടിനേക്കാൾ ഇതിന് കുറച്ച് വേവ് ആവശ്യമാണ്. പുട്ട് വെന്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ആവി പറക്കുന്ന നല്ല പുട്ട് റെഡി!! Special Healthy Ragi Puttu Recipe Credit : Dhansa’s World
Special Healthy Ragi Puttu Recipe
Special Healthy Ragi Puttu is a nutritious twist on the traditional Kerala breakfast, made using finger millet flour (ragi), known for its high calcium, iron, and fiber content. To prepare, ragi flour is moistened with warm water and a pinch of salt until crumbly. It’s then layered with grated coconut in a puttu maker and steamed to perfection. The result is a soft, mildly sweet, and earthy-flavored dish that pairs well with banana, palm sugar, or spicy curry. Naturally gluten-free and diabetic-friendly, this wholesome puttu is ideal for a healthy start to the day, keeping you full and energized longer.
Comments are closed.