പ്രകൃതിയുടെ മനോഹരിതയിൽ ചുവപ്പ് ഡ്രെസിൽ അതിവ സുന്ദരിയായി സൗഭാ​ഗ്യ; അമ്മയ്ക്കും കുഞ്ഞിനും കണ്ണ് തട്ടാതിരിക്കട്ടെയെന്ന് ആരാധകർ…!!

പ്രകൃതിയുടെ മനോഹരിതയിൽ ചുവപ്പ് ഡ്രെസിൽ അതിവ സുന്ദരിയായി സൗഭാ​ഗ്യ; അമ്മയ്ക്കും കുഞ്ഞിനും കണ്ണ് തട്ടാതിരിക്കട്ടെയെന്ന് ആരാധകർ…!! സോഷ്യൽ മീഡിയ ആരാധകരുടെ പ്രിയ താരങ്ങളാണ് നർത്തകിയായ സൗഭാ​ഗ്യ വെങ്കിടേഷും ഭർത്താവ് അർജുനും. നടി താരാ കല്യാണിന്റെ മകളായ സൗഭാ​ഗ്യ ടിക്ക് ടോക്കിലൂടെയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ രം​ഗത്ത് അരങ്ങേറിയ അർജുൻ മലയാളികളുടെ സ്വന്തം ശിവനുമാണ്. ഇരുവരും അഭിനയ രം​ഗത്ത് അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യങ്ങളാണ്.

താരദമ്പതികൾ പങ്കു വെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ പെട്ടന്നാണ് വെെറലാകുന്നത്. ആദ്യ കണ്മണിയെ കാത്തിരിക്കുന്ന താര ദമ്പതികൾ വളകാപ്പിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കു വേണ്ടി പങ്കു വെച്ചിരുന്നു. ആ ചിത്രങ്ങളൊക്കെയും സോഷ്യൽ മീഡിയിൽ വെെറലായിരുന്നു. അത്തരത്തിൽ ഇപ്പോൾ സൗഭാ​ഗ്യ തന്റെ ഇൻസ്റ്റാ​ഗ്രാം പേജീലൂടെ പങ്കുവെച്ചിരിക്കുന്ന ബേബി ഷവർ ചിത്രങ്ങളാണ് വെെറലായിരിക്കുന്നത്.

ചുവപ്പ് സിംപിൾ ഡ്രെസിൽ അതിവ സുന്ദരിയായാണ് സൗഭാ​ഗ്യ ചിത്രങ്ങളിലെത്തിയിരിക്കുന്നത്. പ്രകൃതിയുടെ മനോഹരിതയിൽ ചുവപ്പിലെത്തിയ സൗഭാ​ഗ്യയും ഒപ്പം കറുത്ത ഡ്രെസിലെത്തിയ അർജുനും ആരാധകരുടെ ഹൃദയം കവർന്നു കഴിഞ്ഞു.. പൂവാർ ഐെലന്റ് റിസോർട്ടിന്റെ ഭം​ഗിയിൽ ഓസ്വിൻ ഫോട്ടോ​ഗ്രഫിയാണ് ബേബി ഷവർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് “ഒരു അമ്മയുടെ സന്തോഷം ആരംഭിക്കുന്നത് പുതിയ ജീവിതം ഉള്ളിൽ തുടിക്കുമ്പോളാണ്; ഒരു ചെറിയ ഹൃദയമിടിപ്പ് ആദ്യമായി കേൾക്കുമ്പോൾ, ഒരു കളിയായ കിക്ക് തരുമ്പോൾ അവൾ ഒരിക്കലും ഒറ്റക്കല്ലെന്ന് ഓർമ്മിപ്പിക്കുകയാണ്. എന്ന അടിക്കുറിപ്പോടെ സൗ​ഭാ​ഗ്യ തന്റെ ഇൻസ്റ്റാ​ഗ്രാം പേജീൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് വെെറലായിക്കഴിഞ്ഞു.

അമ്മ അതിവ സുന്ദരിയായിരിക്കുന്നെന്ന് ആരാധകരും പറയുന്നു. അമ്മയാകുന്ന സന്തോഷം ഇരുവരും ഒന്നിച്ചാണ് സോഷ്യൽ മീഡിയായിലൂടെ ആരാധകരെയറിയിച്ചത്. ​ഗർഭിണിയായിരുന്ന അഞ്ചാം മാസത്തിൽ നൃത്തം ചെയ്യുകയും അരമണ്ഡലത്തിൽ ഇരിക്കുകയും ചെയ്യുന്ന വീഡിയോയുമെല്ലാം സൗഭാ​ഗ്യ തന്നെ തന്റെ ഇൻസ്റ്റാ​ഗ്രാം പേജുവഴി പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് അർജുനും സൗഭാഗ്യയും ഇപ്പോൾ. കുട്ടി താരത്തെ വരവേൽക്കാൻ തയ്യറായി ആരാധകരുമുണ്ട്.

Comments are closed.