സ്വാന്തനത്തിലെ ലച്ചു അപ്പച്ചിയുടെ ജീവിതം ഇങ്ങനെ..!!😲😳 ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി സരിത ബാലകൃഷ്ണന്‍…😍👌

ലച്ചു അപ്പച്ചി വെറുമൊരു വില്ലത്തിയല്ല..!!😲😯 നടി സുകുമാരിയെ ഉപദ്രവിച്ചതിന് പ്രേക്ഷകർ കണക്കിന് കൊടുത്തു…😳😱 സ്വാന്തനത്തിലെ ലച്ചു അപ്പച്ചിയുടെ ജീവിതം ഇങ്ങനെ..!!😲😳 ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി സരിത ബാലകൃഷ്ണന്‍…😍👌 കുടുംബപ്രക്ഷകർ ആഘോഷമാക്കുന്ന പരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ ലച്ചു അപ്പച്ചിയാണ് ഇപ്പോൾ എല്ലാവരുടെയും പ്രധാന ചർച്ചാവിഷയം. പുതിയ തന്ത്രങ്ങളും ചെപ്പടി വിദ്യകളുമായി സാന്ത്വനത്തിൽ കയറിപ്പറ്റിയ രാജലക്ഷ്മി തുടക്കം മുതൽ കസറുകയാണ്. ബിഗ്സ്‌ക്രീനിൽ ലാലേട്ടന്റെ ആറാട്ട് നടക്കുമ്പോൾ മിനിസ്‌ക്രീനിൽ ലച്ചു അപ്പച്ചിയുടെ ആറാട്ട് പൊടിപൊടിക്കുകയാണ്.

ലച്ചു അപ്പച്ചിയായി ക്യാമറക്ക് മുൻപിലെത്തുന്ന നടി സരിത ബാലകൃഷ്ണനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരം. വർഷങ്ങൾക്ക് മുൻപേ പ്രേക്ഷകമനം കവർന്ന താരമാണ് സരിത. ‘അശകൊശലെ പെണ്ണുണ്ടോ, പെണ്ണിന് മിന്നുണ്ടോ’ എന്ന് തുടങ്ങുന്ന ഒരു സൂപ്പർഹിറ്റ് സോങ് ഇന്നും പ്രേക്ഷകരുടെ നാവിൻ തുമ്പത്ത് തന്നെയുണ്ട്. മിന്നുകെട്ട് എന്ന ഹിറ്റ്‌ പരമ്പരയുടെ ടൈറ്റിൽ സോങ് ആണ് അശകൊശലെ. ആ ഗാനരംഗത്തിൽ ആദ്യം മുതൽ അവസാനം വരെ ഓടിനടന്ന് നൃത്തം ചെയ്യുന്ന പെൺകുട്ടിയെ മലയാളികൾ ഇനിയും മറന്നിട്ടുണ്ടാകില്ല.

ഇന്ന് ലച്ചു അപ്പച്ചിയായി നമ്മുടെയൊക്കെ സ്വീകരണമുറികളിലെത്തുന്ന സരിത ബാലകൃഷ്ണനാണ് ആ പെൺകുട്ടി. എ എം നസീർ എന്ന അതുല്യസംവിധായകൻ അണിയിച്ചൊരുക്കിയ ടൈറ്റിൽ സോങ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ആ സീരിയൽ തുടങ്ങുന്ന സമയത്താണ് സരിത അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നത്. എന്നാൽ ഇടവേളയെടുത്ത ഒരു പ്രതീതി തനിക്കുണ്ടായിരുന്നില്ലെന്നും അതിന് കാരണം അശകുശലെ സ്ഥിരമായി ടെലിവിഷനിൽ കാണിച്ചുകൊണ്ടിരുന്നതാണെന്നും സരിത തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടി തെസ്‌നി ഖാൻ വഴിയാണ് അഭിനയരംഗത്തേക്ക് താൻ എത്തിയതെന്ന് സരിത പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

സ്വന്തമായി ബ്യൂട്ടി പാർലറും നടത്തുന്ന സരിത അഭിനയത്തെ ഒരു പാഷനായി കൂടിയാണ് കാണുന്നത്. അഭിനയത്തോടൊപ്പം പാട്ടും നൃത്തവുമെല്ലാം താരത്തിന് ഏറെയിഷ്ടമാണ്. സാന്ത്വനത്തിന്റെ ലച്ചു അപ്പച്ചി സരിതയുടെ കരിയറിലെ തന്നെ വേറിട്ട ഒരു കഥാപാത്രമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ മുൻവിധി. പണ്ട് നടി സുകുമാരിക്കൊപ്പം അഭിനയിക്കവേ സുകുമാരി അവതരിപ്പിച്ച കഥാപാത്രത്തെ സരിത ഉപദ്രവിക്കുന്ന സീനുണ്ടായിരുന്നു. അതിന് അക്കാലത്ത് സരിതക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും കണക്കിന് കിട്ടിയിരുന്നു.

Comments are closed.