ഈ സസ്യത്തിൻറെ പേര് അറിയാമോ…? ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും അറിഞ്ഞിരിക്കാൻ…!!

കേരളത്തിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി. ശവംനാറി എന്നും നിത്യകല്യാണി എന്ന പേരിലും അറിയപ്പെടുന്നത്. സംസ്‌കൃതത്തില്‍ ഉഷമലരിയെന്നും തമിഴില്‍ നിത്യകല്ല്യാണിയെന്നും ബംഗാളിയില്‍ നയന്‍താരയെന്നും ആണ് ഈ സസ്യത്തിന്റെ പേരുകൾ.

അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻകാ ആൽക്കലോയ്ഡ്സ് ഈ ചെടിയിൽ നിന്ന് വേർതിരിച്ചാണുണ്ടാക്കുന്നത്. ഈ സസ്യത്തെ നശിപ്പിച്ചു കളയുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ പൂന്തോട്ടത്തിൽ ഉദ്യാന സസ്യമായി ഇവയെ വളർത്തുന്ന ആളുകളും നമുക്ക് ചുറ്റും ഉണ്ട്. എന്തൊക്കെ ആണെങ്കിൽ ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് ഇത് എന്ന കാര്യം മനസിലാക്കുക.

അർബുദ ചികിത്സക്കുപയോഗിക്കുന്ന വിൻബ്ലാസ്റ്റിൻ, വിൻക്രിസ്റ്റീൻ എന്നീ മരുന്നുകളുടെ ഉല്പാദനത്തിന് ഈ ചെടികൾ ഉപയോഗിക്കാറുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ മരുന്ന് നിർമാണത്തിനായി ഈ സസ്യങ്ങൾ ഉപയോഗിച്ചു വരുന്നു. ഈ സസ്യത്തിന്റെ ഇലയുടെ നീര് പ്രമേഹത്തിന് ശമനം നല്‍കും. ചുവപ്പും വെള്ളയും നിറത്തിലെ രണ്ടിനങ്ങള്‍ക്കാണ് പ്രധാനമായും ഔഷധഗുണം ഉള്ളത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U

Comments are closed.