മകന്റെ ഒന്നാം പിറന്നാൾ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ആഘോഷിച്ച് സീരിയൽ താരം അനുശ്രീ! മകനെ രാജകുമാരനെ പോലെ ഒരുക്കി താരം.. ആഘോഷചിത്രങ്ങൾ വൈറൽ | Serial Actress Anusree Son First Birthday Celebration

Serial Actress Anusree Son First Birthday Celebration

Serial Actress Anusree Son First Birthday Celebration : മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുശ്രീ. ബാലതാരമായി സീരിയലുകളിൽ നിറഞ്ഞു നിന്നിരുന്ന താരത്തെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായിട്ടായിരുന്നു അനുശീയുടെ സീരിയലിലേക്കുള്ള അരങ്ങേറ്റം.ബാലതാരമായി തിളങ്ങിയ താരം പിന്നീട് നിരവധി നായികാ കഥാപാത്രങ്ങളായി സീരിയലിൽ നിറഞ്ഞു നിന്നു.

സീരിയലിൽ തിളങ്ങി നിൽക്കുന്നതിനിടയിലാണ് അനുശ്രീ വിവാഹിതയാകുന്നത്. 2021 ലായിരുന്നു ക്യാമറാമാൻ വിഷ്ണു സന്തോഷുമായിട്ടുള്ള താരത്തിൻ്റെ വിവാഹം. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലും, യുട്യൂബ് ചാനലിലുമാണ് താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ പങ്കു വയ്ക്കുന്നത്. 2022 ജൂലൈയിലാണ് താരത്തിൻ്റെ ഒരു മകൻ ജനിക്കുന്നത്. മകൻ ജനിച്ചതിനു ശേഷം മകൻ ആരവിൻ്റെ വിശേഷങ്ങളാണ് താരം കൂടുതലായും പങ്കുവയ്ക്കാറുള്ളത്.

മകൻ ജനിച്ച ശേഷം സീരിയൽ രംഗത്ത് നിന്ന് ഇടവേള എടുത്ത് മകൻ്റെ കൂടെ സന്തോഷകരമായ ജീവിതമാണ് താരം നയിക്കുന്നത്. ഈ കഴിഞ്ഞ ജൂലൈ പതിനാലിനായിരുന്നു മകൻ്റെ ഒന്നാം പിറന്നാൾ. ആ വിശേഷങ്ങളൊക്കെ താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും യുട്യൂബ് ചാനലിലും പങ്കുവച്ചിരുന്നു. ബ്ലൂ തീം ആക്കിയാണ് ബർത്ത്ഡേ ആഘോഷിച്ചത്. അനുശ്രീയുടെയും, മകൻ ആരവിൻ്റെയും, അമ്മയുടെയും വസ്ത്രങ്ങൾ നീലയായിരുന്നു. കൂടാതെ കേക്ക്

കൂടി നീല ആയതോടെ മൊത്തം നീലമയമായി മാറി. സിംഗിൾ മദറായി വളരെ നല്ല രീതിയിൽ തന്നെ അനുശ്രീ കുഞ്ഞിൻ്റെ പിറന്നാൾ ആഘോഷിച്ചു. താരത്തിൻ്റെ ബർത്തേ വീഡിയോയ്ക്ക് താഴെ നിരവധി താരങ്ങളാണ് കുഞ്ഞ് ആരവിന് ആശംസകൾ അറിയിച്ച് എത്തിയത്. കഴിഞ്ഞ ദിവസം താരം ബർത്ത്ഡേ ദിവസം ഒരുക്കിയതിൻ്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. കോസ്റ്റ്യൂം റോസ് ആൻസും, മെയ്ക്കപ്പ് ചെയ്തത് ആമി ആണെന്നും, പിക്ചേർസ് ഡി സ്റ്റാർ നെറ്റ് വർക്കാണെന്നും പറയുകയുണ്ടായി. Serial Actress Anusree Son First Birthday Celebration

Comments are closed.