ഷെർലക്കിന്റെ പത്താം ജന്മദിനം ആഘോഷിച്ച് ശ്രേയ ഘോഷാൽ..!!😍🥰 എത്ര വേഗമാണ് സമയം കടന്നുപോയത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് ഗായിക…🔥👌

ഷെർലക്കിന്റെ 10-ാം ജന്മദിനം ആഘോഷിച്ച് ശ്രേയ ഘോഷാൽ..!!😍🥰 എത്ര വേഗമാണ് സമയം കടന്നുപോയത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് ഗായിക…🔥👌 എണ്ണമറ്റ ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച ഗായികയാണ് ശ്രേയ ഘോഷാൽ, ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടം, അതായത് മാതൃത്വം ആസ്വദിക്കുകയാണ്. 2021 മെയ്‌ 22-നാണ് ശ്രേയ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്, ദേവ്യാൻ മുഖോപാധ്യായ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ദേവ്യാനെ കൂടാതെ ശ്രേയ മറ്റൊരു കുഞ്ഞിന്റെ കൂടി അമ്മയാണ്, ഷെർലക് എന്ന തന്റെ വളർത്തു നായയെ സ്വന്തം കുഞ്ഞായാണ് ശ്രേയ കാണുന്നത്.

ശ്രേയ പലപ്പോഴും തന്റെ ഇൻസ്റ്റാഗ്രാമിൽ തന്റെ സ്വകാര്യ ജീവിതത്തിൽ നിന്നുള്ള കാഴ്ചകൾ പങ്കുവെക്കാറുണ്ട്. അതിൽ കൂടുതലും മകൻ ദേവ്യാന്റെ ചിത്രങ്ങളും, വളർത്തു നായയായ ഷെർലക്കിന്റെ ചിത്രങ്ങളും ആവും. ഭർത്താവ് ശിലാദിത്യ മുഖോപാധ്യായ, മകൻ ദേവ്യാൻ എന്നിവരും ഷെർലക്കുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. ദേവ്യാൻ നവജാത ശിശു ആയിരിക്കുന്ന സമയത്ത്, അവന്റെ അടുത്ത് കിടക്കുന്ന ഷെർലക്കിന്റെ ചിത്രങ്ങളെല്ലാം ശ്രേയ പാങ്കുവെച്ചിരുന്നു.

ദേവ്യാന്റെ ഒപ്പം കളിക്കുന്ന ഷെർലക്കിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട്, ഷെർലക് ദേവ്യാന്റെ മൂത്ത സഹോദരനാണ് എന്നായിരുന്നു ശ്രേയ പറഞ്ഞത്. ഇപ്പോഴിതാ കുടുംബം ഷെർലക്കിന്റെ 10-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് തങ്ങൾ ഷെർലക്കിന്റെ 10-ാം ജന്മദിനം ആഘോഷിക്കുകയാണ് എന്ന വാർത്ത ശ്രേയ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ചത്.

ഷെർലക്കിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ശ്രേയ പിറന്നാൾ വിവരം അറിയിച്ചത്. “ഇന്ന് ഷെർലക്കിന്റെ 10-ാം ജന്മദിനമാണ്. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, എത്ര വേഗമാണ് സമയം കടന്നുപോകുന്നത്. ജന്മദിനാശംസകൾ ഷേർലു. നീ ഇതുപോലെ ക്യൂട്ട് പപ്പി ആയി എന്നും ഇരിക്കട്ടെ. നീ ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സ്നേഹവും നിറച്ചു. നീ എന്നും ആരോഗ്യവനായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” വീഡിയോക്കൊപ്പം ശ്രേയ കുറിച്ചു.

Comments are closed.