പ്രണയിനിക്കൊപ്പം ഷൈൻ ടോം ചാക്കോ! പേര് ‘തനു’, ഒടുവില്‍ കാമുകിയെ പരിചയപ്പെടുത്തി താരം; വിവാഹം എപ്പോള്‍.!? വീഡിയോ

Shine Tom chacko reveals his girl friend

Shine Tom chacko reveals his girl friend

ഗദ്ദാമ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ഷൈൻ ടോം ചാക്കോ. പിന്നീട് നിരവധി വേഷങ്ങൾ ചെയ്തെങ്കിലും ‘ഇതിഹാസ ‘ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സിനിമയിൽ വലിയൊരു കരിയർ ബ്രേക്ക് നൽകാൻ താരത്തിന് കഴിഞ്ഞു. അതിനുശേഷം നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത ഷൈൻ ‘ഭീഷ്മപർവ്വം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയിടയിൽ ഇമേജ് തന്നെ മാറ്റി മറിച്ചു കളഞ്ഞു.

ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ പട്ടികയിൽ മുൻ നിരയിൽ നിൽക്കുന്ന നടനാണ് ഷൈൻടോം ചാക്കോ. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും ഇൻറർവ്യൂവിലും മറ്റും താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെയാണ് താരത്തിൻ്റെ കുടുംബകാര്യങ്ങളൊക്കെ പ്രേക്ഷകർ അറിഞ്ഞിരുന്നത്. വിവാഹമോചിതനായ താരം ഇനി എപ്പോൾ വിവാഹം കഴിക്കുമെന്ന് അന്വേഷിച്ച

പ്രേക്ഷകർക്ക് മറുപടിയുമായാണ് താരം ഇന്നലെ നടന്ന ‘ഡാൻസ് പാർട്ടി’ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയത്. താരത്തിൻ്റെ കൂടെ കൈ പിടിച്ച് മഞ്ഞഡ്രസ് ധരിച്ചു വന്നത് ഷൈനിൻ്റെ കാമുകിയാണെന്നാണ് പുറത്തു വരുന്ന വിവരം. പേരെന്താണ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ തമാശ രൂപത്തിൽ പേരയ്ക്ക എന്നു പറഞ്ഞ ഷൈൻ, പിന്നീട് കാമുകിയുടെ പേര് തനു എന്ന് വെളിപ്പെടുത്തി.

തനു എന്ന തനൂജയാണ് താരം കല്യാണം കഴിക്കാൻ പോകുന്നതെന്ന് ഷോയുടെ അവസാനം താരം പറയുകയും ചെയ്തു. ഫാഷൻ ഡിസൈനറാണ് തനൂജ. ഷോയിൽ വന്നതുമുതൽ കാമുകിയുടെ കൈപിടിച്ച് വിടാതെ കൊണ്ടു നടക്കുന്ന ഷൈനിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. കൈവിടുന്നേ ഇല്ലാലോ, മുറുകെ പിടിച്ചോ, ഭയങ്കര കെയറിംങ്ങാണല്ലോ ഷൈൻ തുടങ്ങിയ നിരവധി കമൻറുകളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്.

View this post on Instagram

A post shared by 1000 ARROWS (@1000.arrows)

Comments are closed.