നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹ നിശ്ചയം..!! വധു ഡോക്ടർ അമൃത ദാസ്… വിവാഹനിശ്ചയം ആഘോഷമാക്കി സോഷ്യൽ മീഡിയ…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ സിദ്ധിഖ്. കാലാകാലങ്ങളായി മികച്ച ഒട്ടനവധി കഥാപാത്രങ്ങളെ കൊണ്ട് മലയാള സിനിമയെ അനശ്വരമാക്കിയ കലാകാരൻ. താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളും അവരുടെ വിശേഷങ്ങളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.

ഇപ്പോൾ സിദ്ധിഖിന്റെ മകന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മകന്റെ അരികിൽ സന്തോഷത്തോടെ നിൽക്കുന്ന സിദ്ദിഖിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഷാഹിൻ സിദ്ദിഖ് എന്നാണ് മകന്റെ പേര്. ഷാഹിൻ തന്നെയാണത് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഡോക്ടർ അമൃത ദാസാണ് വധു.

പഴയകാല സിദ്ദിഖിനെ ഓർമിപ്പിക്കുന്നത് പോലെ തന്നെയാണ് മകന്റെ മുഖമെന്ന് ഇതിനോടകം തന്നെ നിരവധി പേർ കമൻറുകൾ ചെയ്തിരിക്കുന്നു. പീച്ച് ഗ്രീൻ ഓഫ് വൈറ്റ് തീമിലായിരുന്നു വിവാഹ നിശ്ചയം. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഷാഹീൻ കുറിച്ചത് ഇങ്ങനെ: ‘ഞങ്ങളുടെ മോതിരം കൈമാറ്റ ചടങ്ങിന്റെ ഏറ്റവും നല്ല ഭാഗം അടുപ്പമുള്ളതും ലളിതവും മികച്ചതുമായ ഇടമായിരുന്നു.

ഈ പാൻഡെമിക് സാഹചര്യത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് സാധ്യമാക്കാൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും ടീമിനും നന്ദി. ഈ നിമിഷത്തിന്റെ മാസ്മരികതയിൽ ഞങ്ങൾ രണ്ടുപേരും ഇപ്പോഴും തളർന്നിരിക്കുകയാണ്’ എന്നാണ്. സിദ്ധിഖിന്റെ മകന്റെ വിവാഹനിശ്ചയ ആഘോഷത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

Comments are closed.