
സോഫ്റ്റ് നെയ്യപ്പം തയ്യാറാക്കിയാലോ; പെർഫെക്റ്റ് നെയ്യപ്പം കിട്ടാൻ മാവിൽ ഇതും കൂടെ ചേർക്കൂ; ചായക്കൊപ്പം കിടുവാണ്…!! | Soft And Perfect Neyyappam
Soft And Perfect Neyyappam : നല്ല രുചിയുള്ള തനി നാടൻ നെയ്യപ്പം എങ്ങനെ ആണ് ഉണ്ടാക്കുക? സംശയിച്ചു നിൽക്കേണ്ട. വേഗം തന്നെ ഉണ്ടാക്കാൻ റെഡി ആയിക്കോളൂ.. അതിനായി ഒരു കപ്പ് പച്ചരി എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കി വെള്ളത്തിൽ 4 – 5 മണിക്കൂർ കുതിർക്കാൻ ആയി രാത്രി വെക്കുക. ഇനി ഈ അരി അതിലെ വെള്ളം വാരാനായി ഒരു അരിപ്പയിലേക് മാറ്റുക. ഇനി ശർക്കര പാനി തയ്യാറാക്കി എടുക്കാം. അതിനായി 4 ക്യൂബ് ശർക്കര ഒന്ന് ക്രഷ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇടുക.
Ingredients
- Raw Rice
- Jaggery
- Water
- Wheat Flour
- Black Sesame
- Cumin Seed
- Salt
- Cardamom Powder
- Ghee
- Oil
ഇതിലേക്ക് അര കപ്പ് വെള്ളവും കൂടെ ചേർത്ത് ഉരുക്കി എടുക്കുക. ശർക്കര പാനി അരിച്ച് എടുത്ത് ചൂട് ആറാനായി വെക്കുക. ഇനി അരി എടുത്ത് ഒരു മിക്സിയിലേക്ക് ഇട്ടു കൊടുക്കുക. ഒപ്പം തന്നെ പകുതി ശർക്കര പാനി ഒഴിച്ച് അരക്കുക. ചെറിയ തരിയോട് കൂടി വേണം അരച്ച എടുക്കാൻ. ഇതിലേക്ക് 3 ടേബിൾ സ്പൂൺ ഗോതമ്പ് പൊടി, കുറച്ചു ശർക്കര പാനി എന്നിവ ചേർത്ത് ഒന്ന് മിക്സിയിൽ തന്നെ കറക്കി എടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് എള്ള്, കുറച്ചു ജീരകം, പാകത്തിന് ഉപ്പ്, ഏലക്കായ പൊടിച്ചത്, നെയ്യ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് 8 മണിക്കൂർ മാറ്റി വെക്കുക. ഇനി ഒരു ചീന ചട്ടി അടുപ്പത്തു വെക്കുക. എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക.ഇത് ലോ ഫ്‌ളൈമിൽ പൊരിച്ചെടുക്കാം.എല്ലാ നെയ്യപ്പവും ഇത് പോലെ ചുട്ടെടുക്കുക. നല്ല സോഫ്റ്റും ടേസ്റ്റിയും ആയ പെർഫെക്ട് നെയ്യപ്പം റെഡി..!! കൂടുതൽ അറിയാൻ വീഡിയോ കാണുക…!! Soft And Perfect Neyyappam Video Credits : PACHAKAM
Soft And Perfect Neyyappam
Soft and Perfect Neyyappam is a traditional Kerala sweet snack made with rice flour, jaggery, ripe banana, and ghee. The batter is prepared by mixing soaked and ground raw rice with mashed banana, melted jaggery syrup, cardamom, and a pinch of baking soda for fluffiness. Sometimes coconut bits and sesame seeds are added for extra taste and texture. The batter is then deep-fried in ghee or oil until golden brown and crisp on the outside, soft and airy inside. Neyyappam is commonly offered in temples and enjoyed during festivals. Its rich aroma and melt-in-mouth sweetness make it an irresistible treat.
Also Read : പാത്രം കഴുകുന്ന സ്ക്രബ്ബർ കൊണ്ട് ഇങ്ങനേയും, കഴിയുമോ; ഈ സൂത്രങ്ങൾ ഒന്ന് പരീക്ഷിക്കൂ..
Comments are closed.