സൗഭാഗ്യ പ്രസവശേഷം വീണ്ടും സർജറിക്ക് വേണ്ടി ആശുപത്രിയിലേക്ക്…😱👆🏻

പ്രസവശേഷം വീണ്ടും ആശുപത്രിയിലേക്ക്..!!😳😱 സർജറിക്ക് വേണ്ടി താൻ ആശുപത്രിയിലാണെന്ന് അറിയിച്ച് സൗഭാഗ്യ…😲👇🏻 നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമാണ് സൗഭാഗ്യ വെങ്കിടേഷ്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ‘അമ്മ താര കല്യാണിന്റെ ഡാൻസ് സ്‌കൂളില്‍ പഠിച്ച അര്‍ജുനുമായി 2020 ഫെബ്രുവരിയിലാണ് സൗഭാഗ്യ വിവാഹിതയായത്. ശേഷം ഇരുവരും അവരുടെ കുടുംബവിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

കഴിഞ്ഞ നവംബറിലാണ് സൗഭാഗ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. സുദർശന എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. മകളുടെ ജനനശേഷമുള്ള വിഡിയോസും ഫോട്ടോസും സൗഭാഗ്യയും നടനും ഭർത്താവുമായ അർജുൻ സോമശേഖറും ആരാധകർക്കായി പങ്കുവെക്കാറുണ്ട്.. ഈയിടെ സൗഭാഗ്യ പങ്കുവെച്ച പോസ്റ്റ് താന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണെന്നും ഒരു സര്‍ജറി ഉണ്ടെന്നും പറഞ്ഞായിരുന്നു.

Sowbhagya Venkitesh

‘ഒരു സര്‍ജറിയ്ക്ക് വേണ്ടി ജിജി ഹോസ്പിറ്റലില്‍ ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയെണെന്നും, വൈകാതെ തിരിച്ച് വരാം. ഒരു ആഴ്ചയ്‌ത്തേക്ക് എന്നെ മിസ് ചെയ്യും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ എനിക്ക് വേണം’ എന്നുമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സൗഭാഗ്യ പങ്കുവെച്ചത്. എന്തുപറ്റിയെന്നും എത്രെയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നിരവധി ചോദ്യങ്ങളാണ് ആരാധകരിൽ നിന്നും വരുന്നത്.

മകള്‍ സുധര്‍ശനയുടെ ഒപ്പമുള്ള ദമ്പതിമാരുടെ വീഡിയോസ് ആണ് ഈയിടെ ഏറ്റവുമധികം തരംഗമായി മാറിയത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായും വന്നിരുന്നു. പ്രസവത്തിന് വേണ്ടി ആശുപത്രയില്‍ എത്തിയതും അതിനുശേഷവുമായുള്ള ഓരോ നിമിഷവും യൂട്യൂബ് വീഡിയോയിലൂടെയും താരദമ്പതികൾ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

Comments are closed.